ഭാര്യ അകന്നു; ഫേസ്ബുക്കിൽ ലൈവ് ഇട്ട ശേഷം കഴുത്തിൽ കുരുക്കിട്ട് യുവാവ്; മരിച്ചത് ചെറുതോണി സ്വദേശി വിഷ്ണു

ഇടുക്കി: ചെറുതോണിയിൽ ഫേസ്ബുക്കിൽ ലൈവിട്ട് യുവാവ് ആത്മഹത്യ ചെയ്തു. ചെറുതോണി ആലിൻ ചുവട് സ്വദേശി പുത്തൻ പുരക്കൽ വിഷ്ണുവാണ് (31) ആത്മഹത്യ ചെയ്തത്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് കുറച്ചു കാലമായി ഭാര്യ ഇയാളിൽ നിന്നും അകന്ന് കഴിയുകയായിരുന്നു. ഇതിൻ്റെ മനോവിഷമമാണ് ആത്മഹത്യക്ക് കാരണമായതെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച രാവിലെ 11-നാണ് സംഭവം. ഫാനിൽ കൈലിമുണ്ട് കുരുക്കി കഴുത്തിലിട്ടാണ് ഇയാൾ ഫെയ്‌സ്‌ബുക്ക്‌ ലൈവിൽ വന്നത്. പിന്നീടുള്ള ദൃശ്യങ്ങൾ വ്യക്തമല്ല. സമൂഹമാധ്യമത്തിലെ ലൈവ് കണ്ട് വിവരമറിഞ്ഞ് ബന്ധുക്കൾ എത്തിയപ്പോഴേക്കും വിഷ്ണു മരിച്ചിരുന്നു. കതക് തകർത്ത് വീടിനുള്ളിൽ കയറിയപ്പോൾ വിഷ്ണുവിനെ ഫാനിൽ തൂങ്ങിനില്ക്കുന്നത് കണ്ടത്. ഡിറ്റിപിസിയുടെ കീഴിലെ പാർക്കിൽ വാച്ച്മാനായി ജോലി ചെയ്യുകയായിരുന്നു ഇയാൾ. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Read Also: ആദ്യം അച്ഛനെ ചുറ്റികക്ക് തലക്കടിച്ചു, തടയാനെത്തിയ അയൽക്കാർക്കും കൊടുത്തു; സംഭവം അറിഞ്ഞെത്തിയ പോലീസുകാർക്ക് നേരെയും ആക്രോശം; ഒടുവിൽ യുവാവിനെ കഷ്ടപ്പെട്ട് പിടികൂടി; സംഭവം കൊല്ലം കുളത്തുപ്പുഴയിൽ

spot_imgspot_img
spot_imgspot_img

Latest news

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുട്ടിയുടെ മരണം; കേസെടുത്ത് പോലീസ്

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ മാലിന്യകുഴിയിൽ വീണ് മൂന്ന് വയസുകാരൻ മരിച്ച സംഭവത്തിൽ...

നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; പ്രതി പിടിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. യുവതിയുടെ സുഹൃത്തായ...

കോടതിയലക്ഷ്യ ഹർജി; എം.വി.ഗോവിന്ദന് ഇളവ് നൽകി ഹൈക്കോടതി

കൊച്ചി: കോടതിയലക്ഷ്യ ഹർജിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഇളവ്...

വടക്കഞ്ചേരിയില്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി; പത്തുപേർക്ക് പരിക്ക്, മൂന്നുപേരുടെ നില ഗുരുതരം

പാലക്കാട്: ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി പത്തുപേര്‍ക്ക് പരിക്ക്. വടക്കഞ്ചേരി...

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

Other news

മൂന്ന് വയസുകാരിയുടെ കൈക്ക് പരിക്കേറ്റു; അംഗനവാടി ടീച്ചർക്ക് സസ്പെൻഷൻ

കോഴിക്കോട്: താമരശേരിയിൽ മൂന്ന് വയസുകാരിയുടെ കൈക്ക് പരിക്കേറ്റ സംഭവത്തിൽ അംഗനവാടി ടീച്ചറെ...

മാഞ്ചസ്റ്ററിലെ യുവതിയുടെയും നവജാത ശിശുവിന്റെയും മരണം സംഭവിച്ചതെങ്ങിനെ ? 19 കാരിയുടെ മരണത്തിൽ ദുരൂഹത

മാഞ്ചസ്റ്ററിൽ 19 കാരിയായ യുവതിയുടെയും നവജാത ശിശുവിന്‍റെയും മരണത്തിൽ ദുരൂഹത. ഗർഭകാലം...

മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി; ഒന്നരമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

തിരുവനന്തപുരം: മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി ഒന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. തിരുവനന്തപുരം...

യുകെയിൽ വീടുകളുടെ വില കുതിച്ചുയരുന്നു ! വില ജനുവരിയിൽ എത്തിയത് റെക്കോർഡ് വർദ്ധനവിൽ; സ്വന്തം ഭവനം എന്നത് സ്വപ്നം മാത്രമാകുമോ ?

` യുകെയിലെ വീടുകളുടെ വില ജനുവരിയിൽ പ്രതീക്ഷിച്ചതിലും കൂടുതൽ ഉയർന്നതായി മോർട്ട്ഗേജ് ബാങ്കായ...

സംസ്ഥാന ബജറ്റ്; സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് 402 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയ്ക്ക് 402 കോടി...

Related Articles

Popular Categories

spot_imgspot_img