News4media TOP NEWS
മാലിന്യം ശേഖരിക്കാനെത്തിയവർ കണ്ടെത്തിയത് മാലിന്യക്കൂനയിൽ പ്ലാസ്റ്റിക് കവറിൽ നിന്ന് സ്ത്രീയുടെ തല: ദുരൂഹത പൊള്ളാച്ചിയിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് അപകടം; മലയാളികളായ അമ്മയ്ക്കും മകനും ദാരുണാന്ത്യം എം.കോം. കഴിഞ്ഞിറങ്ങിയിട്ടും ലഭിക്കുന്നത് കൂലിപ്പണിക്കാരേക്കാൾ കുറഞ്ഞ ശമ്പളം; കോർപ്പറേറ്റ് കമ്പനി ജോലി ഉപേക്ഷിച്ച് മീൻ വിൽപ്പനയ്ക്കിറങ്ങി യുവാവ് ! ‘മാനസിക നിലയിൽ യാതൊരു തകരാറുമില്ല, ഉദാര സമീപനം സ്വീകരിക്കാനും കഴിയില്ല’; ഡോ. വന്ദന ദാസ് കൊലക്കേസിൽ പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രീം കോടതി

വീണ്ടും റിപ്പർ മോഡൽ കൊലപാതകം ! കടത്തിണ്ണയിൽ ഉറങ്ങിക്കിടന്ന 75 വയസ്സുകാരിയെ പാറക്കല്ല് തലയിലിട്ട് കൊലപ്പെടുത്തി അജ്ഞാത യുവാവ്

വീണ്ടും റിപ്പർ മോഡൽ കൊലപാതകം ! കടത്തിണ്ണയിൽ ഉറങ്ങിക്കിടന്ന 75 വയസ്സുകാരിയെ പാറക്കല്ല് തലയിലിട്ട് കൊലപ്പെടുത്തി അജ്ഞാത യുവാവ്
April 22, 2024

വഴിയരികിൽ ഉറങ്ങിക്കിടന്ന വയോധികയുടെ തലയിൽ കല്ലെടുത്തിട്ട് കൊലപ്പെടുത്തി. തമിഴ്നാട്ടിലെ വെല്ലൂർ ജില്ലയിലെ ഗുടിയാത്തം എന്ന സ്ഥലത്താണ് ദാരുണ സംഭവം ഉണ്ടായത്. രാജേന്ദ്രൻ എന്നയാളുടെ അരി വില്പന കടയിലെ ജീവനക്കാരിയായ ചിന്ത എന്ന 75 കാരിയാണ് കൊല്ലപ്പെട്ടത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് :

ഞായറാഴ്ച പുലർച്ചയാണ് സംഭവം. അരി വില്പനശാലയിലെ ജീവനക്കാരും മറ്റുള്ളവരും റോഡരികിലെ കടത്തിണ്ണയിലാണ് കിടന്നുറങ്ങുന്നത്. പുലർച്ചെ മൂന്നരയോടെ സ്ഥലത്തെത്തിയ അക്രമി ആദ്യം സമീപത്ത് നിർത്തിയിട്ടിരുന്ന കാറ് എറിഞ്ഞു തകർത്തു. പിന്നീട് മറ്റൊരു കല്ലുമായി വൃദ്ധ കിടന്നുറങ്ങുന്ന കടത്തിണ്ണയിലെത്തി. യാതൊരു ഭാവഭേദവും ഇല്ലാതെ വൃദ്ധയുടെ തലയിലേക്ക് കല്ല് എടുത്തിട്ട് കൊലപ്പെടുത്തി. ശബ്ദം കേട്ട് ആളുകൾ ഉണർന്നതോടെ ആക്രമി ഓടിരക്ഷപ്പെട്ടു. സിസിടിവി ദൃശ്യങ്ങളിൽ നിന്നും പ്രദേശത്ത് അലഞ്ഞു തിരിയുന്ന യുവാവാണ് അക്രമി എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി സംശയിക്കുന്നു. പോലീസ് സ്ഥലത്തെത്തി വൃദ്ധയുടെ മൃതദേഹം സർക്കാർ ആശുപത്രിയിലേക്ക് പോസ്റ്റുമോർട്ടത്തിനായി മാറ്റിയിട്ടുണ്ട്. അക്രമം നടത്തിയ യുവാവിനായി തിരച്ചിൽ തുടരുകയാണ്.

Read Also; ഇനി സൈബർ തട്ടിപ്പുകളെ പേടിക്കേണ്ട; കേന്ദ്ര സർക്കാരിന്റെ ‘പ്രതിബിംബ്’; കണ്ടെത്തും എല്ലാ തട്ടിപ്പുകളും !

Related Articles
News4media
  • India
  • News
  • Top News

മാലിന്യം ശേഖരിക്കാനെത്തിയവർ കണ്ടെത്തിയത് മാലിന്യക്കൂനയിൽ പ്ലാസ്റ്റിക് കവറിൽ നിന്ന് സ്ത്രീയുടെ തല: ദു...

News4media
  • India
  • News

റോഡ് അപകടങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനങ്ങളിൽ പങ്കെടുക്കുമ്പോൾ മുഖം മറച്ചുപിടിക്കേണ്ട അവസ്ഥ...

News4media
  • Featured News
  • India
  • News

തീയറ്ററിലെ തിക്കിലും തിരക്കിലും സ്ത്രീ മരിച്ച സംഭവം; നടൻ അല്ലു അർജുൻ അറസ്റ്റിൽ

News4media
  • Featured News
  • India
  • News

തമിഴ്നാട്ടിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; മൂന്ന് വയസുകാരൻ ഉൾപ്പെടെ 7 പേർക്ക് ദാരുണാന്ത്യം; 10...

News4media
  • Featured News
  • India
  • News

ജയ്പൂരിൽ മാളൂട്ടി സിനിമ മോഡൽ രക്ഷാപ്രവർത്തനം വിഫലം; കുഴൽക്കിണറിൽ നിന്നും പുറത്തെടുത്ത 5 വയസുകാരൻ മരി...

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital