web analytics

‘ഡേയ് ക്യാപ്റ്റൻ ഞാൻ ആണടെ’; ഫീൽഡിങ്ങിനിടെ രോഹിത്തിനോട് സഹായം തേടി മധ്‌വാള്‍, ഹാർദിക്കിനെ മൈൻഡ് ചെയ്തത് പോലുമില്ല

മൊഹാലി: ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനെതിരെ അപ്രതീക്ഷിത വിജയമാണ് മുംബൈ ഇന്ത്യൻസ് നേടിയത്. കളിയുടെ ആദ്യഘട്ടത്തിൽ മുംബൈക്ക് മുൻ‌തൂക്കം ഉണ്ടായിരുന്നെങ്കിലും പിന്നീട് തോൽവി സമ്മതിക്കേണ്ടി വരുമെന്ന സ്ഥിതിയിലായിരുന്നു. എന്നാൽ അവസാന ഓവറിൽ ജയിക്കാൻ വെറും 12 റൺസ് മാത്രം വേണ്ടിയിരുന്ന പഞ്ചാബ് കിങ്‌സ് എതിരാളികളായ മുംബൈ ബൗളർമാർക്ക് തോൽവി വഴങ്ങുകയാണ് ചെയ്തത്.

എന്നാൽ ഇപ്പോൾ മത്സര ശേഷം കളിക്കളത്തിലെ ഒരു വീഡിയോ വൈറലായി കൊണ്ടിരിക്കുകയാണ്. മുംബൈ ഇന്ത്യൻ നായകൻ ഹര്‍ദിക് പാണ്ഡ്യ എറിഞ്ഞ 19ാം ഓവറില്‍ കഗിസോ റബാഡ ഒരു സിക്‌സ് പറത്തി ശേഷം ആകാശ് മധ്‌വാളാണ് അവസാന ഓവര്‍ എറിയാനെത്തിയത്. അതിനിടെ ഫീല്‍ഡ് സെറ്റ് ചെയ്യാന്‍ രോഹിതിന്റെ സഹായം താരം തേടി എത്തുകയായിരുന്നു. ഹര്‍ദിക് തൊട്ടടുത്തു നില്‍ക്കുന്നുണ്ടെങ്കിലും അതു ശ്രദ്ധിക്കാതെയാണ് മധ്‌വാള്‍ രോഹിതിന്റെ അടുത്തേക്ക് സഹായത്തിനായി എത്തിയത്. ഹര്‍ദികിനെ മൈന്‍ഡ് ചെയ്യാതെ രോഹിതിനോട് കാര്യങ്ങള്‍ വിശദീകരിക്കുന്ന മധ്‌വാളിനെ വീഡിയോയില്‍ കാണാം. ഇതാണ് ആരാധകര്‍ ഏറ്റെടുത്തത്. ഹര്‍ദികിനെ മൈന്‍ഡ് ചെയ്യാതെ മധ്‌വാള്‍ രോഹിതിനെ കേള്‍ക്കുന്നു എന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.

രോഹിത് ശർമയെ നായക സ്ഥാനത്തു നിന്ന് മാറ്റി പകരം ഹാർദിക്കിനെ നായകനാക്കിയത് മുതൽ സഹതാരങ്ങളടക്കം രോഷത്തിലാണ്. സീസണില്‍ തുടരെ മൂന്ന് തോല്‍വികളും ടീം നേരിട്ടു. അതോടെ ഹര്‍ദികിനെതിരെ വിമര്‍ശനവും കൂടി. പിന്നീട് ടീം വിജയ വഴിയിലെത്തിയതോടെ വിമര്‍ശനത്തിന്റെ ശക്തി കുറഞ്ഞു. എന്നാല്‍ കടുത്ത ആരാധകര്‍ ഇപ്പോഴും അമര്‍ഷത്തിലാണെന്നു ഈ വീഡിയോക്കു വന്ന കമന്റുകള്‍ വ്യക്തമാക്കുന്നത്.

 

Read Also: ബിസിസിഐ നിയമലംഘനം; മുംബൈ ഇന്ത്യന്‍സ് നായകൻ ഹാര്‍ദ്ദിക്ക് പാണ്ഡ്യയ്ക്ക് പിഴ

 

spot_imgspot_img
spot_imgspot_img

Latest news

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം 15 ആയി

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം...

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

Other news

എസ്ബിഐ ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്… ഡിസംബര്‍ ഒന്നുമുതല്‍ ഈ സേവനം ലഭിക്കില്ല

എസ്ബിഐ ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്… ഡിസംബര്‍ ഒന്നുമുതല്‍ ഈ സേവനം ലഭിക്കില്ല ന്യൂഡൽഹി: ഡിസംബർ...

മണ്ഡലകാലം; ഇടുക്കിയിലെ കാനന പാതകളിൽ ഇനി ശരണ മന്ത്രം മുഴങ്ങും

ഇടുക്കിയിലെ കാനന പാതകളിൽ ഇനി ശരണ മന്ത്രം മുഴങ്ങും മണ്ഡലകാലം തുടങ്ങുന്നതോടെ പരമ്പരാഗത...

ശബരിമല വ്രതം എടുത്ത് കറുപ്പ് വസ്ത്രം ധരിച്ചെത്തിയ വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന് പുറത്താക്കിയെന്ന് പരാതി

ശബരിമല വ്രതം എടുത്ത് കറുപ്പ് വസ്ത്രം ധരിച്ചെത്തിയ വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന്...

എത്യോപ്യയിൽ മാർബഗ് വൈറസ് സ്ഥിരീകരണം: അതിർത്തിപ്പ്രദേശത്ത് ആശങ്കയും ഉയർന്ന മരണഭീതിയും

എത്യോപ്യയിൽ മാർബഗ് വൈറസ് സ്ഥിരീകരണം: അതിർത്തിപ്പ്രദേശത്ത് ആശങ്കയും ഉയർന്ന മരണഭീതിയും ബഹിര്‍ ദാര്‍:...

പഴയ കെ.എസ്.ആർ.ടി.സി ബസുകൾ സി.എൻ.ജിയിലേക്ക് മാറുന്നു

പഴയ കെ.എസ്.ആർ.ടി.സി ബസുകൾ സി.എൻ.ജിയിലേക്ക് മാറുന്നു തിരുവനന്തപുരം ∙ പഴയ ഡീസൽ ബസുകൾ...

Related Articles

Popular Categories

spot_imgspot_img