തിരുവനന്തപുരം: നാളെ മുതൽ ഭൂമിയുടെന്യായവില മാറും.ബഡ്ജറ്റിൽ പ്രഖ്യാപിച്ച നികുതി മാറ്റങ്ങൾ നാളെ മുതൽ പ്രാബല്യത്തിലാവും. ഭൂമിയുടെ ന്യായവില ഭൂമി എന്ത് ആവശ്യത്തിന് ഉപയോഗിക്കുന്നു എന്നതനുസരിച്ച് വ്യത്യാസപ്പെടും ഭൂനികുതിയിലും മാറ്റങ്ങളുണ്ടാകും. ലീസ് എഗ്രിമെന്റുകളുടെ സ്റ്റാമ്പ് ഡ്യൂട്ടി കൂടും.സ്റ്റാമ്പ് ഡ്യൂട്ടി,കോടതിച്ചെലവ്, വാഹനനികുതി,ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിന്റെ വില എന്നിവ കൂടും. രാജ്യവ്യാപകമായി ബാങ്ക് ഡെബിറ്റ് കാർഡ് മെയിന്റനൻസ് ചാർജ്ജ് 125രൂപയിൽ നിന്ന് 200രൂപയാകും. ബാങ്ക് വായ്പയായി എടുക്കുന്ന തുകയുടെ 0.1% ഭൂരേഖകളുടെ പരിശോധനാഫീസായി നൽകേണ്ടിവരും. സോളാർ ഉൾപ്പെടെ വൈദ്യുതി ഉൽപാദിപ്പിക്കുന്നവർക്ക് തീരുവ യൂണിറ്റിന് 1.2 പൈസയിൽ നിന്ന് 15 പൈസയാവും. ഫ്ളാറ്റുകൾ നിൽക്കുന്ന ഭൂമിയിലെ വിഭജിക്കാത്ത ഭൂമിക്ക് ഫ്ളാറ്റുകളിൽ താമസിക്കുന്നവർ നികുതി നൽകണം.
ഭൂമി പണയം വച്ച് വായ്പയെടുക്കുന്നതിനുള്ള ചെലവുകൂടും. ചെക്കുകേസിനും വിവാഹമോചനക്കേസിനും ഫീസ് കൂടും.
പാട്ടക്കരാറിന് ന്യായവില അനുസരിച്ച് സ്റ്റാംപ് ഡ്യൂട്ടി നിലവിൽ വരും. റബറിന്റെ താങ്ങുവില 170 രൂപയിൽനിന്നു 180 രൂപയാകും. സ്വയം വൈദ്യുതി ഉൽപാദിപ്പിക്കുന്നവർക്കുള്ള തീരുവ യൂണിറ്റിന് 1.2 പൈസയിൽ നിന്നും 15 പൈസയായി ഉയരും.
ടൂറിസ്റ്റ് ബസ് നികുതി കുറയും. സർക്കാർ ജീവനക്കാർക്ക് ഡിഎയിലും പെൻഷൻകാർക്ക് ഡിആറിലും 2% ഡിഎ വർധന. ദേശീയപാതയിൽ വാളയാർ പാമ്പാംപള്ളത്തും കുതിരാൻ തുരങ്കത്തിനു സമീപം പന്നിയങ്കരയിലും ഇന്ന് അർധരാത്രി മുതൽ ടോൾ നിരക്ക് കൂടും