web analytics

ആലപ്പുഴയിൽ രണ്ടുപേർക്കുകൂടി എച്ച്1 എൻ 1; ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം എട്ടായി, ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ രണ്ടുപേർക്കുകൂടി എച്ച് 1 എൻ 1 രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ പത്തുദിവസത്തിനകം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം എട്ടായി. ഈ സാഹചര്യത്തില്‍ പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി. രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളോടു ചേർന്ന് ആരോഗ്യവകുപ്പ് പരിശോധന നടത്തുന്നുണ്ട്. അതിനാൽ, വരുംദിവസങ്ങളിലും രോഗികളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായേക്കാം.

തൃശ്ശൂർ കഴിഞ്ഞാൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർക്ക് എച്ച് 1 എൻ 1 സ്ഥിരീകരിച്ച ജില്ല ആലപ്പുഴയാണ്. എച്ച് 1 എൻ 1 പ്രതിരോധത്തിനു നൽകുന്ന ഒസൾറ്റാമിവിർ കാപ്സ്യൂളിനുണ്ടായിരുന്ന ക്ഷാമം പരിഹരിക്കാൻ നടപടി ആരംഭിച്ചിട്ടുണ്ട്. ആശുപത്രികൾ ആവശ്യപ്പെടുന്നത്ര മരുന്നു നൽകാൻ ഫാർമസിസ്റ്റുമാരോടു നിർദേശിച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് ജില്ലാ അധികൃതർ അറിയിച്ചു.

എച്ച് 1 എൻ 1 ലക്ഷണങ്ങൾ

• ശക്തമായ പനി

• ജലദോഷം

• തൊണ്ടവേദന

• ശരീരവേദന

• വയറിളക്കം

• ഛർദി

പ്രതിരോധം മാർഗങ്ങൾ

• എച്ച് 1 എൻ 1 വായുവിലൂടെ പകരുന്നതിനാൽ മുഖാവരണം ധരിക്കുക. പനിബാധിതരിൽനിന്ന് അകലം പാലിക്കുക

• ഹസ്തദാനം ഒഴിവാക്കുക

• പൊതുസ്ഥലത്ത് തുപ്പുന്നതും മൂക്കുചീറ്റുന്നതും ഒഴിവാക്കുക

• ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാലയോ ടിഷ്യൂ പേപ്പറോ ഉപയോഗിക്കുക

• പനിയും ജലദോഷവുമുള്ള കുട്ടികളെ സ്കൂളിൽവിടരുത്

• പുറത്തുപോയി വന്നാൽ കൈയും മുഖവും നന്നായി കഴുക

• ഗർഭിണികൾ, കുട്ടികൾ, ശ്വാസകോശരോഗമുള്ളവർ, ഗുരുതര രോഗമുള്ളവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം

• സ്വയംചികിത്സ പാടില്ല

 

Read Also: ഇനി പഴയ സമയം നോക്കി ഇരുന്നാൽ ട്രെയിൻ മിസ്സാകും; മെയ്‌ 13 മുതൽ വന്ദേഭാരതിന് പുതിയ സമയം, പുനഃക്രമീകരണം ഇങ്ങനെ

Read Also: നെഞ്ചുവേദന ഗ്യാസോ അതോ ഹാർട്ട് അറ്റാക്കോ ? തിരിച്ചറിയാനുള്ള 8 മാർഗങ്ങൾ ഇതാ

Read Also: പ്ലസ്ടു പരീക്ഷയിൽ തോറ്റു; വിഴിഞ്ഞത്ത് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത നിലയിൽ

 

spot_imgspot_img
spot_imgspot_img

Latest news

പരാതി, ഒത്തുതീർപ്പ്, ഇറങ്ങിപ്പോക്ക്… ഒടുവിൽ…രാമന്തളിയിൽ സംഭവിച്ചത് ഒരിടത്തും സംഭവിക്കാതിരിക്കട്ടെ

പരാതി, ഒത്തുതീർപ്പ്, ഇറങ്ങിപ്പോക്ക്… ഒടുവിൽ…രാമന്തളിയിൽ സംഭവിച്ചത് ഒരിടത്തും സംഭവിക്കാതിരിക്കട്ടെ കണ്ണൂർ: പയ്യന്നൂർ രാമന്തളിയിൽ...

ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി; എഷ്യാനെറ്റിനും റിപ്പോർട്ടറിനും എതിരെ പരാതിയുമായി ദിലീപിന്റെ സഹോദരി

ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി; എഷ്യാനെറ്റിനും റിപ്പോർട്ടറിനും എതിരെ പരാതിയുമായി ദിലീപിന്റെ...

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം!

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം! തിരുവനന്തപുരം: തദ്ദേശ...

ലക്ഷംതൊട്ടു, ഒറ്റയടിക്ക് കൂടിയത് 1760 രൂപ: ഒരു പവൻ സ്വർണത്തിന്…

ലക്ഷംതൊട്ടു, ഒറ്റയടിക്ക് കൂടിയത് 1760 രൂപ: ഒരു പവൻ സ്വർണത്തിന്… തിരുവനന്തപുരം: സ്വർണവില...

Other news

കണ്ണൂർ പയ്യന്നൂരിൽ ഒരു കുടുംബത്തിലെ നാല് പേർ വീടിനുള്ളിൽ മരിച്ച നിലയിൽ

കണ്ണൂർ പയ്യന്നൂരിൽ ഒരു കുടുംബത്തിലെ നാല് പേർ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ണൂർ:...

ക്രിസ്തുമസ് അവധി റദ്ദാക്കി; ശക്തമായ പ്രതിഷേധവുമായി ക്രിസ്ത്യൻ ചർച്ചസ് ഫെഡറേഷൻ

ക്രിസ്തുമസ് അവധി റദ്ദാക്കി; ശക്തമായ പ്രതിഷേധവുമായി ക്രിസ്ത്യൻ ചർച്ചസ് ഫെഡറേഷൻ കോട്ടയം: ക്രിസ്തുമസ്...

മാർട്ടിന്റെ വീഡിയോ ഷെയർ ചെയ്ത മൂന്നുപേർ അറസ്റ്റിൽ

മാർട്ടിന്റെ വീഡിയോ ഷെയർ ചെയ്ത മൂന്നുപേർ അറസ്റ്റിൽ തൃശൂർ: നടിയെ ആക്രമിച്ച കേസിലെ...

99 വർഷം അല്ല പാട്ടക്കാലാവധി പരമാവധി 12 വർഷം;  കരട് നയം  തയ്യാറാക്കി സർക്കാർ

99 വർഷം അല്ല പാട്ടക്കാലാവധി പരമാവധി 12 വർഷം;  കരട് നയം ...

ലക്ഷംതൊട്ടു, ഒറ്റയടിക്ക് കൂടിയത് 1760 രൂപ: ഒരു പവൻ സ്വർണത്തിന്…

ലക്ഷംതൊട്ടു, ഒറ്റയടിക്ക് കൂടിയത് 1760 രൂപ: ഒരു പവൻ സ്വർണത്തിന്… തിരുവനന്തപുരം: സ്വർണവില...

ആർക്കും വേണ്ടാതെ കിടക്കുന്നത് കോടികൾ; പ്രത്യേക ക്യാമ്പ് കോഴിക്കോട്

ആർക്കും വേണ്ടാതെ കിടക്കുന്നത് കോടികൾ; പ്രത്യേക ക്യാമ്പ് കോഴിക്കോട് കോഴിക്കോട്: ജില്ലയിലെ വിവിധ...

Related Articles

Popular Categories

spot_imgspot_img