സഞ്ജു സാംസണെ തൊടാനാവില്ല മക്കളെ, സഞ്ജുവിന് മുന്നിൽ തകർന്നടിഞ്ഞു ഋഷഭ് പന്ത് ; ഇന്ത്യൻ വിക്കറ്റ് കീപ്പർമാരിൽ മുന്നിൽ സഞ്ജു തന്നെ

ഐപിഎല്ലിൽ ഇപ്പോൾ താരങ്ങളുടെ പോരാട്ടമാണ്. ഓരോ ടീമുകളുടെയും പ്രമുഖ താരങ്ങളുടെ പോരാട്ടം താരതമ്യം ചെയ്തും വിലയിരുത്തിയും ആരാധകർ ആഘോഷമാക്കുകയാണ്. അത്തരത്തിൽ ഒരു ബാറ്റിംഗ് മാമാങ്കത്തിന്റെ താരതമ്യം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണും ഡൽഹി ക്യാപിറ്റൽസ് നായകൻ റിഷഭ് പന്തുമാണ് ഇതിലെ നായകന്മാർ. രണ്ടുപേരും വിക്കറ്റ് കീപ്പർമാർ. ഇന്ത്യക്കുവേണ്ടി വിക്കറ്റ് കാത്തവർ.

ഈ സീസണിൽ 5 മത്സരങ്ങളിൽ നിന്ന് 82 ശരാശരിയും 242 റൺസ് എടുത്ത സഞ്ജു സാംസൻ നാലാമതാണ്. ആറുമത്സരങ്ങളിൽ 32.33 ശരാശരിയിൽ 194 റൺസ് ആണ് ഋഷഭിന്റെ സമ്പാദ്യം. ലക്നൗ സൂപ്പർ ജയന്റ്സിനു എതിരായ മത്സരത്തിൽ നാലാമനായി ഇറങ്ങിയ റിഷഭ് പന്ത് 24 ബോളിൽ നാല് ഫോറും രണ്ടു സിക്സറും അടക്കം 41 റൺസ് എടുത്തു. പക്ഷേ റിക്ഷഭിന് പക്ഷെ സഞ്ജുവിന്റെ അടുത്തെത്താൻ സാധിച്ചില്ല. ഇന്ത്യൻ വിക്കറ്റ് കീപ്പർമാരിൽ റൺവേട്ടയിൽ മുന്നിൽ സഞ്ജു തന്നെ. ഇന്ന് പഞ്ചാബ് കിംഗ്സിനെതിരെ നടക്കുന്ന മത്സരത്തിൽ 10 റൺസ് നേടിയാൽ തന്നെ സഞ്ജു സാംസന് അനായാസം ശുഭ്മാൻ ഗില്ലിനെ മറികടന്ന് മൂന്നാം സ്ഥാനത്ത് എത്താം. സീസണിലെ അഞ്ചാം ജയം തേടി രാജസ്ഥാൻ റോയൽസ് ഇന്ന് ഇറങ്ങുമ്പോൾ സഞ്ജുവിന്റെ പ്രകടനവും ആരാധകർ ഉറ്റു നോക്കുന്നുണ്ട്. ട്വന്റി20 ലോകകപ്പ് ടീമിൽ എത്താനുള്ള മത്സരത്തിൽ സഞ്ജുവിന്റെ പ്രധാന വെല്ലുവിളിയായ റിഷഭിനെ സഞ്ജു എത്തരത്തിൽ ഒതുക്കുമെന്ന് കാത്തിരുന്നു കാണാം.

ഐ പി എൽ ആറാം സീസണിലെ റൺ വേട്ട ഇങ്ങനെ;

ആറ് കളികളില്‍ 79.75 ശരാശരിയിൽ 319 റണ്‍സുമായി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഓപ്പണര്‍ വിരാട് കോലിയാണ് റണ്‍വേട്ടയില്‍ ഒന്നാമത്

അഞ്ച് മത്സരങ്ങളില്‍ നിന്നായി 87.00 ശരാശരിയിൽ 261 റണ്‍സുമായി രാജസ്ഥാന്‍ റോയല്‍സിന്‍റെ റിയാന്‍ പരാഗാണ് രണ്ടാമത്.

