ശ്രീനഗര്‍: ജമ്മു കശ്മീരിൽ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് ഏഴു മരണം. 23 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഉച്ചക്ക് ഒരുമണിയോടെയാണ് അപകടം നടന്നത്. അഖ്‌നൂര്‍ ജില്ലയില്‍ നിന്ന് രജൗരിയിലേക്ക് യാത്രക്കാരുമായി പോയ ബസാണ് അപകടത്തിൽപ്പെട്ടത്. തീർഥാടകരുമായി പോവുകയായിരുന്ന ബസ് 150 അടി താഴ്ചയിലേക്ക് ബസ് മറിയുകയായിരുന്നു. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ് എന്നാണ് വിവരം. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്.
അപകടത്തില്‍പ്പെട്ട ബസിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. വീഴ്ചയില്‍ ബസ് പൂര്‍ണമായും തകര്‍ന്നു. നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. നാട്ടുകാരും പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പരിക്കേറ്റവരെ ജമ്മുവിലെ അഖ്‌നൂർ ആശുപത്രിയിലേക്കും സർക്കാർ മെഡിക്കൽ കോളജ് (ജിഎംസി) ആശുപത്രിയിലേക്കും മാറ്റിയതായും അധികൃതർ അറിയിച്ചു.
Read Also: ലണ്ടനിൽ മലയാളി പെൺകുട്ടിക്ക് വെടിയേറ്റു; ആക്രമണത്തിനിരയായത് എറണാകുളം സ്വദേശിയായ പത്തു വയസ്സുകാരി
Read Also: കടയിൽ പോയ പെൺകുട്ടിയെ തടഞ്ഞു നിർത്തി പണം തട്ടി; എതിർത്തപ്പോൾ മുടി മുറിച്ചതായി പരാതി