ഇനി കേരളത്തിന് ഒരേ ഒരു ഡിവിഷൻ മാത്രമാകുമോ? പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി മന്ത്രിയും യാത്രക്കാരും; പാലക്കാട് ഡിവിഷൻ ഇല്ലാതായാൽ എന്തു സംഭവിക്കും

പാലക്കാട് ഡിവിഷന്‍ അടച്ചുപൂട്ടാനുള്ള നീക്കത്തിനെതിരേ പ്രതിഷേധം ശക്തമാക്കി സംസ്ഥാന സര്‍ക്കാരും യാത്രക്കാരും. ഡിവിഷനെ ഇല്ലാതാക്കരുതെന്ന് ആവശ്യപ്പെട്ട് റെയില്‍വേയുടെ ചുമതലയുള്ള സംസ്ഥാന മന്ത്രി വി. അബ്ദുറഹ്‌മാന്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തെഴുതി. കര്‍ണാടക കേന്ദ്രീകരിച്ചുള്ള പ്രത്യേക ലോബിയാണ് പാലക്കാട് ഡിവിഷനെതിരായ ഗൂഢാലോചനയ്ക്ക് പിന്നിലെന്നാണ് ഉയരുന്ന ആരോപണം.

രാജ്യത്തെ തന്നെ പഴക്കംചെന്ന ഡിവിഷനുകളിൽ ഒന്നാണ് പാലക്കാട്. 1956ലാണ് ഇത് രൂപീകരിക്കുന്നത്. യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും ഏറെ മുന്നിട്ടു നിൽക്കുന്ന ഡിവിഷന്‍ കൂടിയാണ് പാലക്കാട്. 588 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഡിവിഷന്‍ പോത്തന്നൂര്‍ മുതല്‍ മംഗളൂരു വരെയാണ്. മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന്റെ കാലത്ത് പാലക്കാട് ഡിവിഷന്‍ വെട്ടിമുറിച്ചാണ് സേലം ഡിവിഷന്‍ രൂപീകരിച്ചത്.

ഇതിനുശേഷം പലപ്പോഴായി പാലക്കാട് ഡിവിഷനെ ഇല്ലാതാക്കാന്‍ ശ്രമം നടന്നെങ്കിലും അന്നെല്ലാം പ്രതിഷേധം മൂലം പരാജയപ്പെടുകയായിരുന്നു. പാലക്കാടിനെ ഇല്ലാതാക്കി കോയമ്പത്തൂര്‍, മംഗളൂരു ഡിവിഷനുകള്‍ തുടങ്ങാനാണ് നീക്കമെന്നാണ് സൂചന.
ചെന്നൈ ആസ്ഥാനമായുള്ള ദക്ഷിണ റെയില്‍വേയ്ക്ക് 6 ഡിവിഷനുകളുണ്ട്. ഇതില്‍ രണ്ടെണ്ണം മാത്രമാണ് നിലവിൽ കേരളത്തില്‍ നിന്നുള്ളത്. പാലക്കാട് അടച്ചുപൂട്ടിയാല്‍ തിരുവവനന്തപുരം മാത്രമാകും കേരളത്തില്‍ നിന്നുള്ള ഏക ഡിവിഷന്‍.കഴിഞ്ഞ സാമ്പത്തികവര്‍ഷം ദക്ഷിണ റെയില്‍വേക്കായി കൂടുതല്‍ വരുമാനമുണ്ടാക്കിയ റെയില്‍വേ സ്റ്റേഷനുകളില്‍ ആദ്യ പത്തില്‍ കേരളത്തില്‍ നിന്ന് നാലു സ്റ്റേഷനുകളാണ് ഉള്‍പ്പെട്ടത്. കേരളത്തിലെ സ്റ്റേഷനുകളില്‍ ഒന്നാം സ്ഥാനത്തുള്ളത് തിരുവനന്തപുരമാണ്. 263 കോടി രൂപയാണ് വരുമാനമായി ലഭിച്ചത്. 2022-23 സാമ്പത്തികവര്‍ഷം 216 കോടി രൂപയായിരുന്നു തിരുവനന്തപുരത്തിന്റെ വരുമാനം. പാലക്കാട് റെയില്‍വേ സ്റ്റേഷന്‍ 115 കോടി രൂപ വരുമാനമുണ്ടാക്കി.

