web analytics

മലയാളികൾ അരുണാചലിൽ ജീവനൊടുക്കിയ സംഭവത്തിൽ വഴിത്തിരിവ്; അന്വേഷണം തിരുവനന്തപുരത്തെ സാത്താൻ സേവകരിലേക്ക്; ആ ‘സീക്രട്ട് ടെലഗ്രാം ഗ്രൂപ്പും’ ദുരൂഹം

മലയാളികളായ കോട്ടയം സ്വദേശിദമ്പതികളെയും വനിതാ സുഹൃത്തിനെയും അരുണാചലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു. സാത്താന്‍ സേവാ ഗ്രൂപ്പുകളുമായി നവീന് അടുത്ത ബന്ധമുണ്ടെന്നാണ് ഉയരുന്ന ആരോപണം. ഇതിന്റെ ചുവടുപിടിച്ച് തിരുവനന്തപുരത്തെ സാത്താന്‍ സേവക്കാരിലേക്ക് അന്വേഷണം എത്തുമെന്നാണ് സൂചന. മരിച്ചവർ ബ്ലാക് മാജിക് സംഘത്തിൻ്റെ കെണിയിൽപെട്ടിട്ടുണ്ടെന്ന് മരിച്ച ദേവിയുടെ ബന്ധു മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ഇതിനെ സാധൂകരിക്കുന്ന തെളിവുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സാത്താന്‍ സേവ സംശയിക്കാന്‍ പോന്ന കാരണങ്ങള്‍ മരണത്തിലുണ്ടെന്ന് അരുണാചല്‍ പോലീസും അറിയിച്ചു. ഈ സാഹചര്യത്തിലാണ് അരുണാചൽ പോലീസ് കേരളാ പോലീസുമായും ബന്ധപ്പെട്ട് അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിക്കാൻ തയ്യാറെടുക്കുന്നത്.

ആയുര്‍വേദ ഡോക്ടര്‍മാരായ നവീന്‍ തോമസ്, ഭാര്യ ദേവി, വട്ടിയൂര്‍ക്കാവ് സ്വദേശി അധ്യാപിക ആര്യ ബി.നായര്‍ എന്നിവരുടെ മൃതദേഹങ്ങൾ അരുണാചൽ പ്രദേശിലെ സിറോയിൽ ഹോട്ടൽമുറിയിൽ കഴിഞ്ഞ ദിവസം രാവിലെയാണ് കണ്ടെത്തിയത്. ദേഹമാസകലം വരഞ്ഞുമുറിച്ച നിലയിലായിരുന്നു മൃതദേഹം. പ്രഥമദൃഷ്ട്യാ ദുരൂഹതയുളവാക്കിയ മരണത്തിൻ്റെ അന്വേഷണം തിരുവനന്തപുരത്തേക്കും നീളുകയാണ്. അരുണാചലില്‍ നിന്നുള്ള സൂചനകള്‍ വിരല്‍ ചൂണ്ടുന്നതും സാത്താന്‍ സേവക്കാരിലേക്കാണ്.

മൂന്നുപേരുടെയും മൃതദേഹം കൈത്തണ്ട മുറിച്ചനിലയിലാണ് അരുണാചലിലെ ഹോട്ടല്‍ മുറിയില്‍ കണ്ടെത്തിയത്. രണ്ടു യുവതികളില്‍ ആര്യയുടെ കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. ആര്യ രക്ഷപ്പെടില്ലെന്ന് ഉറപ്പിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം നടന്നിരുന്നു എന്നാണ് ഇതിൽനിന്നും മനസ്സിലാകുന്നത്. മരണാനന്തര ജീവിതത്തില്‍ മൂവർസംഘം വിശ്വസിച്ചിരുന്നതായും അത്തരം ഗ്രൂപ്പുകളുമായി ബന്ധപ്പെട്ടിരുന്നതായും പൊലീസ് സംശയിക്കുന്നു. മരിച്ചവര്‍ അവസാനമായി ഇന്റര്‍നെറ്റില്‍ നടത്തിയ തിരച്ചിലുകളും ആത്മഹത്യാക്കുറിപ്പും വിരല്‍ ചൂണ്ടുന്നത് ഇതിലേക്കാണ്.

