ബി ജെ പി ബന്ധത്തിന്റെ പേരില്‍ വിവാദനായകനായി മാറിയ സി പി എം കേന്ദ്രകമ്മിറ്റി അംഗവും എല്‍ ഡി എഫ് കണ്‍വീനറുമായ ഇ പി ജയരാജന് കണ്‍വീനര്‍ സ്ഥാനം ഒഴിയേണ്ടി വന്നേക്കും. പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയ ഇ പി ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് ഒരുവിഭാഗം നേതാക്കളുടെ പ്രധാന ആവശ്യം. എല്‍ ഡി എഫ് കണ്‍വീനറായിരിക്കെ പാര്‍ട്ടിയെ ഒറ്റു കൊടുക്കുന്ന നിലപാടാണ് ജയരാജന്‍ സ്വീകരികരിച്ചതെന്നാണ് ഒരു വിഭാഗം നേതാക്കൾ വിലയിരുത്തുന്നത്.
തിങ്കളാഴ്ച നടക്കാനിരിക്കുന്ന പാര്‍ട്ടി സംസ്ഥാന സമിതിയില്‍ ഇ പി ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കാനായി നേതാക്കള്‍ തയ്യാറായിരിക്കുകയാണ്. നിലവിലെ നാണക്കേടും വിവാദങ്ങളും ജയരാജനെ മാറ്റി നിര്‍ത്തുന്നതിലൂടെ മറികടക്കാകുമെന്നാണ് വിലയിരുത്തല്‍. കോണ്‍ഗ്രസില്‍ നിന്ന് പ്രാദേശിക നേതാവ് പോലും ബിജെപിയിലേക്ക് പോകുമ്പോൾ വലിയ പ്രചരണവും പരിഹാസവും നടത്തുന്ന സിപിഎമ്മിന് വലിയ തിരിച്ചടിയാണ് ജയരാജൻ വിവാദം ഉണ്ടാക്കിയിരിക്കുന്നത്. നിലവിൽ ഒരു നേതാവും ഇപിയെ പിന്തുണച്ച് രംഗത്തെത്തിയിട്ടില്ല. അതുകൊണ്ട് തന്നെ കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറ്റുന്നതില്‍ അവസാനിക്കുമോ കേന്ദ്ര കമ്മറ്റിയംഗത്തിനെതിരായ അച്ചടക്ക നടപടിയെന്നാണ് ഇനി അറിയേണ്ടത്.
Read Also: സിപിഎമ്മിന് പരാജയ ഭീതി; പ്രതിസന്ധികൾ മറികടന്ന് വിജയിക്കുമെന്ന് ഷാഫി പറമ്പിൽ