മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരന് എട്ടിന്റെ പണി നൽകി കെ.എസ്.ആർ.ടി.സി എസി; ബസ് വേറേവഴിക്കാണ് പോകുന്നത്, മറ്റേതെങ്കിലും ബസിൽ കയറി പോകാൻ കണ്ടക്ടറുടെ ഉപദേശം; എടപ്പാളിൽനിന്ന് എറണാകുളത്തേക്ക് ടിക്കറ്റ് റിസർവ് ചെയ്ത യാത്രക്കാരന്റെ ദുരനുഭവം ഇങ്ങനെ

തിരുവനന്തപുരം: മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരനെ കയറ്റാതെ കെ.എസ്.ആർ.ടി.സി എസി ബസ്. ബസ്. പൊള്ളുന്നചൂടിൽ കാത്തുനിന്നു മടുത്ത യാത്രക്കാരൻ ഒടുവിൽ കണ്ടക്ടറെ ഫോണിൽ വിളിച്ചപ്പോൾ തങ്ങൾ പുതിയ ആളുകളാണെന്നും റൂട്ട് അറിയാത്തതിനാൽ വഴിമാറിപ്പോയെന്നും ടിക്കറ്റ് ചാർജ് മടക്കിനൽകാമെന്നും മറുപടി.

എടപ്പാളിൽനിന്ന് എറണാകുളത്തേക്ക് ടിക്കറ്റ് റിസർവ് ചെയ്ത യാത്രക്കാരനാണ് ദുരനുഭവമുണ്ടായത്. കോഴിക്കോട്-തിരുവനന്തപുരം ജെന്റം 360 നമ്പർ എ.സി. ബസിലാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. പൊരിവെയിലിൽ കാത്തുനിന്നു മടുത്തതോടെ യാത്രക്കാരൻ മൊബൈൽ ഫോണിൽ കണ്ടക്ടറെ ബന്ധപ്പെടുകയായിരുന്നു. വേറേവഴി പോയെന്നും മറ്റേതെങ്കിലും ബസിൽ കയറി പോകാനുമായിരുന്നു കണ്ടക്ടറുടെ ഉപദേശം. ടിക്കറ്റിനു മുൻകൂറായി മുടക്കിയ തുക തിരികെ നൽകാമെന്നും കണ്ടക്ടർ പറഞ്ഞു.

കെഎസ്ആർടിസി ഓഫീസിൽ ബന്ധപ്പെട്ടെങ്കിലും സമാനമറുപടിയാണു ലഭിച്ചത്. എന്നാൽ, സംഭവം വിവാദമാകുമെന്ന് കണ്ടതോടെ പിന്നാലെയുള്ള ബസിൽ തൃശൂരെത്താൻ യാത്രക്കാരനോട് ആവശ്യപ്പെട്ടു. ഇതനുസരിച്ച് തൃശൂരിലെത്തിയ യാത്രക്കാരനുമായി എ.സി. ബസ് യാത്രയായി. അരമണിക്കൂറിലേറെ ഈ യാത്രക്കാരനായി ഇവിടെ ബസ് കാത്തുകിടന്നു. ഇത് മറ്റു യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കി. തന്നെ ബുദ്ധിമുട്ടിച്ചതിൽ വിഷമം ഉണ്ടെന്നും തൊഴിലിന്റെ വില അറിയാവുന്ന തനിക്കു ജീവനക്കാരുടെ ജോലി കളയാൻ താൽപര്യം ഇല്ലെന്നും അതുകൊണ്ടുമാത്രം പരാതിയുമായി മുന്നോട്ടു പോകുന്നില്ലെന്നുമാണ് യാത്രക്കാരന്റെ പ്രതികരണം.

spot_imgspot_img
spot_imgspot_img

Latest news

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

Other news

നയാരക്കുള്ള എണ്ണ വിതരണം നിർത്തി

നയാരക്കുള്ള എണ്ണ വിതരണം നിർത്തി റിയാദ്: ഇന്ത്യൻ എണ്ണക്കമ്പനിയായ നയാരക്കെതിരെയുള്ള യൂറോപ്യൻ യൂണിയൻ...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

തിരുത്തി, പൊലീസ് ഡ്രൈവർ പുതിയ പ്രതി

തിരുത്തി, പൊലീസ് ഡ്രൈവർ പുതിയ പ്രതി തിരുവല്ല: എ.ഐ.ജി. വിനോദ് കുമാറിന്റെ സ്വകാര്യവാഹനം...

കൊല്ലപ്പെട്ടത് 12 പുലികൾ, 10 വർഷത്തിനിടെ 92

കൊല്ലപ്പെട്ടത് 12 പുലികൾ, 10 വർഷത്തിനിടെ 92 തിരുവനന്തപുരം: സംസ്ഥാനത്ത് പുലികളുടെ മരണനിരക്ക്...

Related Articles

Popular Categories

spot_imgspot_img