News4media TOP NEWS
ഡോ. വന്ദന ദാസ് കൊലപാതക കേസ്; പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും മ​നു​ഷ്യ-​വ​ന്യ​മൃ​ഗ സം​ഘ​ർ​ഷം; കേ​ര​ള​ത്തി​നു​ള്ള സ​ഹാ​യ​ത്തി​ൽ കുറവ്; സം​ഘ​ർ​ഷ​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ വൻ വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യ കാ​ല​യ​ള​വി​ൽ തന്നെയാണ് ഫ​ണ്ട് ചു​രു​ക്കിയെന്ന് അ​ഡ്വ.​പി. സ​ന്തോ​ഷ് കു​മാ​ർ എം.​പി തീരാനോവായി പാലക്കാട്ടെ അപകടം; നാലു വിദ്യാർത്ഥിനികളുടെയും സംസ്കാരം നാളെ, സ്കൂളിൽ പൊതുദർശനമില്ല രജിസ്‌ട്രേഷന്‍ കഴിയാത്ത പുതിയ ഥാറുമായി യുവാക്കളുടെ അഭ്യാസപ്രകടനം; ടയറിന് തീപിടിച്ചു, പിന്നാലെ വാഹനം പൂർണമായും കത്തിനശിച്ചു

പെൺശബ്ദത്തിൽ യുവാവുമായി പ്രണയത്തിലായി; തട്ടിയെടുത്തത് ഒരു ലക്ഷത്തോളം രൂപ; യുവാവ് അറസ്റ്റിൽ; പ്രചോദനം ആ സിനിമ !

പെൺശബ്ദത്തിൽ യുവാവുമായി പ്രണയത്തിലായി; തട്ടിയെടുത്തത് ഒരു ലക്ഷത്തോളം രൂപ; യുവാവ് അറസ്റ്റിൽ; പ്രചോദനം ആ സിനിമ !
June 8, 2024

സ്ത്രീകളുടെ ശബ്ദം അനുകരിച്ചു പുരുഷന്മാരെ പറ്റിക്കുന്ന നായകന്റെ കഥ പറഞ്ഞ സിനിമയാണ് ആയുഷ്‍മാൻ ഖുറാന അഭിനയിച്ച ‘ഡ്രീം ​ഗേൾ’. ഈ സിനിമ കണ്ട് അതുപോലെ ആളുകളെ പെണ്ശബ്ദത്തിൽ പറ്റിച്ചതിന് ഒരു യുവാവ് അറസ്റ്റിലായിരിക്കുകയാണ്. കോലാറിൽ നിന്നുള്ള ഒരു യുവാവാണ് തട്ടിപ്പിന് അറസ്റ്റിലായിരിക്കുന്നത്. ലാൽഘട്ടി നിവാസിയായ അമൻ നാംദേവാണ് പറ്റിക്കപ്പെട്ടത്. ഇയാൾ തന്നെയാണ് പൊലീസിനെ സമീപിച്ചതും.

സിനിമകണ്ട്‌ തട്ടിപ്പിനിറങ്ങിയ ഇയാൾ സോഷ്യൽ മീഡിയയിലൂടെയും ഫോൺ കോളുകളിലൂടെയുമാണ് സ്ത്രീയായി ആൾമാറാട്ടം നടത്തി യുവാവിനെ പറ്റിച്ചത്. തുടർന്ന് സ്ത്രീയുടെ ശബ്ദത്തിൽ ഇയാൾ ഒരു യുവാവുമായി സൗഹൃം സ്ഥാപിക്കുകയായിരുന്നു. പെണ്ണിന്റെ ശബ്ദത്തിൽ ഇയാളെ വിളിക്കുകയും ചെയ്തു. ഒടുവിൽ യുവാവിൽ നിന്നും 80,000 രൂപ തട്ടിയെടുക്കുകയായിരുന്നു എന്നും പൊലീസ് പറയുന്നു.

