25 കിലോയുള്ള മീനിനെ പിടികൂടിയതിലൂടെ ദേശീയ മാധ്യമങ്ങളില്‍ വീണ്ടും തലക്കെട്ടായി മാറിയിരിക്കുകയാണ് ബീഹാറില്‍ നിന്നുള്ള രണ്ട് മത്സ്യത്തൊഴിലാളികള്‍. ബീഹാറിലെ മധുബനിയിൽ നിന്നുള്ള ഹരികിഷോർ സാഹ്‌നി, സുധൻ സാഹ്‌നി എന്നീ രണ്ട് മത്സ്യത്തൊഴിലാളികളാണ് ഭീമൻ മത്സ്യത്തെ കരയ്ക്കടുപ്പിച്ചത്. പത്തോളം ബോട്ട് ജീവനക്കാരുടെ സഹായത്തോട് കൂടിയാണ് ഇവർ മീനിനെ വലിച്ച് കരയ്ക്ക് കയറ്റിയത്. (Youth got fish of 125 kilogram weight)
മധുബനിയിലെ ജഞ്ജർപൂരിലെ ഒരു നദിയിലാണ് ഹരികിഷോറും സുധനും മീൻപിടിത്തത്തിനായി എത്തിയത്. വല വീശുന്നതിന് മുൻപ് തന്നെ ജലാശയത്തിൽ ഒരു വലിയ മത്സ്യമുണ്ടെന്ന് തിരിച്ചറിഞ്ഞിരുന്ന ഇരുവരും സമീപത്തെ കനാലിനരികിൽ ഉണ്ടായിരുന്ന ഏതാനും ബോട്ടുകാരെ കൂടി സഹായത്തിനായി വിളിക്കുകയായിരുന്നു.
വലവീശി വലിച്ചു കരയ്ക്ക് കയറ്റി. ഏറെ ഭാരമുണ്ടായിരുന്ന വല കരയിലേക്ക് കയറ്റിയപ്പോഴാണ് കുടുങ്ങിയത് 125 കിലോഗ്രാം ഭാരമുള്ള ഒരു ഭീമൻ മത്സ്യമായിരുന്നുവെന്നു വ്യക്തമായത്. സുധന്‍റെ വീട്ടിലെ ബാത്ത് ടബ്ബിലാണ് മത്സ്യത്തെ സൂക്ഷിച്ചിരിക്കുന്നത്. ലേലത്തിന് വച്ച് മീൻ വിൽപ്പന നടത്താനാണ് തൊഴിലാളികളുടെ തീരുമാനം. മീനിനെ കണ്ട് തങ്ങൾ ആദ്യം ഭയന്ന് പോയെന്നാണ് ഇരുവരും പ്രദേശിക മാധ്യമങ്ങളോട് പറഞ്ഞത്.