web analytics

കോളടിച്ചത് ജോസഫ് ​ഗ്രൂപ്പിന്; നഷ്ടപ്പെട്ടത് തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിൽ കേരള കോൺ​ഗ്രസ്

കോട്ടയം: കേരള കോൺ​ഗ്രസ് ജോസഫ് ​ഗ്രൂപ്പിന് സ്വന്തമായി കിട്ടിയത് ഒരു ലോക്സഭാം​ഗത്തെ മാത്രമല്ല, മറിച്ച് തങ്ങൾക്ക് സംസ്ഥാന പാർട്ടി പദവി കൂടിയാണ്.

2019ൽ കേരള കോൺ​ഗ്രസ് എമ്മിൽ നിന്നും വീണ്ടും പിളർന്നുമാറി കേരള കോൺ​ഗ്രസ് (ജോസഫ്) ​ഗ്രൂപ്പായപ്പോൾ പാർട്ടിക്ക് നഷ്ടമായ സംസ്ഥാന പാർട്ടി പദവിയാണ് കോട്ടയത്ത് ഫ്രാൻസിസ് ജോർജ്ജ് വിജയിച്ചതോടെ ജോസഫ് ​ഗ്രൂപ്പിന് കൈവന്നിരിക്കുന്നത്.

2010 ൽ മാണി ഗ്രൂപ്പിൽ ലയിച്ചതു മൂലം നഷ്ടമായ രാഷ്ട്രീയ അസ്തിത്വം തിരികെ കിട്ടിയ പാർട്ടിക്ക് ഇനി സ്വന്തമായി ചിഹ്നവും ലഭിക്കും. ലയന സമയത്ത് ജോസഫ് ഗ്രൂപ്പ് സംസ്ഥാന പാർട്ടിയായിരുന്നു.

2019 ൽ മാണി ഗ്രൂപ്പുമായി വഴിപിരിയുമ്പോൾ സംസ്ഥാന പാർട്ടി പദവിയും സ്വന്തമായുള്ള ചിഹ്നവും നഷ്ടമായ അവസ്ഥയായിരുന്നു. 2010 ലെ ലയന സമയത്ത് സൈക്കിളായിരുന്നു പാർട്ടിയുടെ ചിഹ്നം.

പിളർപ്പിനു പിന്നാലെ നടന്ന 2021 നിയമസഭാ തിരഞ്ഞെടുപ്പിലെ മോശം പ്രകടനം മൂലം സംസ്ഥാന പാർട്ടി പദവി ലഭിച്ചില്ല. അന്ന് ജയിച്ചത് 2 സീറ്റിൽ മാത്രം. 4 സീറ്റ് ലഭിച്ചിരുന്നെങ്കിൽ സംസ്ഥാന പാർട്ടി പദവി ലഭിക്കുമായിരുന്നു.

2019 ലെ തിരഞ്ഞെടുപ്പിൽ കൊല്ലത്ത് എൻ.കെ.പ്രേമചന്ദ്രൻ വിജയിച്ചതിനാൽ ആർഎസ്പി കേരളത്തിൽ സംസ്ഥാന പാർട്ടിയാണ്. ഈ പദവി നിലനിർത്താൻ കൊല്ലത്തെ വിജയത്തോടെ ആർഎസ്പിക്ക് കഴിഞ്ഞു.

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ 4 സീറ്റെങ്കിലും ലഭിക്കുകയോ അല്ലെങ്കിൽ ലോക്സഭാ തിരഞ്ഞെപ്പിൽ ഒരു സീറ്റെങ്കിലും ജയിക്കുകയോ ചെയ്താലാണ് സംസ്ഥാന പാർട്ടി പദവി ലഭിക്കുക. സംസ്ഥാന പാർട്ടി പദവി ലഭിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ മുന്നോട്ടു വയ്ക്കുന്ന മാനദണ്ഡങ്ങളിൽ ഏതെങ്കിലുമൊന്നു നേടിയാൽ മതി.

ജോസ് കെ.മാണി വിഭാഗത്തിനു നിലവിലെ നിയമസഭയിൽ 5 അംഗങ്ങളുള്ളതിനാൽ കോട്ടയത്തെ പരാജയം മൂലം അവരുടെ സംസ്ഥാന പാർട്ടി പദവിക്ക് കോട്ടം തട്ടില്ല.

Read Also: പരിസ്ഥിതി ദിനത്തിന്റെ പ്രധാന്യം ഓർമിപ്പിച്ച് മുഖ്യമന്ത്രിയുടെ പോസ്റ്റ്; തിരഞ്ഞെടുപ്പ് തോൽവിയിൽ മിണ്ടാട്ടമില്ല

Read Also: പരിസ്ഥിതി ദിനത്തിന്റെ പ്രധാന്യം ഓർമിപ്പിച്ച് മുഖ്യമന്ത്രിയുടെ പോസ്റ്റ്; തിരഞ്ഞെടുപ്പ് തോൽവിയിൽ മിണ്ടാട്ടമില്ല

 

 

spot_imgspot_img
spot_imgspot_img

Latest news

അമേരിക്കയിലെ ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക് ദാരുണാന്ത്യം

ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക്...

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ; നടപടി ‘തിടുക്കത്തിൽ’, വിസി സ്ഥാനത്ത് തുടരും

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ;...

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന് പ്രവചനം

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന്...

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു തിരുവനന്തപുരം: വേനൽക്കാല വൈദ്യുതി ആവശ്യകത...

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ കടുത്ത പ്രതിസന്ധിയിൽ

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ...

Other news

സ്കൂട്ടറിൽ ഇടിച്ച് കാർ ശരീരത്തിലൂടെ കയറിയിറങ്ങി; യുവാവിന് ദാരുണാന്ത്യം

സ്കൂട്ടറിൽ ഇടിച്ച് കാർ ശരീരത്തിലൂടെ കയറിയിറങ്ങി; തിരുവനന്തപുരത്ത് യുവാവിന് ദാരുണാന്ത്യംതിരുവനന്തപുരത്ത് സ്കൂട്ടറുമായി...

മംഗല്യപ്പന്തലിലേക്ക് എത്തുന്നതിന് മുൻപ് അന്ത്യം; ഉത്തർപ്രദേശിൽ വിവാഹഘോഷയാത്രയ്ക്കിടെ വരനെ വെടിവച്ചു കൊന്നു

ഉത്തർപ്രദേശിൽ വിവാഹഘോഷയാത്രയ്ക്കിടെ വരനെ വെടിവച്ചു കൊന്നു ഉത്തർപ്രദേശിലെ ജൗൻപുരിൽ വിവാഹ...

സംസ്ഥാനത്ത് ആശ്വാസമായി വേനൽമഴ; ഇന്ന് എട്ടു ജില്ലകളിൽ യെല്ലോ അലർട്ട്; വരും ദിവസങ്ങളിലും മഴ കനക്കും

സംസ്ഥാനത്ത് ആശ്വാസമായി വേനൽമഴ; ഇന്ന് എട്ടു ജില്ലകളിൽ യെല്ലോ അലർട്ട് സംസ്ഥാനത്ത്...

ആരോഗ്യവും സാമ്പത്തിക നേട്ടവും; ഇന്നത്തെ നക്ഷത്രഫലം ഇങ്ങനെ

ആരോഗ്യവും സാമ്പത്തിക നേട്ടവും; ഇന്നത്തെ നക്ഷത്രഫലം ഇങ്ങനെഇന്നത്തെ നക്ഷത്രഫലത്തിൽ ചില രാശികൾക്ക്...

കൊടുംചൂടിന് ആശ്വാസം; സംസ്ഥാനത്ത് മഴ ശക്തമാകും, യെല്ലോ–ഓറഞ്ച് മുന്നറിയിപ്പ്

കൊച്ചി: കൊടുംചൂടിൽ വലയുന്ന സംസ്ഥാനത്തിന് ആശ്വാസമായി വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന്...

ഓസ്കാർ ശില്പം ആയുധമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ, കാർഗോയിലേക്ക് മാറ്റി; വിമാനയാത്രയ്ക്കിടെ പുരസ്കാരം കാണാതായി

വിമാനയാത്രയ്ക്കിടെ ഓസ്കാർ പുരസ്കാരം കാണാതായി റഷ്യൻ ചലച്ചിത്ര നിർമാതാവ് പാവൽ താലൻകിന്റെ...

Related Articles

Popular Categories

spot_imgspot_img