‘എന്റെ കരിയർ തന്നെ മാറ്റിമറിച്ചത് ശ്രീശാന്ത് പറഞ്ഞ ഒരു വലിയ നുണ ‘: സഞ്ജു സാംസൺ വെളിപ്പെടുത്തുന്നു !

തന്റെ കരിയർ തന്നെ മാറ്റിമറിക്കാൻ കാരണം മുൻ ക്രിക്കറ്റ് താരം ശ്രീശാന്ത് പറഞ്ഞ ഒരു വലിയ നുണ എന്നു വെളിപ്പെടുത്തി രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. ലോകകപ്പ് ടീമിൽ ഇടം നേടിയതിന് പിന്നാലെയാണ് സഞ്ജു ഒരു പഴയ ഇന്റർവ്യൂവിൽ പറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

സഞ്ജു വീഡിയോയിൽ പറയുന്നത്:

”എനിക്ക് ഐപിഎല്‍ ടീമില്‍ അവസരം നേടിത്തരാമെന്ന് കേരള ടീമില്‍ സഹതാരമായിരുന്ന ശ്രീശാന്ത് പറഞ്ഞിരുന്നു. അങ്ങനെ 2012ലെ ഐപിഎല്ലില്‍ കൊല്‍ക്കത്ത ടീമിലെത്തിയെങ്കിലും എനിക്ക് പ്ലേയിംഗ് ഇലവനില്‍ ഒരുതവണ പോലും അവസരം ലഭിച്ചില്ല. ആ സമയത്താണ് കൊല്‍ക്കത്ത-രാജസ്ഥാന്‍ മത്സരത്തിനായി എത്തിയപ്പോള്‍ ഹോട്ടല്‍ ലോബിയില്‍ വെച്ച് ഞാന്‍ രാജസ്ഥാന്‍ താരമായിരുന്ന ശ്രീശാന്ത് ഭായിയെ കണ്ടത്. ഞങ്ങള്‍ സംസാരിച്ചുകൊണ്ട് നില്‍ക്കെ രാജസ്ഥാന്‍ ക്യാപ്റ്റനായിരുന്ന രാഹുല്‍ ദ്രാവിഡ് സാര്‍ ആ വഴി വന്നു. ശ്രീശാന്ത് ഭായി ദ്രാവിഡിനെ സാറിനെ തടുത്ത് നിര്‍ത്തി, സാര്‍ ഇത് സഞ്ജു സാംസണ്‍ എന്ന് പറഞ്ഞ് പരിചയപ്പെടുത്തി. അന്നെനിക്ക് ദ്രാവിഡ് സാറിനെ ഒരു പരിചയവുമില്ല. ഇവന്‍ ഭയങ്കര ബാറ്ററാണ്, കേരളത്തിലെ ഒരു ടൂര്‍ണമെന്‍റില്‍ എന്‍റെ ആറ് പന്തില്‍ ആറ് സിക്സ് ഒക്കെ അടിച്ചിട്ടുണ്ടെന്ന് ശ്രീശാന്ത് ഭായി തള്ളിമറിച്ചു. അതുകേട്ട ദ്രാവിഡ് സാര്‍ ഓഹോ അങ്ങനെയാണോ എന്നാല്‍ അവനെ അടുത്ത തവണ ട്രയലിന് കൊണ്ടുവരാന്‍ പറഞ്ഞു.”

അങ്ങിനെ സഞ്ജുവിനെ ട്രയലിന് വിളിച്ച രാജസ്ഥാന്‍ 2013ലെ സീസണില്‍ തന്നെ താരത്തെ ടീമിലെടുത്തു. പിന്നീടങ്ങോട്ട് രാജസ്ഥാന്റെ അഭിഭാജ്യ ഘടകമായി മാറിയ സഞ്ജുവിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. രാജസ്ഥാന്‍റെ നായകനായി മിന്നുംപ്രകടനം പുറത്തെടുക്കുന്ന സഞ്ജു സഞ്ജു ഇപ്പോള്‍ ഇന്ത്യയുടെ ലോകകപ്പ് ടീമിൽ വരെ ഇടം നേടി.

Read also: നടി കനകലത അന്തരിച്ചു; അന്ത്യം ദുരിതപൂർണ്ണമായ അവസാന നാളുകൾക്കൊടുവിൽ; ഓർമ്മയിൽ നിന്നും മായാതെ ഒരുപിടി വേഷങ്ങൾ

spot_imgspot_img
spot_imgspot_img

Latest news

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

Other news

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

കുളിമുറിയിൽ കുളിക്കുന്നവർക്കും അമീബിക് മസ്തിഷ്കജ്വരം; കേരളത്തിൽ കേസ്സുകൾ വർദ്ധിക്കുന്നത് ആശങ്ക

കുളിമുറിയിൽ കുളിക്കുന്നവർക്കും അമീബിക് മസ്തിഷ്കജ്വരം; കേരളത്തിൽ കേസ്സുകൾ വർദ്ധിക്കുന്നത് ആശങ്ക അമീബിക് മസ്തിഷ്കജ്വരം...

വിജില്‍ തിരോധാനക്കേസ്; ചതുപ്പില്‍ നിന്ന് അസ്ഥി കണ്ടെത്തി

വിജില്‍ തിരോധാനക്കേസ്; ചതുപ്പില്‍ നിന്ന് അസ്ഥി കണ്ടെത്തി കോഴിക്കോട്: വെസ്റ്റ്ഹില്‍ സ്വദേശി കെ.ടി....

ചുരുളിക്കൊമ്പൻ്റെ ആരോഗ്യനില മോശം

ചുരുളിക്കൊമ്പൻ്റെ ആരോഗ്യനില മോശം പാലക്കാട്: ചുരുളിക്കൊമ്പൻ (പിടി 5) എന്ന കാട്ടാനയുടെ ആരോഗ്യ...

സി പി രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു

സി പി രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു ന്യൂഡല്‍ഹി: ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി സി പി...

Related Articles

Popular Categories

spot_imgspot_img