web analytics

വെറുതെ ആശിപ്പിച്ചു; ഡബിൾ ഡെക്കർ ട്രെയിനിൽ യാത്രക്ക് ഇനിയും കാത്തിരിക്കേണ്ടി വരും;പെ‍ാള്ളാച്ചി– പാലക്കാട് റൂട്ടിലെ പ്ലാറ്റ്ഫേ‍ാമുകളിൽ തടസങ്ങൾ; തിരക്കുള്ള ഇടങ്ങളിൽ സ്റ്റേ‍ാപ്പ് നൽകാത്തത് യാത്രക്കാർക്ക് തിരിച്ചടിയാകും

പാലക്കാട്: ഉദയ് ഡബിൾ ഡെക്കർ ട്രെയിൻ പാലക്കാട്ടേക്കു നീട്ടുന്ന തീയതിയുടെ കാര്യത്തിൽ ഇനിയും തീരുമാനം ആയില്ല. പരീക്ഷണ ഒ‍ാട്ടത്തിൽ പെ‍ാള്ളാച്ചി– പാലക്കാട് റൂട്ടിലെ പ്ലാറ്റ്ഫേ‍ാമുകളിൽ ചിലയിടത്ത് തടസ്സങ്ങൾ കണ്ടെത്തി. അവ താമസിയാതെ പരിഹരിക്കുമെന്ന്  ദക്ഷിണ റയിൽവെ അധികൃതർ പറഞ്ഞു. അതേസമയം, ഉദയ് എക്സ്പ്രസ് പാലക്കാട്ടേക്ക് നീട്ടിയാലും പെ‍ാള്ളാച്ചിക്കും പാലക്കാടിനും ഇടയിൽ സ്റ്റേ‍ാപ്പ് നൽകാത്തത് യാത്രക്കാർക്ക് തിരിച്ചടിയാകും.

ഡബിൾ ഡക്കർ സൂപ്പർ ഫാസ്റ്റിന് ദക്ഷിണ റെയിൽവേ തയാറാക്കിയ സമയക്രമത്തിൽ കേ‍ായമ്പത്തൂർ കഴിഞ്ഞാൽ സ്റ്റേ‍ാപ്പ് പെ‍ാള്ളാച്ചിയിലും പാലക്കാടും മാത്രമാണ്. പേ‍ാത്തനൂർ ജംക്‌ഷനിലും സ്റ്റോപ്പില്ല. പെ‍ാള്ളാച്ചിക്കും പാലക്കാടിനും ഇടയിൽ സ്റ്റേ‍ാപ്പ് പരിഗണിക്കാത്തത് മേഖലയിലെ യാത്രക്കാർക്കു തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.

താൽക്കാലിക സമയക്രമത്തിൽ പാലക്കാട് ജംക്ഷനിൽ നിന്നു പുലർച്ചെ മൂന്നിന് പുറപ്പെടുന്ന ട്രെയിൻ 4.20നു പെ‍ാള്ളാച്ചിയിലും 5.55നു കേ‍ായമ്പത്തൂരിലും എത്തും. 6ന് കേ‍ായമ്പത്തൂരിൽ നിന്നു പുറപ്പെട്ട് 12.40നാണു ബെംഗളൂരുവിലെത്തുക. ഉച്ചയ്ക്കു 2.15നാണു മടക്കയാത്ര. രാത്രി 8.15നു കേ‍ായമ്പത്തൂരും 10.20നു പെ‍ാള്ളാച്ചിയിലും എത്തും. 10.40ന് പെ‍ാള്ളാച്ചിയിൽ നിന്നു തിരിച്ച് രാത്രി 11.50നു പാലക്കാട്ട് യാത്ര അവസാനിക്കും. പാലക്കാട്ടേക്കു നീട്ടുമ്പേ‍ാഴും നിലവിൽ ബെംഗളൂരുവിലെത്തുന്ന സമയത്തിൽ മാറ്റമില്ല. 535.16 കിലേ‍മീറ്ററാണു പാലക്കാട്– ബെംഗളൂരു ദൂരം. ദിശ മാറുന്നതിന്റെ ഭാഗമായി പെ‍ാള്ളാച്ചിയിൽ വച്ച് എൻജിൻ മാറ്റും. നിലവിൽ കേ‍ായമ്പത്തൂരിൽ നടത്തുന്ന പ്രാഥമിക പരിപാലനം പാലക്കാട് ജംക്ഷനിൽ നടത്താനും തീരുമാനമായി. അതിനു സൗകര്യമെ‍ാരുക്കാൻ അടുത്ത ദിവസം നടപടി ആരംഭിക്കും. കേ‍ായമ്പത്തൂർ– പെ‍ാള്ളാച്ചി വഴി ട്രെയിൻ പാലക്കാട് എത്താൻ 104 കിലേ‌ാമീറ്ററാണു ദൂരം, കേ‍ായമ്പത്തൂർ– വാളയാർ വഴിയാണെങ്കിൽ 54 കിലേ‍ാമീറ്ററും

spot_imgspot_img
spot_imgspot_img

Latest news

രാഹുലും പ്രിയങ്കയും ഖാർഗെയും തിരുവനന്തപുരത്തേക്ക്! യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് വിവിഐപി നിര

രാഹുലും പ്രിയങ്കയും ഖാർഗെയും തിരുവനന്തപുരത്തേക്ക്! യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് വിവിഐപി നിര തിരുവനന്തപുരം:...

