ട്വന്റി20 ലോകകപ്പ് ടീമിലെത്തിയ താരങ്ങളെല്ലാം ആഹ്ലാദത്തിലാണ്. എന്നാൽ ടീമിൽ ഉൾപ്പെട്ട മിക്ക താരങ്ങളും നിരാശപ്പെടുത്തുകയാണ്. ഇതിൽ അവസാനത്തെ ആളായി സഞ്ജു സാംസണും. ഇന്നലെ സൺറൈസ് ഹൈദരാബാദിനെതിരെ കളിച്ച സഞ്ജു നേരിട്ട മൂന്നാം പന്തിൽ തന്നെ ഡെക്കായി പുറത്തായി. ഈ ഐപിഎൽ സീസണിൽ ആദ്യമായാണ് സഞ്ജു റൺസ് ഒന്നും എടുക്കാതെ പുറത്താകുന്നത്. അതും ലോകകപ്പ് ടീമിൽ ഇടം നേടിയ ശേഷമുള്ള ആദ്യ മത്സരത്തിൽ. വലിയ നിരാശയാണ് ഇത് ആരാധകർക്ക് ഉണ്ടാക്കിയത്.
എന്നാൽ ഇത് സഞ്ജുവിന്റെ മാത്രം അവസ്ഥയല്ല. ലോകകപ്പ് ടീമിൽ ഇടം നേടിയ താരങ്ങൾ എല്ലാം തന്നെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് പുറത്തെടുത്തത്. ലോകകപ്പ് ടീമിലുള്ള യുസ്വേന്ദ്ര ചാഹൽ ഇന്ന് വേണ്ടുവോളം തല്ല് വാങ്ങി. ലോവറിൽ 68 റൺസ് വിട്ടുകൊടുത്തെങ്കിലും വിക്കറ്റ് ഒന്നും നേടാൻ കഴിഞ്ഞില്ല. അടുത്തത് ശിവം ദുബ ആണ്. ശിവൻ ദുബയും ഗോൾഡൻ ഡക്ക് ആവുകയായിരുന്നു. ജഡേജ നാലു പന്തിൽ വെറും രണ്ടു റൺസുമായി പുറത്തായി. അർഷ് ദീപ് സിംഗ് ഓവറിൽ വഴങ്ങിക്കൂട്ടിയത് 52 റൺസാണ്. ലോകകപ്പ് ടീമിൽ ഇടം നേടി മണിക്കൂറുകൾക്കകം നടന്ന മത്സരത്തിൽ ടീം അംഗങ്ങളെല്ലാം നിരാശപ്പെടുത്തുന്ന പ്രകടനം പുറത്തെടുത്തതോടെ ആരാധകർക്ക് നെഞ്ചിടിപ്പേറുകയാണ്.
Read also: ചന്ദ്രനിൽ വെള്ളത്തിന്റെ സാന്നിധ്യം കണ്ടെത്തി ഐഎസ്ആർഒ: ജലസാന്നിധ്യം മഞ്ഞുകട്ടകളായി