ശക്തമായ മഴ; തൃശൂരില്‍ ഇടിമിന്നലേറ്റ് രണ്ട് പേര്‍ മരിച്ചു

തൃശൂരില്‍ കനത്ത മഴയ്ക്കിടെ ഇടിമിന്നലേറ്റ് രണ്ട് മരണം. തലക്കോട്ടുകര തോപ്പില്‍ വീട്ടില്‍ ഗണേശന്‍ (50), വാഴൂര്‍ ക്ഷേത്രത്തിന് സമീപം വേളേക്കാട്ട് സുധീറിന്റെ ഭാര്യ നിമിഷ (42) എന്നിവരാണ് മരിച്ചത്.

വേലൂര്‍ കുറുമാലിലെ വിദ്യ എന്‍ജിനിയറിങ് കോളജിനു സമീപത്തെ തറവാട്ട് വീട്ടിലേക്ക് വന്നപ്പോഴാണ് ഗണേശന് മിന്നലേറ്റത്. ശനിയാഴ്ച രാവിലെ 11.30നായിരുന്നു സംഭവം. മിന്നലേറ്റ ഗണേശനെ നാട്ടുകാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തൃപ്രയാറില്‍ വലപ്പാട് കോതകുളം ബീച്ചിലെ വീടിന് സമീപത്ത് വച്ചാണ് യുവതിക്ക് മിന്നലേറ്റത്. വീടിന് പുറത്തുള്ള കുളിമുറിയില്‍ കുളിക്കാന്‍ പോയതാണ് നിമിഷ. ഈ സമയം ശക്തമായ ഇടിയും മിന്നലുമുണ്ടായിരുന്നു. നിമിഷ കുളി കഴിഞ്ഞ് വരാത്തതിനാല്‍ വീട്ടിലുള്ളവര്‍ വന്ന് നോക്കിയപ്പോള്‍ കുളിമുറിയില്‍ വീണു കിടക്കുന്നത് കണ്ടത്. ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും മരണം സംഭവിച്ചിരുന്നു. കുളിമുറിയിലെ വയറിങ് ഉരുകിയ നിലയിലായിരുന്നു. ബള്‍ബ് പൊട്ടിച്ചിതറിയിരുന്നു.

തൃശൂരില്‍ മേഘവിസ്‌ഫോടനമെന്ന് സംശയിക്കുന്ന അതിതീവ്രമഴയാണ് രാവിലെ ലഭിച്ചത്. നഗരവും പരിസരപ്രദേശങ്ങളും പ്രളയത്തില്‍ മുങ്ങിയിരുന്നു.

 

 

 

Read More: കെജ്രിവാളിന് ഇളവില്ല; നാളെ തന്നെ ജയിലിലേക്ക് മടങ്ങണം, ജാമ്യാപേക്ഷയില്‍ വിധി ജൂണ്‍ 5ന്

Read More: റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണു; 4 ട്രെയിനുകൾ പിടിച്ചിട്ടു, സംഭവം തൃശൂരിൽ

Read More: നിങ്ങൾക്കും ഉണ്ടോ ഇഡിയറ്റ് സിൻഡ്രോം; ഉണ്ടെങ്കിൽ സൂക്ഷിച്ചോ പണി കിട്ടും

spot_imgspot_img
spot_imgspot_img

Latest news

തൃശൂരിൽ 13കാരി ക്ലാസ് മുറിയിൽ മരിച്ച നിലയിൽ; അസ്വഭാവിക മരണത്തിന് കേസ്

കൃഷ്ണപ്രിയ തലവേദനയെ തുടർന്ന് ബെഞ്ചിൽ തല വച്ച് കിടക്കുകയായിരുന്നു തൃശൂർ: 13കാരിയെ ക്ലാസ്...

എഡിജിപി എം ആര്‍ അജിത് കുമാറിനെ പൊലീസിലെ കായിക ചുമതലയില്‍ നിന്ന് മാറ്റി

തിരുവനന്തപുരം: പൊലീസിലെ കായിക വകുപ്പ് ചുമതലയില്‍ നിന്ന് എഡിജിപി എം ആര്‍...

തിരുത്തി നൽകണം; മുകേഷിനെതിരായ കുറ്റപത്രം മടക്കി

കൊച്ചി: മുകേഷ് എംഎല്‍എക്ക് എതിരായ കുറ്റപത്രം കോടതി മടക്കി. തീയതികളിലുണ്ടായ പിഴവിനെ...

വീണ്ടും കള്ളക്കടൽ; കടലാക്രമണത്തിന് സാധ്യത, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള, തമിഴ്നാട് തീര പ്രദേശങ്ങളിൽ...

നെന്മാറ ഇരട്ട കൊലപാതകം; പ്രതി ചെന്താമരയുമായി തെളിവെടുപ്പ് ഇന്ന്, കനത്ത സുരക്ഷ

പാലക്കാട്: നെന്മാറ ഇരട്ട കൊലപാതക കേസിലെ പ്രതി ചെന്താമരയുമായി തെളിവെടുപ്പ് ഇന്ന്...

Other news

സ്വവർഗാനുരാഗ ഡേറ്റിംഗ് ആപ്പ് കെണി! യുവാവിന് നഷ്ടമായത് വൻ തുക

ഡൽഹി: സ്വവർഗാനുരാഗ ഡേറ്റിംഗ് ആപ്ലിക്കേഷനായ ഗ്രിൻഡർ വഴി ലൈംഗികബന്ധത്തിനായി യുവാവിനെ വിളിച്ചുവരുത്തി...

അത്യാധുനിക സൗകര്യങ്ങളോടെ എം എൽ എമാർക്ക് സൂപ്പർ ഫ്ലാറ്റുകൾ; ഈ വർഷം തന്നെ പണി തീർക്കും

തിരുവനന്തപുരം: അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിക്കുന്ന എം.എൽ.എ ഹോസ്റ്റലിന്റെ നിർമ്മാണം ‌‌ഡിസംബർ 25നു...

മലപോലെ മാലിന്യം നിറഞ്ഞ കൊച്ചിയിലെ ആ സ്ഥലം ഇനി ഓർമ; ബ്രഹ്‌മപുരത്ത് എം.എൽ.എമാരുടെ ക്രിക്കറ്റ് കളി; ചിത്രങ്ങള്‍ പങ്കുവെച്ച് മന്ത്രി എം.ബി. രാജേഷ്

കൊച്ചിയുടെ മാലിന്യ ഹബായി മാറിയ ബ്രഹ്‌മപുരത്തെ വീണ്ടെടുത്ത് സംസ്ഥാന സര്‍ക്കാര്‍. മലപോലെ മാലിന്യം...

മുക്കുപണ്ടം പണയം വെച്ച് പണം തട്ടൽ; പ്രതി പിടിയിൽ

ആലപ്പുഴ:മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ സംഭവത്തിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ....

യുഎസ് സർക്കാറിനെ വലച്ച് കുടിയേറ്റക്കാരെ തിരിച്ചയക്കാനുള്ള സാമ്പത്തിക ചെലവ്

അനധികൃത കുടിയേറ്റക്കാരെ അമേരിക്കയിൽ നിന്ന് തിരിച്ചയക്കാനുള്ള സാമ്പത്തിക ചെലവ് യുഎസ് സർക്കാറിനെ...

തിരുത്തി നൽകണം; മുകേഷിനെതിരായ കുറ്റപത്രം മടക്കി

കൊച്ചി: മുകേഷ് എംഎല്‍എക്ക് എതിരായ കുറ്റപത്രം കോടതി മടക്കി. തീയതികളിലുണ്ടായ പിഴവിനെ...

Related Articles

Popular Categories

spot_imgspot_img