web analytics

കീറിയ കറൻസി കയ്യിലുണ്ടോ?; ബാങ്കിൽ മാറ്റിയെടുക്കാം; എന്നാൽ എങ്ങനെ?

ഇന്ത്യയിൽ ഡിജിറ്റൽ പേയ്മെൻറിൻെറ കാര്യത്തിൽ വലിയ വർധനവ് ഉണ്ടായിട്ടുണ്ടെങ്കിലും രാജ്യത്ത് കറൻസി നോട്ടുകളുടെ ആവശ്യകതയിൽ ഒട്ടും കുറവുണ്ടായിട്ടില്ല. ദൈനംദിന ആവശ്യങ്ങൾക്കായി കറൻസി നോട്ടുകൾ തന്നെയാണ് ബഹുഭൂരിപക്ഷം ആളുകളും ഉപയോഗിക്കുന്നത്.  പച്ചക്കറിച്ചന്തയിലും വിപണിയിലും എല്ലാം സാധനങ്ങളുടെ ക്രയവിക്രയത്തിനായി ഉപയോഗിക്കപ്പെടുന്നത് ഈ കറൻസി നോട്ടുകൾ തന്നെയാണ്. ആളുകളിൽ നിന്ന് ആളുകളിലേക്ക് കൈമാറ്റപ്പെടുമ്പോൾ കറൻസി നോട്ടുകൾക്ക് കേടുപാടുകൾ സംഭവിക്കാറുണ്ട്.

ഇത്തരത്തിൽ കേടുപാടുകൾ പറ്റിയ അല്ലെങ്കിൽ മുഷിഞ്ഞ ഒരു നോട്ട് കയ്യിലെത്തിയാൽ ഏതെങ്കിലും കടയിലോ ബസിലോ പെട്രോൾ പമ്പിലോ കൊടുത്ത് ഒഴിവാക്കാനാണ് എല്ലാവരും ശ്രമിക്കുക. നോട്ട് മുഷിഞ്ഞാലും, ചെറിയ കീറൽ വന്നാലും പൊതുവിൽ ആരും ഏറ്റെടുക്കാറില്ല എന്നതാണ് സത്യം. ഈ എടുക്കാത്ത നോട്ട് തലയിലാവുമോ എന്നാണ് പലരുടെയും ഭയം. ബാങ്കിൽ പോയാൽ മാത്രമേ ഈ കറൻസി നോട്ടുകൾ മാറിയെടുക്കാൻ കഴിയൂവെന്ന് എല്ലാവര്ക്കും അറിയാമെങ്കിലും ബാങ്കിൽ എല്ലാ തരം നോട്ടുകളും മാറ്റി നൽകുമോയെന്നും സംശയം നിലനിൽക്കുന്നുണ്ട്. എന്നാൽ നോട്ട് കീറിയാൽ പോലും ഇതിന് മൂല്യം നഷ്ടപ്പെടില്ലെന്നാണ് റിസർവ് ബാങ്ക് പറയുന്നത്.

ആർബിഐ മാർഗ്ഗനിർദ്ദേശ പ്രകാരം ബാങ്കുകൾക്ക് കേടായ കറൻസി നോട്ടുകൾ മാറ്റാം. ഒരു ബാങ്കുകൾക്കും അത് നിരസിക്കാനുള്ള ഓപ്ഷൻ ഇല്ല. കീറിയതോ ഒട്ടിച്ചതോ മറ്റെന്തെങ്കിലും മാറ്റം വരുത്തിയതോ ഇനി ഉപയോഗിക്കാനാകാത്തതോ ആയ നോട്ടുകൾ മാറ്റുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ആർബിഐ പ്രഖ്യാപിച്ചിട്ടുണ്ട്. ഫോമുകൾ പൂരിപ്പിക്കാതെ തന്നെ ഈ ഇടപാടുകൾ പൊതുമേഖലാ ബാങ്ക് ശാഖയിലോ സ്വകാര്യമേഖലാ ബാങ്കിൻ്റെ കറൻസി ചെസ്റ്റ് ശാഖയിലോ ആർബിഐ ഇഷ്യൂ ഓഫീസിലോ നടത്താം. കേടായ നോട്ടുകൾ മാറ്റുന്നതിനുള്ള സേവനവും പൊതുജനങ്ങളുടെ സൗകര്യാർത്ഥം ടിഎൽആർ കവറുകൾ വഴി നൽകുന്നുണ്ട്. സെൻട്രൽ ബാങ്കിൻ്റെ നിർദ്ദേശങ്ങൾ അനുസരിച്ച്, നോട്ട് മാറ്റാൻ വിസമ്മതിച്ചാൽ ബാങ്ക് അനന്തരഫലങ്ങൾ നേരിടേണ്ടിവരും. നോട്ടുകൾ മാറാൻ ബാങ്ക് വിസമ്മതിച്ചാൽ ഓൺലൈനായി പരാതി നൽകാം. ആർബിഐ ബാങ്ക് ജീവനക്കാർക്ക് എതിരെ നടപടി എടുക്കുന്നതാണ്. 1000 രൂപ വരെയുള്ള നാശനഷ്ടങ്ങൾക്ക് ബാങ്ക് നഷ്ടപരിഹാരം നൽകും.

