web analytics

ഡാ മോനെ, 32 പേർക്ക് ഒന്നിച്ച് സിനിമ കാണാം; ഇടിവെട്ട് ഫീച്ചറുമായി വാട്സാപ്പ്

ഗ്രൂപ്പ് കോളുകൾ വീഡിയോ കോളുകൾ എന്നിങ്ങനെ പരിഷ്‌കാരങ്ങൾ പലതും വാട്സാപ്പ് അവതരിപ്പിച്ചു. ഇപ്പോൾ വീഡിയോ കോളിങ് ഫീച്ചറില്‍ വിവിധ അപ്‌ഡേറ്റുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സാപ്പ്.

വാട്‌സാപ്പിന്റെ മൊബൈല്‍ ഡെസ്‌ക്ടോപ്പ് ആപ്പുകള്‍ക്ക് വേണ്ടിയുള്ള അപ്‌ഡേറ്റുകളാണ് പുതുതായി അവതരിപ്പിച്ചത്. വീഡിയോ കോളില്‍ പങ്കെടുക്കുന്ന പരമാവധി അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചതുള്‍പ്പടെ പ്രധാനമായും മൂന്ന് മാറ്റങ്ങളാണ് വാട്‌സാപ്പ് വരുത്തിയത്.

ഡെസ്‌ക്ടോപ്പ് ആപ്പില്‍ വാട്‌സാപ്പ് വീഡിയോ കോളില്‍ ഇനി ഒരേ സമയം തന്നെ കൂടുതല്‍ അംഗങ്ങള്‍ക്ക് പങ്കെടുക്കാനാവും. നേരത്തെ വിന്‍ഡോസ് ആപ്പില്‍ 16 പേരെയും മാക്ക് ഒഎസില്‍ 18 പേരെയുമാണ് വീഡിയോ കോളില്‍ അനുവദിച്ചിരുന്നത്. ഇത് 32 ആയി കൂട്ടിയിട്ടുണ്ട്. മൊബൈല്‍ പ്ലാറ്റ്‌ഫോമില്‍ നേരത്തെ തന്നെ 32 പേര്‍ക്ക് വീഡിയോകോളില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നു.

ശബ്ദത്തോടു കൂടി സ്‌ക്രീന്‍ ഷെയര്‍ ചെയ്യാനുള്ള സൗകര്യവും കൊണ്ടുവന്നിട്ടുണ്ട്. വാട്‌സാപ്പ് ഉപഭോക്താക്കള്‍ക്ക് ഒന്നിച്ചിരുന്ന് സിനിമ കാണാനും വീഡിയോകള്‍ ആസ്വദിക്കാനും ഇതുവഴി സാധിക്കുമെന്നതാണ് വലിയ പ്രത്യേക ത. സ്‌ക്രീന്‍ ഷെയര്‍ ചെയ്യുന്നതിനൊപ്പം അതിലെ ശബ്ദവും മറ്റുള്ളവരുമായി പങ്കുവെക്കാനാവും.

ഗ്രൂപ്പ് വീഡിയോ കോളില്‍ സംസാരിക്കുന്ന ആളുടെ വിന്‍ഡോ സ്‌ക്രീനില്‍ ആദ്യം കാണുന്ന സ്പീക്കര്‍ ഹൈലൈറ്റ് അപ്‌ഡേറ്റും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

വാട്‌സാപ്പ് വീഡിയോ കോളിലെ ശബ്ദത്തിന്റേയും വീഡിയോയുടെയും ഗുണമേന്മ ഉയര്‍ത്തുന്നതിനുള്ള ശ്രമങ്ങളും തങ്ങള്‍ നടത്തുന്നുണ്ടെന്ന് വാട്‌സാപ്പ് പറയുന്നു. ഇതിനായി അടുത്തിടെ എംലോ കൊഡെക്ക് അവതരിപ്പിച്ചിരുന്നു.

വാട്‌സാപ്പ് മൊബൈലില്‍ നിന്നുള്ള വീഡിയോ വോയ്‌സ് കോളുകളില്‍ നോയ്‌സ് എക്കോ കാന്‍സലേഷന്‍ സൗകര്യങ്ങള്‍ ലഭ്യമാണ്. അതിവേഗ കണക്ടിവിറ്റി ഉള്ളവര്‍ക്ക് ഉയര്‍ന്ന റസലൂഷനില്‍ വീഡിയോ കോള്‍ ചെയ്യാനുമാവും.

spot_imgspot_img
spot_imgspot_img

Latest news

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

Other news

Related Articles

Popular Categories

spot_imgspot_img