web analytics

നേരത്തേ വാങ്ങിയ 4000 കോടിയിലേറെ രൂപ തിരിച്ചടച്ചിട്ടില്ല; വീണ്ടും കടമെടുക്കുന്നത് 2000 കോടി; 9.1 ശതമാനം പലിശനിരക്കിൽ വായ്പയെടുക്കുന്നത് പെൻഷൻ വിതരണത്തിന്

തിരുവനന്തപുരം:  നേരത്തേ വാങ്ങിയ 4000 കോടിയിലേറെ രൂപ തിരിച്ചടക്കാതെ സഹകരണ ബാങ്കുകളിൽ നിന്നും വീണ്ടും 2000 കോടിരൂപ കടമെടുക്കാൻ ഒരുങ്ങി പിണറായി സർക്കാർ. ക്ഷേമപെൻഷൻ വിതരണം ചെയ്യാൻ പണം കണ്ടെത്തുന്നതിനായാണ് സഹകരണ ബാങ്കുകളിൽ നിന്നും സർക്കാർ കടമെടുക്കുന്നത്. പ്രാഥമിക സഹകരണസംഘങ്ങളുടെയും ബാങ്കുകളുടെയും കൂട്ടായ്മയിലൂടെയാണ് ക്ഷേമപെൻഷനായി സർക്കാർ രൂപവത്കരിച്ച കമ്പനി വായ്പയെടുക്കുക. 9.1 ശതമാനം പലിശനിരക്കിലാണ് 2000 കോടി രൂപ സർക്കാർ കടമെടുക്കുന്നത്.

സഹകരണസംഘം രജിസ്ട്രാറും ഫണ്ട് മനേജരായ ബാങ്കും ചേർന്ന് കേരളബാങ്കിൽ തുടങ്ങുന്ന പൂൾ അക്കൗണ്ടിലാണ് പണം നിക്ഷേപിക്കുക. മണ്ണാർക്കാട് റൂറൽ സഹകരണ ബാങ്കാണ് ഫണ്ട് മാനേജർ. വായ്പയായാണ് സംഘങ്ങളിൽനിന്ന് പണം വാങ്ങുന്നത്. ഇതിന്റെ തിരിച്ചടവ് അടക്കമുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തി ഫണ്ട് മാനേജരും ക്ഷേമപെൻഷൻ കമ്പനിയും കരാറുണ്ടാക്കും.

ഫണ്ട് വിനിയോഗവും തിരിച്ചടവും സഹകരണസംഘം രജിസ്ട്രാർ നിരീക്ഷിച്ച് റിപ്പോർട്ട് സർക്കാരിന് നൽകണം. പണം കണ്ടെത്താൻ സഹകരണബാങ്കുകളുടെ കൂട്ടായ്മ രൂപവത്കരിക്കുന്നതിന് രജിസ്ട്രാർ അനുമതി നൽകണമെന്നും ഉത്തരവിലുണ്ട്. 12 മാസമാണ് വായ്പകാലാവധി. ഇതിന്റെ പലിശ മാസ അടിസ്ഥാനത്തിലും മുതൽ കാലാവധിക്കുശേഷം ഒറ്റത്തവണയായും നൽകുന്ന രീതിയിലാണ് ക്രമീകരണം.

ഒന്നരവർഷത്തിനുള്ളിൽ മൂന്നാമതായാണ് ഇതേ ആവശ്യത്തിനായി സർക്കാർ സഹകരണബാങ്കുകളെ സമീപിക്കുന്നത്. നേരത്തേ വാങ്ങിയ 4000 കോടിയിലേറെ രൂപ സഹകരണബാങ്കുകൾക്ക് നൽകാനുണ്ട്. ഒരുവർഷത്തെ കാലാവധിക്കാണ് വായ്പയെടുക്കുന്നതെങ്കിലും കാലാവധി പൂർത്തിയായ വായ്പ ഇതുവരെ തിരിച്ചടച്ചിട്ടില്ല. പലിശമാത്രം നൽകി ഒരുവർഷം കൂടി കാലാവധി നീട്ടുകയായിരുന്നു.

കഴിഞ്ഞവർഷം ആദ്യം 2000 കോടിയും പിന്നീട് 1500 കോടിയുമാണ് പിരിച്ചെടുക്കാൻ തീരുമാനിച്ചത്. എന്നാൽ, രണ്ടാംതവണ 500 കോടിരൂപപോലും കണ്ടെത്താനായില്ല. പെൻഷൻകമ്പനിക്ക് നൽകിയ വായ്പ കാലാവധിക്കുശേഷവും തിരിച്ചുലഭിക്കാത്തത് വീണ്ടും പണം നൽകുന്നതിന് സഹകരണ ബാങ്കുകളെ പിന്തിരിപ്പിക്കുന്നുണ്ട്.

ഈവർഷം ആദ്യം നടത്തിയ നിക്ഷേപസമാഹരണ യജ്ഞത്തിൽ സഹകരണ സംഘങ്ങളിലും ബാങ്കുകളിലുമായി 24,000 കോടിയോളം രൂപയാണ് പുതിയ നിക്ഷേപമായി വന്നത്. ഇതിലാണ് സർക്കാരിന്റെ പ്രതീക്ഷ. അതുകൊണ്ടാണ്, രണ്ടുതവണ പ്രതീക്ഷിച്ച പണം ലഭിച്ചില്ലെങ്കിലും, മൂന്നാമത്തെ വീണ്ടുമുള്ള നീക്കം.

spot_imgspot_img
spot_imgspot_img

Latest news

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി പാലക്കാട്...

Other news

മെട്രോ സ്റ്റേഷനുകളിൽ പുക ബോംബെറിഞ്ഞ് കത്തിയാക്രമണം; മൂന്ന് മരണം, അക്രമി കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു

മെട്രോ സ്റ്റേഷനുകളിൽ പുക ബോംബെറിഞ്ഞ് കത്തിയാക്രമണം; മൂന്ന് മരണം, അക്രമി കെട്ടിടത്തിൽ...

മ്ലാവ് ഇറച്ചി മുളകിട്ട് വറ്റിച്ചു; വേട്ടക്കേസിൽ രണ്ടുപേർ വനംവകുപ്പ് പിടിയിൽ

മ്ലാവ് ഇറച്ചി മുളകിട്ട് വറ്റിച്ചു; വേട്ടക്കേസിൽ രണ്ടുപേർ വനംവകുപ്പ് പിടിയിൽ ഇടുക്കി: ഇടുക്കി...

വിദ്യാർഥികൾക്കു നേരെ തോക്കുചൂണ്ടി പരസ്‌പരം ചുംബിക്കാൻ പറഞ്ഞു; വൈറലാക്കാതിരിക്കാൻ ആദ്യം ചോദിച്ചത് 100 രൂപ…

വിദ്യാർഥികൾക്കു നേരെ തോക്കുചൂണ്ടി പരസ്‌പരം ചുംബിക്കാൻ പറഞ്ഞു; വൈറലാക്കാതിരിക്കാൻ ആദ്യം ചോദിച്ചത്...

ഗിൽ പുറത്ത്, സഞ്ജു അകത്ത്; ട്വന്റി 20 ലോകകപ്പ് ടീം പ്രഖ്യാപിച്ചു, ഇഷാൻ കിഷനും ടീമിൽ

ഗിൽ പുറത്ത്, സഞ്ജു അകത്ത്; ട്വന്റി 20 ലോകകപ്പ് ടീം പ്രഖ്യാപിച്ചു,...

മകൾക്കും ഭാര്യയ്ക്കും മുന്നിലിട്ട് യാത്രക്കാരനെ തല്ലിച്ചതച്ച് പൈലറ്റ്; നടപടിയെടുത്ത് എയർ ഇന്ത്യ

മകൾക്കും ഭാര്യയ്ക്കും മുന്നിലിട്ട് യാത്രക്കാരനെ തല്ലിച്ചതച്ച് പൈലറ്റ്; നടപടിയെടുത്ത് എയർ ഇന്ത്യ ഡൽഹി...

കൊച്ചിയിൽ വിരമിച്ച സ്കൂൾ അധ്യാപിക വീടിനുള്ളിൽ രക്തം വാർന്ന് മരിച്ച നിലയിൽ; കൊലപാതകമെന്ന് സൂചന

കൊച്ചിയിൽ വിരമിച്ച സ്കൂൾ അധ്യാപിക വീടിനുള്ളിൽ രക്തം വാർന്ന് മരിച്ച നിലയിൽ;...

Related Articles

Popular Categories

spot_imgspot_img