ആറ് മത്സരങ്ങളിൽ നിന്നും 51.00 ശരാശരിയിൽ 255 റൺസ് നേടി ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ശുഭ്‌മാന്‍ ഗില്ലാണ് മൂന്നാമത്.

അഞ്ച് മത്സരങ്ങളില്‍ 82.00 ശരാശരിയിൽ 246 റണ്‍സുള്ള സഞ്ജു സാംസണ്‍ നാലാമത് നില്‍ക്കുന്നു.

അഞ്ചുമത്സരങ്ങളിൽ 226 റണ്‍സുമായി ടൈറ്റന്‍സ് താരം സായ് സുദര്‍ശനാണു അഞ്ചാമത്.

ആറ് മത്സരങ്ങളില്‍ 32.33 ശരാശരിയിൽ 194 റണ്‍സുമായി ഋഷഭ് പന്ത്ആറാമത്.

Read also; എവിടെയാണ് നിങ്ങള്‍ തോറ്റതെന്ന് അവതാരകന്റെ ചോദ്യം; തോൽവിയിലും ചിരി പടര്‍ത്തി സഞ്ജുവിന്റെ ഉത്തരം; വൈറൽ

 

spot_imgspot_img
spot_imgspot_img

Latest news

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

Other news

ഇന്ത്യയിലെ 47 % മന്ത്രിമാർക്കും ക്രിമിനൽ കേസുകൾ

ഇന്ത്യയിലെ 47 % മന്ത്രിമാർക്കും ക്രിമിനൽ കേസുകൾ ന്യൂഡൽഹി: ഇന്ത്യയിലെ മന്ത്രിമാരിൽ വലിയൊരു...

സ്വർണം കത്തുന്നു; ഈ കുതിപ്പ് ഒരു ലക്ഷത്തിലേക്കോ

സ്വർണം കത്തുന്നു; ഈ കുതിപ്പ് ഒരു ലക്ഷത്തിലേക്കോ കൊച്ചി: സംസ്ഥാനത്ത് സ്വർണവില കത്തിക്കയറുന്നു....

മന്ത്രി പി പ്രസാദിന് ദേഹാസ്വാസ്ഥ്യം

മന്ത്രി പി പ്രസാദിന് ദേഹാസ്വാസ്ഥ്യം ആലപ്പുഴ: കൃഷി മന്ത്രി പി പ്രസാദിന് ദേഹാസ്വാസ്ഥ്യം....

ആത്മഹത്യചെയ്യാൻ പുഴയിൽച്ചാടിയ 52-കാരൻ നീന്തിക്കയറിയത് കൊടുംവനത്തിൽ; സമയോചിത ഇടപെടലിൽ രക്ഷ

ആത്മഹത്യചെയ്യാൻ പുഴയിൽച്ചാടിയ 52-കാരൻ നീന്തിക്കയറിയത് കൊടുംവനത്തിൽ; സമയോചിത ഇടപെടലിൽ രക്ഷ കൊച്ചിയിലെ കീരംപാറ...

അങ്ങനെയാണ് ആ പൂർണ നഗ്‌ന രംഗം ചെയ്തത്

അങ്ങനെയാണ് ആ പൂർണ നഗ്‌ന രംഗം ചെയ്തത് തെന്നിന്ത്യൻ സിനിമാലോകത്ത് തന്റേതായ വ്യക്തിമുദ്ര...

വികെ ശശികലയ്ക്കെതിരെ കേസെടുത്ത് സിബിഐ

വികെ ശശികലയ്ക്കെതിരെ കേസെടുത്ത് സിബിഐ ചെന്നൈ: 450 കോടിയുടെ പഞ്ചസാര മില്ല് വാങ്ങിയ...

Related Articles

Popular Categories

spot_imgspot_img