കേടുപാടുകൾ സംഭവിച്ച കറൻസി നോട്ടുകൾ മാറ്റുന്നതിനുള്ള ആർബിഐ വ്യവസ്ഥകൾ

1. ഗുണനിലവാരമനുസരിച്ച് നോട്ടിൻ്റെ മൂല്യം കുറയും.

2. ഒരു വ്യക്തിക്ക് 5,000 രൂപയിൽ കൂടുതൽ കേടായ 20 നോട്ടുകൾ ഉണ്ടെങ്കിൽ ഇടപാട് ഫീസ് ബാധകമാകും.

3. ഒരു കൈമാറ്റം നടത്തുന്നതിന് മുമ്പ്, നോട്ടിൽ സുരക്ഷാ ചിഹ്നങ്ങളുണ്ടോ എന്ന് പരിശോധിക്കേണ്ടത് പ്രധാനമാണ്.

 

Read More: ഓടാതിരിക്കില്ല, പക്ഷേ വഴിതിരിച്ചു വിടും; ഇ​​ന്റ​ർ​സി​റ്റി സൂ​പ്പ​ർ​ഫാ​സ്റ്റ് എ​ക്സ്പ്ര​സ് ഒരു മണിക്കൂർ വൈകുമെന്നും റെയിൽവേ; അറിയിപ്പ് ഇങ്ങനെ

 

 

 

 

spot_imgspot_img
spot_imgspot_img

Latest news

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

കേരളത്തിന് ഭീഷണിയായി ‘വെറ്റ് ബൾബ്’ ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് പഠനം

കേരളത്തിന് ഭീഷണിയായി 'വെറ്റ് ബൾബ്' ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന്...

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ ബില്ലുകൾ തള്ളി

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ...

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

Other news

കേരളാ പൊലീസിന്റെ പവർ കണ്ട് കണ്ണ് തള്ളി ഇഡി! ചരിത്രത്തിലാദ്യമായി അഭിനന്ദന പ്രവാഹം;

കൊച്ചി: കേരള പൊലീസും കേന്ദ്ര ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും തമ്മിലുള്ള പോര്...

നിതിൻ രാജിന്റെ മരണം: 25 മിനിറ്റ് മുൻപുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു

നിതിൻ രാജിന്റെ മരണം: 25 മിനിറ്റ് മുൻപുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു കണ്ണൂർ:...

ക്രൂരമായ കസ്റ്റഡി പീഡനത്തിന് ശിക്ഷ വേണം; ഉദയകുമാർ കേസിൽ വിട്ടുവീഴ്ചയില്ലാതെ സിബിഐ

ക്രൂരമായ കസ്റ്റഡി പീഡനത്തിന് ശിക്ഷ വേണം; ഉദയകുമാർ കേസിൽ വിട്ടുവീഴ്ചയില്ലാതെ സിബിഐ ന്യൂഡൽഹി:...

മിൽമ വില കുത്തനെ കൂട്ടുന്നു; പോക്കറ്റ് കീറാൻ ഇനി ദിവസങ്ങൾ മാത്രം

തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിൽ പൊറുതിമുട്ടുന്ന മലയാളികൾക്ക് വീണ്ടും തിരിച്ചടി. സംസ്ഥാനത്ത്...

ഐപിഎൽ: കൊൽക്കത്തയ്ക്ക് വീണ്ടും തോൽവി; ഗില്ലിന്റെ തകർപ്പൻ ഇന്നിങ്സിൽ ഗുജറാത്തിന് ജയം

ഐപിഎൽ: കൊൽക്കത്തയ്ക്ക് വീണ്ടും തോൽവി; ഗില്ലിന്റെ തകർപ്പൻ ഇന്നിങ്സിൽ ഗുജറാത്തിന് ജയം അഹമ്മദാബാദ്:...

Related Articles

Popular Categories

spot_imgspot_img