web analytics

2 വർഷത്തെ യൂണിഫോം അലവൻസ് നൽകിയില്ല; സ്കൂളുകൾക്ക് കിട്ടാനുള്ളത് 160 കോടി, നെയ്ത്തുകാർക്ക് 30 കോടി; റിപ്പോർട്ടുകൾ പുറത്ത്

രണ്ടുവർഷത്തെ യൂണിഫോം അലവൻസായി സ്കൂളുകൾക്ക് ലഭിക്കാനുള്ളത് 160 കോടി രൂപ. ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിലുള്ള 29.5 ലക്ഷത്തോളം കുട്ടികൾക്കാണ് സർക്കാർ സൗജന്യയൂണിഫോം നൽകി വരുന്നത്. സ്കൂൾ തുറക്കാൻ ദിവസങ്ങൾമാത്രം ശേഷിക്കുമ്പോഴും ഈ വർഷത്തെ അലവൻസും വന്നിട്ടില്ല. എന്നാൽ കഴിഞ്ഞ വർഷത്തെ അലവൻസ് ഇതുവരെ ലഭിച്ചിട്ടില്ല. തുക ഉടൻ ലഭിക്കുമെന്ന പ്രതീക്ഷയിൽ കടം പറഞ്ഞും മറ്റും തുണിവാങ്ങി നൽകിയ പ്രധാനാധ്യാപകരും പി.ടി.എ. ഭാരവാഹികളും ഉൾപ്പെടെയുള്ളവർ വെട്ടിലായിരിക്കുകയാണ്.

സാധാരണ സർക്കാർ സ്കൂളുകളിലെ കുട്ടികൾക്ക് യൂണിഫോമിനായി കൈത്തറിത്തുണി നൽകുകയാണ് ചെയ്യുന്നത്. എയ്ഡഡ് സ്കൂളുകളിലെ ഒന്നുമുതൽ നാലുവരെ ക്ലാസുകളിലെ കുട്ടികൾക്ക് തുണിയും അഞ്ചുമുതൽ എട്ടുവരെ ക്ലാസുകളിലെ കുട്ടികൾക്ക് രണ്ടുജോഡി യൂണിഫോമിന് 600 രൂപ അലവൻസുമാണ് നൽകി വരുന്നത്. ഓരോവർഷവും തുണി നൽകാനായി 130 കോടിയും അലവൻസിനായി 80 കോടിയുമാണ് നീക്കിവെക്കുന്നത്. എന്നാൽ കഴിഞ്ഞ വർഷം ഇത് വൈകിയതോടെ പല സ്കൂളുകളിലും പ്രധാനാധ്യാപകരും പി.ടി.എ.യും മുൻകൈയെടുത്ത് തുണിവാങ്ങി നൽകിയിരുന്നു.

എന്നാൽ കഴിഞ്ഞ വർഷത്തെ അലവൻസ് ചിലയിടങ്ങളിൽ കൊടുത്തു തുടങ്ങിയിട്ടുണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറയുന്നത്. ഇത് നാമമാത്രമാണെന്നും അധ്യാപകർ പറയുന്നു.

അതേസമയം യൂണിഫോമിന് കൈത്തറിത്തുണി നൽകിയ വകയിൽ നെയ്ത്തുകാർക്കും നൽകാനുണ്ട് 30 കോടി. 7500-ഓളം തൊഴിലാളികൾക്ക് അഞ്ചുമാസത്തെ കൂലിയിനത്തിലാണ് ഇത്രയും തുക നൽകാനുള്ളത്. കഴിഞ്ഞ ഡിസംബർ വരെയുള്ള തുക മാർച്ചിൽ നൽകിയിരുന്നു. തുണി ഈ വർഷത്തേതുൾപ്പെടെ കൃത്യമായി വിതരണം ചെയ്തിട്ടുണ്ട്. ഒരു മീറ്ററിന് കൂലിയും മറ്റ് ആനുകൂല്യങ്ങളും ഉൾപ്പെടെ 145 രൂപയാണ് തൊഴിലാളിക്ക് ലഭിക്കുക.

നൂല് സർക്കാരാണ് നൽകേണ്ടത്. അതും ഇപ്പോൾ മുടങ്ങിയിരിക്കുകയാണെന്ന് കേരളാ സ്റ്റേറ്റ് ഹാൻഡ്‌ലൂം സൊസൈറ്റീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി എ.വി. ബാബു പറഞ്ഞു. തിരഞ്ഞെടുപ്പും മറ്റും ആയതിനാലാണ് ഫണ്ട് അനുവദിക്കാൻ വൈകിയതെന്നും കൂലിനൽകാനുള്ള തുക ഉടൻ അനുവദിക്കുമെന്നും കൈത്തറി-ടെക്‌സ്റ്റൈൽ ഡയറക്ടർ കെഎസ് അനിൽകുമാർ പറഞ്ഞു.

 

 

Read More: T20 വേൾഡ് കപ്പ്: കളിക്കാൻ ആളില്ല: കോച്ചിനെയും സിലക്ടറെയും വരെ കളത്തിലിറക്കി ഓസ്ട്രേലിയ: സന്നാഹ മത്സരത്തിൽ നമീബിയയ്ക്കെതിരെ വിജയം

Read More: പ്രധാനമന്ത്രി മോദി ഇന്ന് കന്യാകുമാരിയിൽ; വിവേകാനന്ദപ്പാറയിൽ ധ്യാനമിരിക്കും; അതീവ സുരക്ഷ

Read More: കൊച്ചിയിലെ വെള്ളക്കെട്ട്; എട്ടാഴ്ചയ്ക്കകം നടപടി സ്വീകരിക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷൻ

spot_imgspot_img
spot_imgspot_img

Latest news

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

Other news

പളനിസ്വാമിക്ക് വെല്ലുവിളി; സ്വന്തം എംഎൽഎമാരെ സംരക്ഷിക്കാൻ അണ്ണാ ഡിഎംകെ നെട്ടോട്ടത്തിൽ; എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റി

സ്വന്തം എംഎൽഎമാരെ സംരക്ഷിക്കാൻ അണ്ണാ ഡിഎംകെ നെട്ടോട്ടത്തിൽ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്...

ബംഗാൾ കത്തുന്നു: സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് വെടിയേറ്റു മരിച്ചു

ബംഗാൾ കത്തുന്നു: സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് വെടിയേറ്റു മരിച്ചു പശ്ചിമ ബംഗാൾ...

റെയിൽവേ ഗേറ്റ് അടയ്ക്കുമ്പോൾ വാഹനം കയറ്റിയാൽ പണികിട്ടും; ഇനി കാത്തിരിക്കുന്നത് കടുത്ത ശിക്ഷ

റെയിൽവേ ഗേറ്റ് അടയ്ക്കുമ്പോൾ വാഹനം കയറ്റിയാൽ കടുത്ത ശിക്ഷ റെയിൽവേ ലവൽ ക്രോസുകളിൽ...

തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ എസ്‌കലേറ്റർ പിന്നോട്ട് കറങ്ങി അപകടം; യാത്രക്കാർക്ക് പരിക്ക്; സംഭവം വഞ്ചിനാട് എക്സ്പ്രസ് എത്തിയപ്പോൾ

തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ എസ്‌കലേറ്റർ പിന്നോട്ട് കറങ്ങി അപകടം തിരുവനന്തപുരം സെൻട്രൽ...

Related Articles

Popular Categories

spot_imgspot_img