ചാണ്ടി ഉമ്മനും ബൽറാമും പട്ടികയ്ക്ക് പുറത്ത്! സതീശൻ മന്ത്രിസഭയിലെ ആ 21 പ്രമുഖർ ആരൊക്കെ? പൂർണ്ണരൂപം ഇതാ

ചാണ്ടി ഉമ്മനും ബൽറാമും പട്ടികയ്ക്ക് പുറത്ത്! സതീശൻ മന്ത്രിസഭയിലെ ആ 21 പ്രമുഖർ...

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ പുറത്ത്

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ...

ഹൈക്കമാൻഡിന് 11 ദിവസം, സതീശന് ഒരു ദിവസം! മധ്യസ്ഥരില്ല, ദൂതന്മാരില്ല; കളി മാറ്റി വി.ഡി. സതീശന്റെ അതിവേഗ നീക്കങ്ങൾ

ഹൈക്കമാൻഡിന് 11 ദിവസം, സതീശന് ഒരു ദിവസം! മധ്യസ്ഥരില്ല, ദൂതന്മാരില്ല; കളി മാറ്റി...

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ പട്ടിക ഇന്ന്; ആരൊക്കെ പുറത്താകും?സൂചനകൾ ഇങ്ങനെ: 

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ...

Other news

സിനിമയിലെ സാമ്പത്തിക പ്രതിസന്ധികൾ തുറന്നുപറഞ്ഞു; ഒടുവിൽ ദാരുണാന്ത്യം; കെ. രാജന്റെ മരണവിവരങ്ങൾ അറിയാം

സിനിമയിലെ സാമ്പത്തിക പ്രതിസന്ധികൾ തുറന്നുപറഞ്ഞു; ഒടുവിൽ ദാരുണാന്ത്യം; കെ. രാജന്റെ മരണവിവരങ്ങൾ അറിയാം ചെന്നൈ:...

‘ആക്രമിക്കുന്നത് അമേരിക്കയാണ്!’ ഗൾഫിലെ സ്ഫോടനങ്ങൾക്ക് പിന്നിൽ യുഎസ് എന്ന് ഇറാൻ; പശ്ചിമേഷ്യയിൽ യുദ്ധഭീതി ഇരട്ടിയാകുന്നു

'ആക്രമിക്കുന്നത് അമേരിക്കയാണ്!' ഗൾഫിലെ സ്ഫോടനങ്ങൾക്ക് പിന്നിൽ യുഎസ് എന്ന് ഇറാൻ; പശ്ചിമേഷ്യയിൽ യുദ്ധഭീതി...

രാഹുലും പ്രിയങ്കയും വേദിയിലുണ്ടാകില്ല! സത്യപ്രതിജ്ഞാ ചടങ്ങിൽ കടുത്ത പ്രോട്ടോക്കോൾ നിർദ്ദേശവുമായി ഗവർണർ; വൻ രാഷ്ട്രീയ ട്വിസ്റ്റ്

രാഹുലും പ്രിയങ്കയും വേദിയിലുണ്ടാകില്ല! സത്യപ്രതിജ്ഞാ ചടങ്ങിൽ കടുത്ത പ്രോട്ടോക്കോൾ നിർദ്ദേശവുമായി ഗവർണർ; വൻ...

നിങ്ങളുടെ ജില്ലയിൽ ഇന്ന് മഴയുണ്ടോ? കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ അലർട്ടുകളും വിവരങ്ങളും

നിങ്ങളുടെ ജില്ലയിൽ ഇന്ന് മഴയുണ്ടോ? കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ...

കുടുംബ ബജറ്റ് തകിടം മറിച്ച് ഇറച്ചിക്കോഴി വില! കിലോയ്ക്ക് 180 രൂപയായി ഉയർന്നതിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ അറിയാം

കുടുംബ ബജറ്റ് തകിടം മറിച്ച് ഇറച്ചിക്കോഴി വില! കിലോയ്ക്ക് 180 രൂപയായി ഉയർന്നതിന്...

70% യുവ ഡോക്ടർമാരും കേരളം വിടുന്നു! കടുത്ത ജോലിഭാരവും തുച്ഛമായ ശമ്പളവും; ഞെട്ടിക്കുന്ന വിവരങ്ങളുമായി ഐ.എം.എ

70% യുവ ഡോക്ടർമാരും കേരളം വിടുന്നു! കടുത്ത ജോലിഭാരവും തുച്ഛമായ ശമ്പളവും; ഞെട്ടിക്കുന്ന...

Related Articles

Popular Categories

spot_imgspot_img