പാലക്കാട് ഡിവിഷന്‍ ഇല്ലാതായാല്‍ യാത്രക്കാരെ വലിയ തോതില്‍ ബാധിക്കും. ഇപ്പോള്‍ തന്നെ ആവശ്യത്തിന് സര്‍വീസുകളില്ലാതെ യാത്രക്ലേശം രൂക്ഷമാണ്. പുതിയ ട്രെയിനുകളും പദ്ധതികളും ലഭിക്കണമെങ്കില്‍ ഡിവിഷന്‍ നിലനില്‍ക്കേണ്ടത് ആവശ്യമാണെന്നിരിക്കെ പാലക്കാട് ഡിവിഷൻ ഇല്ലാതായാൽ കേരളത്തിന് അത് വൻ പരാജയമാകും. വരുമാനം ഏറെയുള്ള ഡിവിഷനെ ഇല്ലായ്മ ചെയ്താല്‍ കേരളത്തിന്റെ റെയില്‍വേ വികസനത്തിനും അതു തിരിച്ചടിയാകും.

റെയില്‍വേ വികസനത്തിന്റെ കാര്യത്തില്‍ കേരളത്തോട് കടുത്ത അവഗണനയാണ് തുടരുന്നതെന്ന് മന്ത്രി അബ്ദുറഹ്‌മാന്‍ പറഞ്ഞു. യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും ഏറെ മുന്നിലാണ് പാലക്കാട് ഡിവിഷന്‍. ഒരു പോരായ്മകളും ചൂണ്ടിക്കാണിക്കാനില്ലാതിരുന്നിട്ടും ഈ ഡിവിഷന്‍ നിര്‍ത്തലാക്കുന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്നും മന്ത്രി ആരോപിച്ചു.

Read Also: ഇനി ഇപ്പോ ആരൊക്കെ വിചാരിച്ചാലും സഞ്ജുവിനേയും കൂട്ടരേയും പുറത്താക്കാനാവില്ല; സെമി കളിച്ചിരിക്കും; ഇനി 7 മത്സരങ്ങൾ മാത്രം, 7 ടീമിനും സാധ്യത; മികച്ച നെറ്റ് റൺറേറ്റുള്ളവർ രക്ഷപ്പെടും

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

പാലിയേക്കരയിൽ ടോള്‍ നിരക്ക് കൂട്ടി

പാലിയേക്കരയിൽ ടോള്‍ നിരക്ക് കൂട്ടി പാലിയേക്കരയിൽ ടോള്‍ തുടങ്ങുമ്പോള്‍ കൂടിയ നിരക്ക് നൽകേണ്ടി...

യുകെയിൽ കാറിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ ഇന്ത്യൻ യുവതി; രണ്ട് വർഷം പിന്നിട്ടിട്ടും പ്രതി ഒളിവിൽ

യുകെയിൽ കാറിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ ഇന്ത്യൻ യുവതി; രണ്ട് വർഷം പിന്നിട്ടിട്ടും...

വയനാട് തുരങ്കപാത നിര്‍മ്മാണോദ്ഘാടനം

വയനാട് തുരങ്കപാത നിര്‍മ്മാണോദ്ഘാടനം തിരുവനന്തപുരം: വയനാടിന്റെ യാത്രാപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമെന്ന നിലയിൽ ഏറെ...

കഴക്കൂട്ടത്ത് റേസിങ്ങിനിടെ അപകടം

കഴക്കൂട്ടത്ത് റേസിങ്ങിനിടെ അപകടം തിരുവനന്തപുരം: ദേശീയപാതയിൽ ഥാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ...

അത്തം വെളുത്താൽ ഓണം കറുക്കും

അത്തം വെളുത്താൽ ഓണം കറുക്കും തിരുവനന്തപുരം: ഓണ ദിവസങ്ങളോട് അനുബന്ധിച്ച് സംസ്ഥാനത്ത് ശക്തമായ...

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ് മരിച്ചു

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ് മരിച്ചു പാലക്കാട്: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ്...

Related Articles

Popular Categories

spot_imgspot_img