ചെന്നൈ: മുതിർന്ന മാധ്യമപ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനും എഴുത്തുകാരനുമായ ബി.ആർ.പി ഭാസ്‌കർ (91) അന്തരിച്ചു. വാർധക്യസഹജമായ അസ്വസ്ഥതകളെത്തുടർന്ന് കുറച്ചുകാലമായി വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. ഭാര്യ രമ ഭാസ്‌കറിന്റെ മരണത്തിനുശേഷം ചെന്നൈയിലെ ഒരു കൂട്ടം ഡോക്ടർമാർ നടത്തിവരുന്ന വയോജന സൗഹാർദ കേന്ദ്രത്തിലേക്ക് കുറച്ചുമാസങ്ങൾക്കുമുമ്പ് കേരളത്തിൽ നിന്ന് അദ്ദേഹം താമസം മാറുകയായിരുന്നു.
1932 മാർച്ച് 12ന് തിരുവനന്തപുരം ജില്ലയിലെ കായിക്കരയിലാണ് ജനിച്ചത്. പിതാവ് ഏ.കെ ഭാസ്കർ ഈഴവ നേതാവും സാമൂഹിക പരിവർത്തനവാദിയും ആയിരുന്നു. മാതാവ്: മീനാക്ഷി ഭാസ്കർ. 1951 ൽ കേരള സർവകലാശാലയിൽ നിന്ന് ബി.എസ്സി യും 1959 ൽ യൂനിവേഴ്സിറ്റി ഓഫ് ദ് ഫിലിപ്പീൻസിൽ നിന്ന് എം.എ. ബിരുദവും കരസ്ഥമാക്കി. ഭാര്യ: രമ ബി. ഭാസ്കർ. ഏകമകൾ ബിന്ദു ഭാസ്കർ നേരത്തേ നിര്യാതയായിരുന്നു. ബാലാജി. ‘ചരിത്രം നഷ്ടപ്പെട്ടവർ’, ‘ന്യൂസ് റൂം- ഒരു മാധ്യമപ്രവർത്തകന്റെ അനുഭവകുറിപ്പുകൾ’ എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
പത്രപ്രവർത്തനരംഗത്തെ സമഗ്രസംഭാവനക്ക് കേരള സർക്കാർ നൽകുന്ന സ്വദേശാഭിമാനി-കേസരി മാധ്യമ പുരസ്‌കാരം 2014 ൽ ബി.ആർ.പി. ഭാസ്കറിനു ലഭിച്ചു.
Read Also: മൂന്നാം ഊഴം ഉറപ്പിച്ച് മോദി; തൊട്ടു പിന്നാലെ ഇന്ത്യ സംഖ്യം, രാജ്യം ആർക്കൊപ്പം









