പുൽപ്പള്ളിയിൽ വീണ്ടും കടുവയിറങ്ങി, രണ്ട് പശുക്കിടാങ്ങളെ കൊന്നു

വയനാട് ജില്ലയിലെ പുൽപ്പള്ളിയിൽ രണ്ട് പശുക്കിടാങ്ങളെ കടുവ കൊന്നു. പുൽപ്പള്ളി സീതാമൗണ്ടിലാണ് കടുവയുടെ ആക്രമണം ഉണ്ടായത്. കൊളവള്ളി സ്വദേശി കളപ്പുരയ്ക്കൽ ജോസഫിന്റെ ഒന്നരമാസം പ്രായമുള്ള രണ്ട് പശുക്കളെയാണ് കടുവ കൊന്നത്. ഉച്ചയ്ക്ക് രണ്ടരയോടെ വെള്ളം കുടിക്കാനായി പശുക്കളെ പുഴയിലേക്ക് ഇറക്കിയപ്പോഴാണ് കടുവയുടെ ആക്രമണം ഉണ്ടായത്. തൊട്ടപ്പുറത്തെ കർണാടക കാടുകളിൽ നിന്ന് കടുവ എത്തിയതാകാം എന്നാണ് വിലയിരുത്തൽ. വനംവകുപ്പ് സ്ഥലത്തെത്തി പരിശോധന തുടങ്ങി. ഫെബ്രുവരി അവസാനം മുള്ളൻകൊല്ലിയിൽ നിന്ന് WWL 121 എന്ന കടുവ കെണിയിലായിരുന്നു. ഈ വർഷം അഞ്ചു കടുവകൾ വയനാട്ടിൽ വനംവകുപ്പിൻ്റെ പിടിയിലായിട്ടുണ്ട്.

 

Read Also: ജനങ്ങൾ പരിഭ്രാന്തരാകരുത്: ചെറുതോണി, ഇരട്ടയാർ ഡാമുകളിൽ സൈറണ്‍ ട്രയല്‍ റണ്‍ 30 ന്

Read Also: വാക്ക് പാലിച്ച് മുഖ്യമന്ത്രി; എസ്എംഎ രോഗികളായ കുട്ടികൾക്ക് സൗജന്യ മരുന്ന് വിതരണം ആരംഭിച്ച് കേരളം

 

 

 

spot_imgspot_img
spot_imgspot_img

Latest news

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല കൊച്ചി: സ്വകാര്യ പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതു...

ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് അമ്മ!

ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് അമ്മ! തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു...

ഇറാനിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരുക്ക്

ഇറാനിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരുക്ക് ടെഹ്റാൻ: ഇസ്രയേലിന്റെ മിസൈലാക്രമണത്തിൽ ഇറാനിലെ അഞ്ച്...

ജാതി സെൻസസ് 2027ൽ

ജാതി സെൻസസ് 2027ൽ ന്യൂഡൽഹി: 1931 ന് ശേഷം ആദ്യമായി രാജ്യത്ത് ജാതി...

ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു

ഇസ്രയേൽ ടെഹ്റാനിൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു ഇന്റലിജൻസ്...

Other news

Related Articles

Popular Categories

spot_imgspot_img