നവീനും ദേവിയും ഒന്നര വര്‍ഷം മുന്‍പും അരുണാചല്‍ സിറോയിലേക്ക് യാത്ര ചെയ്തിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.
നവീനും ദേവിയും ആര്യയും ഇവരുടെ സംഘത്തിന് പുറത്ത് ആരുമായും അധികം ഇടപെടാത്ത പ്രകൃതമായിരുന്നു. എന്നാല്‍ ചില അജ്ഞാത ഗ്രൂപ്പുകളുമായി ബന്ധമുണ്ട്. പുനര്‍ജ്ജനിയെന്നൊരു ഗ്രൂപ്പിനെ ചുറ്റിപ്പറ്റി ചില സംശയങ്ങള്‍ ഉയരുന്നുണ്ട്. മരിച്ചവരുടെ ഫോണ്‍ പരിശോധനയില്‍ ഇത് തെളിയുമെന്നാണ് പോലീസിന്റെ കണക്കുകൂട്ടൽ. നവീന്റെ സാത്താന്‍ സേവയെ ഭാര്യ ദേവിയും പിന്തുണച്ചിരുന്നു എന്നാണ് ആര്യയുടെ ബന്ധുക്കള്‍ ഉയര്‍ത്തുന്ന ആരോപണം. അന്വേഷണം തിരുവനന്തപുരത്തേക്കു കൂടി നീളുന്നതോടെ സംഭവത്തിന്റെ ചുരുളഴിയുമെന്ന വിശ്വാസത്തിലാണ് എല്ലാവരും.

ALSO READ: ഈരാറ്റുപേട്ട തീക്കോയിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കളിത്തോക്ക് കാട്ടി ഭീഷണിപ്പെടുത്തി; യുവാവ് അറസ്റ്റിൽ

spot_imgspot_img
spot_imgspot_img

Latest news

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ കോഴിക്കോട്: ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക...

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ കോഴിക്കോട്: ബസിനുള്ളിൽ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവുമായി...

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം ആലപ്പുഴ:...

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത്

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത് കൊച്ചി: ശബരിമല ക്ഷേത്രത്തിൽ...

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ...

Other news

മെമു ട്രെയിനിൽ കൊല്ലത്തു നിന്നും കയറി എറണാകുളം എത്തും മുമ്പ് യാത്രക്കാർ കുഴഞ്ഞു വീഴുന്നു; കാരണം ഇതാണ്

മെമു ട്രെയിനിൽ കൊല്ലത്തു നിന്നും കയറി എറണാകുളം എത്തും മുമ്പ് യാത്രക്കാർ...

പെറ്റി അടച്ചില്ലെങ്കിൽ അക്കൗണ്ടിൽ നിന്ന് പിടിക്കും; കേന്ദ്ര മോട്ടോർ വാഹന നിയമ ഭേദഗതി…

പെറ്റി അടച്ചില്ലെങ്കിൽ അക്കൗണ്ടിൽ നിന്ന് പിടിക്കും; കേന്ദ്ര മോട്ടോർ വാഹന നിയമ...

കഴിക്കരുത് കോഴിയുടെ ഈ ഭാഗം ഡെയ്ഞ്ചറാ… രുചിയുണ്ട് ഗുണമില്ല

കഴിക്കരുത് കോഴിയുടെ ഈ ഭാഗം ഡെയ്ഞ്ചറാ… രുചിയുണ്ട് ഗുണമില്ല പ്രായവ്യത്യാസമില്ലാതെ എല്ലാവരും ഇഷ്ടത്തോടെയും...

ഇന്ത്യ–ന്യൂസിലൻഡ് ടി20: വിദ്യാർത്ഥികൾക്ക് 250 രൂപ ടിക്കറ്റ്; കെസിഎയുടെ പ്രത്യേക ഇളവ്

ഇന്ത്യ–ന്യൂസിലൻഡ് ടി20: വിദ്യാർത്ഥികൾക്ക് 250 രൂപ ടിക്കറ്റ്; കെസിഎയുടെ പ്രത്യേക ഇളവ് തിരുവനന്തപുരം:...

ഉദ്ഘാടനം നടക്കുന്നതിന് മുൻപേ തന്നെ നിർമാണത്തിലിരുന്ന ജലസംഭരണി തകർന്നുവീണു; സംഭവം സൂറത്തിൽ; വൻ പ്രതിഷേധം

ഉദ്ഘാടനം നടക്കുന്നതിന് മുൻപേ തന്നെ നിർമാണത്തിലിരുന്ന ജലസംഭരണി തകർന്നുവീണു സൂറത്ത് ∙ ഗുജറാത്തിലെ...

Related Articles

Popular Categories

spot_imgspot_img