കട്ടപ്പന: ഇരട്ടയാറിൽ വാഹന പരിശോധനയ്ക്കിടെ പോലീസുകാരനെ ഇടിച്ചുവീഴ്ത്തിയെന്ന് യുവാക്കൾക്കെതിരെ കേസെടുത്ത സംഭവത്തിൽ എസ്.ഐ.യ്ക്കും സി.പി.ഒ.യ്ക്കും സ്ഥലമാറ്റം. കട്ടപ്പന പ്രിൻസിപ്പൽ എസ്.ഐ. സുനേഖ് ജെയിംസിനും സി.പി.ഒ. മനു പി.ജോസിനുമെതിരെയാണ് നടപടി. സുനേഖിനെ പോലീസ് ജില്ലാ ആസ്ഥാനത്തേയ്ക്കും മനുവിനെ എ.ആർ.ക്യാമ്പിലേയ്ക്കുമാണ് സ്ഥലംമാറ്റിയത്. സംഭവം കള്ളക്കേസാണെന്ന് ആരോപിച്ച് കസ്റ്റഡിയലെടുത്ത യുവാവിന്റെ വീട്ടുകാർ മനുഷ്യാവകാശ കമ്മീഷനും സംസ്ഥാന പോലീസ് മേധാവിയ്ക്കും നൽകിയ പരാതിയിലാണ് നടപടി.