web analytics

ഒട്ടും പ്രഫഷണലല്ല! കൂനിൻമേൽ കുരുപോലെ കലൂർ സ്റ്റേഡിയം; കേരളാ ബ്ലാസറ്റേഴ്സിന് പ്രീമിയർ 1 ക്ലബ് ലൈസൻസ് പുതുക്കി നൽകാതെ അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ; ഇനിയും അവസരമുണ്ട്, പിഴച്ചാൽ കൊമ്പൻമാർ പുറത്ത്

കൊച്ചി: കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ സൗകര്യങ്ങളുടെ കുറവ് കേരള ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയാകുന്നു. കേരളാ ബ്ലാസ്റ്റേഴ്‌സിന് പ്രീമിയർ 1 ക്ലബ് ലൈസൻസ്  അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ പുതുക്കി നൽകിയില്ല.കേരളാ ബ്ലാസ്‌റ്റേഴ്‌സിന് പുറമെ ജംഷദ്പൂർ എഫ്സി, ഒഡീഷ എഫ്സി, ഹൈദരാബാദ് എഫ്സി എന്നീ ടീമുകൾക്കാണ് പ്രീമിയർ 1 ക്ലബ് ലൈസൻസ് നഷ്ടമായത്. പ്രീമിയർ 1 ക്ലബ്ബ് ലൈസൻസ് ഉണ്ടെങ്കിൽ മാത്രമേ ക്ലബ്ബുകൾക്ക് എഎഫ്‌സി ടൂർണമെന്റുകളിലും ഐഎസ്എല്ലിലും പങ്കെടുക്കാൻ സാധിക്കൂ.

 2024-25 സീസണിലേക്ക് നേരിട്ട് ലൈസൻസ് ലഭിച്ച ഏക ക്ലബ്ബാണ് പഞ്ചാബ് എഫ്.സി. മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌സ്, മുംബൈ സിറ്റി എഫ്‌സി, ഈസ്റ്റ് ബംഗാൾ, എഫ്സി ഗോവ, ബെംഗളൂരു എഫ്സി, ചെന്നൈയിൻ എഫ്സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി എന്നിവർക്കാണ് ഉപാധികളോടെ ലൈസൻസ് അനുവദിച്ചത്. ഐ-ലീഗ് ചാമ്പ്യന്മാരായതിന് ശേഷം ഐഎസ്എല്ലിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച മുഹമ്മദൻ സ്പോർട്ടിംഗ് ക്ലബ്ബിനും ഉപാധികളോടെ അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ  ലൈസൻസ് അനുവദിച്ചിട്ടുണ്ട്. ലൈസൻസ് ലഭിക്കാത്ത ടീമുകൾ അപാകതകൾ പരിഹരിച്ച് വീണ്ടും അപേക്ഷിക്കേണ്ടി വരുമെന്നാണ് വിവരം. വീണ്ടും ഐഐഎഫ്എഫ് അപേക്ഷ നിരസിച്ചാൽ ടൂർണമെന്റിൽ നിന്ന് പുറത്താകും.

ക്ലബ്ബിന്റെ അടിസ്ഥാന സൗകര്യങ്ങൾ, പ്രൊഫഷണലിസം എന്നിവ മാനദണ്ഡമാക്കിയാണ് എഐഎഫ്എഫ് പ്രീമിയർ 1 ലൈസൻസ് നൽകുന്നത്. എന്നാൽ കൊച്ചി സ്റ്റേഡിയത്തിലെ അടിസ്ഥാന സൗകര്യങ്ങളിലെ പ്രശ്നമാണ് ബ്ലാസ്റ്റേഴ്സിന് പ്രീമിയർ 1 ലൈസൻസ് ലഭിക്കാതിരിക്കാൻ കാരണമായതെന്നാണ് ഐഎഫ്ടി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.

spot_imgspot_img
spot_imgspot_img

Latest news

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

Other news

സ്ത്രീയുടെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്താൻ ശ്രമം… പിന്നിൽ തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നതുമായി ബന്ധപ്പെട്ട തർക്കം

സ്ത്രീയുടെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്താൻ ശ്രമം… പിന്നിൽ തെരുവുനായ്ക്കൾക്ക് ഭക്ഷണം...

വിദേശികൾ ഇല്ലാതെ ആഡംബര യാത്ര മന്ദഗതിയില്‍; ‘പാലസ് ഓൺ വീൽസ്’ പ്രതിസന്ധിയിൽ

വിദേശികൾ ഇല്ലാതെ ആഡംബര യാത്രകള്‍ക്ക് മന്ദഗതി; ‘പാലസ് ഓൺ വീൽസ്’ പ്രതിസന്ധിയിൽ ജയ്പൂർ:...

തീർത്ഥാടക സംഘത്തിന്റെ ബസിൽ പ്രസവം, പിന്നാലെ പള്ളിമുറ്റത്ത് ഭ്രൂണം ഉപേക്ഷിച്ചു; കോഴിക്കോട് നഗരത്തെ ഞെട്ടിച്ച സംഭവത്തിൽ സ്ത്രീ പിടിയിൽ!

തീർത്ഥാടക സംഘത്തിന്റെ ബസിൽ പ്രസവം, പിന്നാലെ പള്ളിമുറ്റത്ത് ഭ്രൂണം ഉപേക്ഷിച്ചു; കോഴിക്കോട്...

‘ഇത് ചരിത്രം കുറിക്കും’; വികസിത ഭാരതത്തിന് സ്ത്രീശക്തി അനിവാര്യം, വനിതാ ബില്ലിൽ ആവേശം വിതറി പ്രധാനമന്ത്രി

ന്യൂഡൽഹി: ഭാരതത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയൊരു അധ്യായത്തിന് തുടക്കം കുറിച്ചുകൊണ്ട് വനിതാ...

ഇനി ആർത്തവദിനങ്ങളിൽ ജോലിക്ക് പോകേണ്ട! ശമ്പളത്തോടുള്ള അവധി സ്ത്രീകളുടെ അവകാശം; വിപ്ലവകരമായ വിധിയുമായി ഹൈക്കോടതി

ബംഗളൂരു: ഇന്ത്യയിലെ തൊഴിൽ നിയമചരിത്രത്തിൽ വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് കർണാടക ഹൈക്കോടതിയുടെ...

കരാട്ടെ ക്ലാസിൽ 11-കാരി മരിച്ചു; പരിശീലനത്തിനിടെ ദാരുണാന്ത്യം

കരാട്ടെ ക്ലാസിൽ 11-കാരി മരിച്ചു; പരിശീലനത്തിനിടെ ദാരുണാന്ത്യം കൊല്ലം: അഞ്ചലിൽ കരാട്ടെ പരിശീലനത്തിനിടെ...

Related Articles

Popular Categories

spot_imgspot_img