അഭിഭാഷകർക്ക് കോളർ ബാൻഡ് മാത്രം മതി; കോടതികളിൽ കോട്ടും ഗൗണും വേണ്ട, മേയ് 31 വരെ മാത്രം

കൊച്ചി: വേനൽക്കാലത്തെ ബുദ്ധിമുട്ട് കണക്കിലെടുത്ത് ജില്ലാ ജുഡീഷ്യറിയുടെ കീഴിലുള്ള കോടതികളിൽ അഭിഭാഷകർക്ക് ഡ്രസ്‌കോഡിൽ താത്കാലിക ഇളവ് അനുവദിച്ച് ഹൈക്കോടതി. ഹൈക്കോടതി അഭിഭാഷ അസോസിയേഷന്റെ അഭ്യർത്ഥന മാനിച്ചാണ് ഈ നിർദേശം.

സാധാരണ വസ്ത്രത്തിനൊപ്പം കോളർ ബാൻഡ് മാത്രമാണ് നിർബന്ധമായിട്ടുള്ളത.്കോട്ടും ഗൗണും വേണ്ട. ചൂട് കനത്ത സാഹചര്യത്തിൽ മേയ് 31 വരെയാണ് ഇളവ് അനുവദിച്ചിരിക്കുന്നത.് കോട്ടും ഗൗണും ധരിക്കണമെന്നുണ്ടെങ്കിൽ ആകാം. വിലക്കില്ല. ഹൈക്കോടതിയിൽ ഗൗണിന് നിലവിൽ ഇളവുണ്ട്.

വേനൽകാലത്ത് ഡ്രസ് കോഡിൽ ഇളവു തേടി അഭിഭാഷകയായ ലിലിൻ ലാൽ നേരത്തെ ബാർ കൗൺസിലിനെ സമീപിച്ചിരുന്നു. കൊൽക്കത്ത, മദ്രാസ്, ഡൽഹി ഹൈക്കോടതികളിൽ ഇളവു നൽകിയെന്ന ഓൺലൈൻ വാർത്തകളുടെ ലിങ്ക് സഹിതമാണ് അവർ അപേക്ഷ നൽകിയത്.

കോടതികളിലെ വസ്ത്രധാരണത്തിലെ പരിഷ്‌കാരം സംബന്ധിച്ച് ഇന്ത്യയിൽ മാത്രമല്ല, വിദേശ രാജ്യങ്ങളിലും ചർച്ചകൾ നടക്കുന്നുണ്ട്. ചില രാജ്യങ്ങൾ ഇതിനകം പരിഷ്‌കരണം നടപ്പാക്കുകയുംചെയ്തു.

spot_imgspot_img
spot_imgspot_img

Latest news

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുട്ടിയുടെ മരണം; കേസെടുത്ത് പോലീസ്

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ മാലിന്യകുഴിയിൽ വീണ് മൂന്ന് വയസുകാരൻ മരിച്ച സംഭവത്തിൽ...

നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; പ്രതി പിടിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. യുവതിയുടെ സുഹൃത്തായ...

കോടതിയലക്ഷ്യ ഹർജി; എം.വി.ഗോവിന്ദന് ഇളവ് നൽകി ഹൈക്കോടതി

കൊച്ചി: കോടതിയലക്ഷ്യ ഹർജിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഇളവ്...

വടക്കഞ്ചേരിയില്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി; പത്തുപേർക്ക് പരിക്ക്, മൂന്നുപേരുടെ നില ഗുരുതരം

പാലക്കാട്: ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി പത്തുപേര്‍ക്ക് പരിക്ക്. വടക്കഞ്ചേരി...

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

Other news

കോടതിയലക്ഷ്യ ഹർജി; എം.വി.ഗോവിന്ദന് ഇളവ് നൽകി ഹൈക്കോടതി

കൊച്ചി: കോടതിയലക്ഷ്യ ഹർജിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഇളവ്...

സംസ്ഥാന ബജറ്റ്: തിരുവനന്തപുരം മെട്രോ ഉടൻ, അതിവേഗ റെയില്‍ പാത കൊണ്ടു വരാൻ ശ്രമം

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ തിരുവനന്തപുരം, കോഴിക്കോട് മെട്രോ യാഥാർഥ്യമാക്കണമെന്ന് ധനമന്ത്രി കെ.എന്‍...

അടുത്ത മൂന്നരമാസം കടുത്ത ചൂട് പ്രതീക്ഷിക്കാം; ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ രണ്ടു...

13 രാജ്യങ്ങൾ കടന്നെത്തിയവർ, 6 വർഷം അമേരിക്കയിൽ കഴിഞ്ഞവർ…നാടുകടത്തിയവരുടെ കൂടുതൽ വിവരങ്ങൾ

ദില്ലി: യുഎസിൽ നിന്ന് അനധികൃത കുടിയേറ്റക്കാരുമായി തത്കാലം കൂടുതൽ സൈനിക വിമാനങ്ങൾക്ക്...

Related Articles

Popular Categories

spot_imgspot_img