ഇന്നും ഉയര്‍ന്ന് സ്വര്‍ണവില; ഒപ്പം വെള്ളി വിലയും റെക്കോർഡിലേക്ക്; നെഞ്ചിടിപ്പോടെ ഉപഭോക്താക്കൾ

സംസ്ഥാനത്ത് സ്വർണവില കഴിഞ്ഞ ആഴ്ചയിൽ കുത്തനെ ഇടിഞ്ഞിരുന്നു. ഏറെ നാളുകള്‍ക്ക് ശേഷമാണ് വിലയിൽ ഇത്രയും കുറവ് തുടർച്ചയായി വന്നിരുന്നത്. എന്നാൽ കഴിഞ്ഞ രണ്ട് ദിവസമായി നിരക്ക് വീണ്ടും ഉയരുകയാണ്. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവില ഉയർന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 200 രൂപയാണ് വർധിച്ചത്.

ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 53,680 രൂപയാണ്. മുന്ന് ദിവസം കൊണ്ട് പവന് 560 രൂപയാണ് വർദ്ധിച്ചത്. ഇന്ന് ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 6710 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5560 രൂപയാണ്. ഇന്നത്തെ നിരക്കുപ്രകാരം മിനിമം 58,110 രൂപ കൊടുത്താലേ കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാനാകൂ. അതേസമയം വെള്ളിയുടെ വില കുത്തനെ ഉയർന്നു. ഒരു രൂപയാണ് ഇന്ന് ഉയർന്നത്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 101 രൂപയാണ്.

ഓഹരി വിപണിയില്‍ ഉണ്ടായ ചലനങ്ങളും അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് വിലയെ സ്വാധീനിക്കുന്നത്. മാർച്ച് മാസം 29ന് ആണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവിലയാണ് ഈ മാസം രണ്ടാം തീയതി മുതല്‍ വീണ്ടും ഉയരാന്‍ തുടങ്ങിയത്.

 

Read More: എറണാകുളം വരാപ്പുഴയില്‍ നാലുവയസ്സുള്ള മകനെ കൊലപ്പെടുത്തി പിതാവ് വീടിനുള്ളിൽ തൂങ്ങിമരിച്ചു; ക്രൂരത ഭാര്യ വീട്ടിൽ ഇല്ലാത്ത സമയം നോക്കി

Read More: പ്ലസ് വൺ പ്രവേശനം; ട്രയൽ അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ചു, തെറ്റുകൾ തിരുത്താൻ അവസരം

Read More: അതികഠിന ചൂടിൽ പരിശീലനം; ഡൽഹിയിൽ മലയാളി പോലീസ് ഉദ്യോ​ഗസ്ഥൻ മരിച്ചു

spot_imgspot_img
spot_imgspot_img

Latest news

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

Other news

മൈക്രോസോഫ്റ്റിൻ്റെ പുതിയ പദ്ധതി സൂപ്പർ ഹിറ്റാകും

മൈക്രോസോഫ്റ്റിൻ്റെ പുതിയ പദ്ധതി സൂപ്പർ ഹിറ്റാകും മനുഷ്യവിസർജ്യവും ചാണകവും കാർഷികമാലിന്യങ്ങളും  വാങ്ങാനായി 170...

കോടതിയിലെത്തിയ പോലീസുകാരിക്ക് പ്രസവ വേദന

കോടതിയിലെത്തിയ പോലീസുകാരിക്ക് പ്രസവ വേദന തൃശൂർ: പൂർണ ​ഗർഭിണിയായിരുന്നിട്ടും മൊഴിനൽകാനായി കോടതിയിലെത്തി വനിതാ...

പി.പി.ഹൈദർ ഹാജി അന്തരിച്ചു

പി.പി.ഹൈദർ ഹാജി അന്തരിച്ചു ദോ​ഹ: ഖത്തറിലെ പ്രമുഖ മലയാളി വ്യവസായിയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ...

ഈ ഓറഞ്ച് പൂച്ച ആളത്ര ശരിയല്ല…!

ഈ ഓറഞ്ച് പൂച്ച ആളത്ര ശരിയല്ല ഒരു ഓറഞ്ച് എഐ പൂച്ചയാണ് ഇപ്പോള്‍...

ചെസ് ലോകകപ്പിന് ഇന്ത്യ വേദിയാകും

ചെസ് ലോകകപ്പിന് ഇന്ത്യ വേദിയാകും ന്യൂഡൽഹി: ഈ വർഷത്തെ ചെസ് ലോകകപ്പിന് ഇന്ത്യ...

‘ആതിഥേയത്വത്തിനു നന്ദി’; ഒടുവിൽ F35 തിരികെ പറന്നു

'ആതിഥേയത്വത്തിനു നന്ദി'; ഒടുവിൽ F35 തിരികെ പറന്നു സാങ്കേതിക തകരാറിനെ തുടർന്ന് സഹായം...

Related Articles

Popular Categories

spot_imgspot_img