ആലപ്പുഴ: വേനൽ ചൂട് ഏറിയതോടെ വിപണിയിൽ കുടയുടെ വിൽപ്പനയും കുത്തനെ കൂടിയതായി റിപ്പോർട്ട്. ഓൺലൈൻ വിൽപനയിലും ഓഫ്‌ലൈൻ വിൽപനയിലും നിർമ്മാതാക്കൾക്ക് തണലേകുകയാണ് കുട. ചൂടിനെ മറികടക്കാൻ കേരളം കുട പിടിച്ചതോടെ
വിപണിയിൽ വൻ കുതിപ്പാണ് ഉണ്ടായത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വേനൽക്കാലത്ത് ഓൺലൈൻ വിൽപനയിൽ മാത്രം 20% വർധനയുണ്ടായെന്നാണ് കുട നിർമാതാക്കൾ പറയുന്നത്. ഓഫ്‌ലൈൻ വിപണിയിലും വിൽപന കുത്തനെ കൂടി. സാധാരണ മഴക്കാലത്തു ജൂണിലാണു കുടകൾക്ക് ആവശ്യക്കാരേറുന്നത്. ഇത്തവണ ഫെബ്രുവരി മുതൽ വേനൽക്കാല വിൽപനയിൽ പതിവിനെക്കാളേറെ കുതിപ്പുണ്ടായി.ഇന്ത്യയിൽ ഒരു വർഷം വിറ്റഴിയുന്നത് 4,000 കോടി രൂപയുടെ കുടകളാണ്.രാജ്യത്തെ കുട വിൽപ്പനയുടെ 40 ശതമാനത്തോളം കേരളത്തിലാണ്. ബംഗാൾ, മഹാരാഷ്ട്ര, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളാണ് പ്രധാന രാജ്യത്തെ പ്രധാന വിപണികൾ. നാലാം സ്ഥാനത്താണ് കേരളം. കേരളത്തിൽ 500 കോടി രൂപയുടെ കുട വിൽപ്പനയാണ് വർഷം നടക്കുന്നത്. കേരള വിപണിയിൽ പ്രധാന മത്സരം പോപ്പിയും ജോൺസും തമ്മിലാണ്. 400– 450 രൂപ വിലയുള്ള കുടകൾക്കാണ് ആവശ്യക്കാർ ഏറെയും. 700 രൂപ വരെ വിലവരുന്ന കുടകൾക്കു വിപണിയിൽ മികച്ച സ്വീകാര്യതയുണ്ട്.