ശിവാനി രഘുവംശി എന്ന പെൺകുട്ടിയുമായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ താൻ സൗഹൃദം സ്ഥാപിച്ചിരുന്നതായി അമൻ നാംദേവ് പൊലീസിനോട് പറഞ്ഞു. കുറച്ച് ദിവസം ചാറ്റ് ചെയ്ത് കഴിഞ്ഞപ്പോൾ അവൾ‌ തന്നെ വിവാഹം കഴിക്കണമെന്ന് അമനോട് ആവശ്യപ്പെട്ട് തുടങ്ങി. പറ്റില്ലെന്ന് പറഞ്ഞതോടെ താൻ ആത്മഹത്യ ചെയ്യുമെന്ന് ശിവാനി ഭീഷണിപ്പെടുത്തിയത്രെ. കൂടാതെ പതിനായിരം രൂപയും ആവശ്യപ്പെട്ടു.

അമൻ പണം ഓൺലൈൻ പേമെന്റായി അയച്ചുനൽകുകയും ചെയ്തു. കുറച്ച് ദിവസങ്ങൾക്ക് ശേഷം ശിവാനിയുടെ സഹോദരൻ എന്ന് അവകാശപ്പെട്ടുകൊണ്ട് അശു മെഹ്ര എന്നൊരാൾ വിളിച്ചു. ശിവാനി തൂങ്ങി മരിക്കാൻ ശ്രമിച്ചു, ആശുപത്രിയിലാണ്, സർജറിക്ക് 70,000 രൂപ വേണം എന്നാണ് അയാൾ അമനോട് ആവശ്യപ്പെട്ടത്. അതും അമൻ നൽകിയത്രെ. അമന്റെ പരാതിയെ തുടർന്ന് പൊലീസ് അശു മെഹ്രയെ അറസ്റ്റ് ചെയ്തു. കോ-ഇ-ഫിസ പൊലീസാണ് വ്യാഴാഴ്ച ഇയാളെ അറസ്റ്റ് ചെയ്തതായി അറിയിച്ചത്.

Read also: ഒരു മെയ്യാണ്, പിരിയാൻ വയ്യ; ഒരാളെ തന്നെ വിവാഹം ചെയ്യാന്‍ തീരുമാനിച്ച് ഇരട്ടകളായ യുവതികൾ; തയ്യാറെന്നു യുവാവും !

Related Articles
News4media
  • Kerala
  • News
  • Top News

ഡോ. വന്ദന ദാസ് കൊലപാതക കേസ്; പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

News4media
  • Kerala
  • News

നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ പി ബാലചന്ദ്രകുമാർ അന്തരിച്ചു

News4media
  • Kerala
  • News

ചക്കുളത്തുകാവിലെ ചരിത്ര പ്രസിദ്ധമായ പൊങ്കാല ഇന്ന്; സുരേഷ് ഗോപിയും ഭാര്യ രാധികയും പൊങ്കാല ഉദ്ഘാടനം ച...

News4media
  • Kerala
  • News
  • Top News

മ​നു​ഷ്യ-​വ​ന്യ​മൃ​ഗ സം​ഘ​ർ​ഷം; കേ​ര​ള​ത്തി​നു​ള്ള സ​ഹാ​യ​ത്തി​ൽ കുറവ്; സം​ഘ​ർ​ഷ​ങ്ങ​ളു​ടെ എ​ണ്ണ​ത്ത...

News4media
  • Featured News
  • India
  • News

തമിഴ്നാട്ടിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; മൂന്ന് വയസുകാരൻ ഉൾപ്പെടെ 7 പേർക്ക് ദാരുണാന്ത്യം; 10...

News4media
  • Kerala
  • News
  • Top News

തീരാനോവായി പാലക്കാട്ടെ അപകടം; നാലു വിദ്യാർത്ഥിനികളുടെയും സംസ്കാരം നാളെ, സ്കൂളിൽ പൊതുദർശനമില്ല

News4media
  • India
  • News
  • Top News

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന്റെ പ്രതികാരം; യുവാവിനെ കൊലപ്പെടുത്തി കടലിൽ തള്ളി സഹോദ...

News4media
  • India
  • News

നിയന്ത്രണ രേഖ മറികടന്ന് പാക്കിസ്ഥാൻ പൗരൻ; കയ്യോടെ പിടികൂടി സുരക്ഷാ സേന

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital