കൃത്യമായി ഭക്ഷണമില്ല, വിശപ്പ് അകറ്റാൻ വെള്ളം മാത്രം, പോരാത്തതിന് ക്രൂര മർദനവും; നാട്ടിലേക്ക് തിരിച്ചെത്താൻ ടിക്കറ്റ് വരെ ബുക്ക് ചെയ്തു, പിന്നീട് കേൾക്കുന്നത് തൂങ്ങി മരിച്ചെന്ന്; കുവൈത്തിൽ വീട്ടു ജോലിക്ക് പോയ അജിതയുടെ മരണത്തിൽ അന്വേഷണം വേണമെന്ന് ബന്ധുക്കൾ

വയനാട്: കുവൈത്തിൽ ജോലിക്കു പോയ വീട്ടമ്മ ക്രൂരമർദനത്തെ തുടർന്ന് തൂങ്ങി മരിച്ചതായി വിവരം. വയനാട് കാക്കവയൽ ആട്ടക്കര വീട്ടിൽ വിജയന്റെ ഭാര്യ അജിത (50)യാണ് മരിച്ചത്. 19നാണ് കുവൈത്തിലെ സുലൈബിയയിൽ, ജോലി ചെയ്തിരുന്ന വീട്ടിൽ അജിതയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതായി ബന്ധുക്കൾക്കു വിവരം ലഭിച്ചത്. കൃത്യമായി ഭക്ഷണമില്ല, വിശപ്പ് അകറ്റാൻ വെള്ളം മാത്രം, തൊഴിലുടമ മർദിച്ച് താഴെയിടുമെന്നും മരിക്കുന്നതിനു ദിവസങ്ങള്‍ക്കു മുൻപ് ബന്ധുവിനോടും സുഹൃത്തിനോടും അജിത പറഞ്ഞിരുന്നു.

വിഷമിപ്പിക്കേണ്ടെന്നു കരുതി ജോലി സ്ഥലത്തെ ദുരിതങ്ങൾ അജിത വീട്ടിൽ അറിയിച്ചിരുന്നില്ല. വീട്ടിലെ സാമ്പത്തിക പ്രയാസം മാറാൻ കഷ്ടപാടുകൾ സഹിക്കാന്‍ തയാറായി വിദേശത്തേക്കുപോയ അജിത തൂങ്ങിമരിക്കാൻ സാധ്യതയില്ലെന്നു കുടുംബം പറയുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ഭർത്താവ് വിജയനും മക്കളും മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടുണ്ട്. അജിതയുടെ സാധനങ്ങൾ ഇനിയും തിരികെ ലഭിച്ചിട്ടില്ലെന്നും കുടുംബം വ്യക്തമാക്കി.

കുവൈത്തിൽ അജിതയ്ക്ക് ക്രൂരപീഡനം ഏൽക്കേണ്ടി വന്നുവെന്ന് മകൾ മിഥുഷ പറഞ്ഞു. ഭക്ഷണം ഒരു നേരം മാത്രമാണ് ലഭിച്ചിരുന്നത്. നിരന്തരം മർദനം ഏൽക്കേണ്ടി വന്നുവെന്നാണ് വിവരം ലഭിച്ചതെന്നും മകൾ പറഞ്ഞു. 6 മാസം മുൻപാണ് വീട്ടിലെ സാമ്പത്തിക ബാധ്യത തീർക്കാൻ അജിത എറണാകുളത്തെ ഏജൻസി വഴി സുലൈബിയയിലേക്ക് വീട്ടുജോലിക്കായി പോയത്. ഏപ്രിലിൽ സ്പോൺസറുമായി ചില പ്രശ്നങ്ങളും തർക്കങ്ങളുമുണ്ടായതായി ഏജൻസിയിൽനിന്ന് അറിയിച്ചിരുന്നു.

അവസാനം ഫോണിൽ വിളിച്ചപ്പോൾ നാട്ടിലേക്ക് തിരിച്ചു വരാനുള്ള തയാറെടുപ്പിലാണെന്നാണു മക്കളോട് പറഞ്ഞത്. പിന്നീട് വിവരമൊന്നും ഉണ്ടായില്ല. ഏജൻസിയെ വിളിച്ചപ്പോൾ ഫോൺ വീട്ടുടമ വാങ്ങിവച്ചതായും മേയ് 18ന് മടങ്ങാൻ ടിക്കറ്റ് ബുക്ക് ചെയ്തതായും അറിയിച്ചു. എന്നാൽ 19 ആയിട്ടും ഫോണിൽ ലഭിച്ചില്ലെന്നും അവിടെനിന്ന് മടങ്ങിയിട്ടില്ലെന്നും ആണ് അറിഞ്ഞത്. പിന്നീട് ട്രാവൽസിൽ നിന്നു മിഥുഷയുടെ ഫോണിലേക്ക് വിളിയെത്തുകയും 17ന് അജിത മരിച്ചതായും അറിയിക്കുകയായിരുന്നു.

അപ്പോൾത്തന്നെ ഏജൻസിയെ വിളിച്ചെങ്കിലും അവർ തിരിച്ച് വിളിക്കാമെന്ന് പറഞ്ഞ് ഫോൺ കട്ടാക്കി. പിന്നീട്, വീട്ടിലെ ഷെഡിൽ അജിത തൂങ്ങിമരിച്ചെന്ന് അറിയിക്കുകയായിരുന്നു. തുടർന്ന് 21ന് മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. തുടർന്ന് കുടുംബം പരാതിയുമായി രംഗത്തെത്തുകയായിരുന്നു.

 

Read Also: കേന്ദ്രത്തിൽ ഇന്ത്യാ മുന്നണി അധികാരത്തിൽ വരും; ജോസ് കെ മാണി കേന്ദ്രമന്ത്രിയാകും; രാജ്യസഭസീറ്റിൽ പിന്നോട്ടില്ലെന്ന് കേരള കോൺഗ്രസ് എം; സിപി.ഐയും ആർ.ജെ.ഡിയും വാശിയിൽതന്നെ; പ്രശ്നപരിഹാരത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടിറങ്ങും

Read Also: മത്സരയോട്ടം പാടില്ല, സ്‌കൂട്ടറില്‍ സര്‍ക്കസ് കാണിക്കുന്നവരെ കണ്ടാല്‍ ക്ഷമിച്ചു വിട്ടേക്ക്, നിങ്ങൾ കുറച്ചുകൂടി പക്വത കാണിക്കണം; സ്വിഫ്റ്റ് ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നൽകി ഗതാഗതമന്ത്രി

Read Also: ബാങ്ക് ഇടപാടുകാർ ശ്രദ്ധിക്കുക; ജൂൺ മാസത്തിൽ രാജ്യത്ത് 12 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല; അവധിയും അവധി ബാധകമാകുന്ന സംസ്ഥാനങ്ങളും അറിയാൻ

spot_imgspot_img
spot_imgspot_img

Latest news

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

Other news

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ സനായി ജയിലിൽ കഴിയുന്ന...

പങ്കാളികളുടെ ഫോൺ സംഭാഷണവും തെളിവ്

ന്യൂഡൽഹി: വിവാഹമോചന കേസുകളിൽ പങ്കാളികളുടെ ഫോൺ സംഭാഷണവും തെളിവായി സ്വീകരിക്കാമെന്ന് സുപ്രീം...

ഓഫ് റോഡ് ജീപ്പ് സഫാരിക്ക് പുതിയ മാനദണ്ഡങ്ങൾ

ഓഫ് റോഡ് ജീപ്പ് സഫാരിക്ക് പുതിയ മാനദണ്ഡങ്ങൾ ഇടുക്കി: ഓഫ് റോഡ് ജീപ്പ്...

ശബരിമല:ട്രാക്ടറിൽ പോലീസ്ഉന്നതൻ; റിപ്പോർട്ട് തേടി

ശബരിമല: ട്രാക്ടറിൽ പോലീസ്ഉന്നതൻ; റിപ്പോർട്ട് തേടി പത്തനംതിട്ട: ട്രാക്ടറിൽ പോലീസ് ഉന്നതൻ...

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..?

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..? അമേരിക്കൻ സ്വദേശിനിയായ ക്രിസ്റ്റൻ ഫിഷർ കഴിഞ്ഞ...

സംസ്ഥാനത്തെ ആദ്യ സ്കിൻ ബാങ്ക് തിരുവനന്തപുരത്ത്

സംസ്ഥാനത്തെ ആദ്യ സ്കിൻ ബാങ്ക് തിരുവനന്തപുരത്ത് തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ സ്കിൻ ബാങ്ക്...

Related Articles

Popular Categories

spot_imgspot_img