വ്യാഴാഴ്ച വൈകിട്ട് മണ്ണാർക്കാട് കൂട്ടിലക്കടവ് ചെറുപുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടു മരിച്ചവരുടെ എണ്ണം രണ്ടായി. മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കരുവാരകുണ്ട് സ്വദേശിനി ദീമ മെഹ്ബ (19) ആണ് മരിച്ചത്. ദീമയുടെ മാതൃസഹോദരിയുടെ മകൾ ചെർപ്പുളശേരി കുറ്റിക്കോട് പാറക്കൽ വീട്ടിൽ റിസ്വാന (19) അപകടത്തിൽ മരിച്ചിരുന്നു.വ്യാഴാഴ്ച വൈകിട്ട് ബന്ധുക്കളായ മൂന്നു പേരും കൂട്ടിലക്കടവ് ചെറുപുഴ പാലത്തിനു സമീപം പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. സഹോദരങ്ങളുടെ മക്കളാണ് അപകടത്തിൽപെട്ടത്. ഇവർക്കൊപ്പമുണ്ടായിരുന്ന ബന്ധുവായ ഇബ്രാഹിം ബാദുഷ ചികിത്സയിൽ തുടരുകയാണ്.









