web analytics

തമിഴ് സിനിമാ നടൻ ഡാനിയേൽ ബാലാജി അന്തരിച്ചു

തമിഴ് സിനിമാ നടൻ ഡാനിയേൽ ബാലാജി (48) അന്തരിച്ചു. നെഞ്ചുവേദനയെ തുടർന്ന് ചെന്നൈയിലെ കോട്ടിവാകത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം ഹൃദയാഘാതത്തെ തുടർന്നാണ് മരണപ്പെടുന്നത്. 1975ൽ ജനിച്ച ടി.സി ബാലാജി എന്ന ഡാനിയൽ ബാലാജി നിരവധി തമിഴ് ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. മലയാളം, തെലുങ്ക്, കന്ന‍ട ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള അദ്ദേഹം ഒട്ടനവധി മലയാളം ചിത്രങ്ങളിലും അഭിനയിച്ചു. ഒരു തമിഴ് ടെലിവിഷൻ സീരിയലിലൂടെ അഭിനയ രംഗത്തെത്തേക്ക് പ്രവേശിച്ച ബാലാജി വേട്ടയാട് വിളയാട് (2006), വട ചെന്നൈ (2018), മായവൻ (2017) തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങളിലെത്തി. ബ്ലാക്ക് എന്ന ചിത്രത്തിലാണ് മലയാള സിനിമയിൽ ആദ്യമായി അഭിനയിച്ചത്. പിന്നീട് മോഹൻലാൽ നായകനായ ഭഗവാൻ, മമ്മൂട്ടി നായകനായ ഡാഡി കൂൾ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. സംസ്കാര ചടങ്ങുകൾ ഇന്ന് വസതിയിൽ നടക്കും.

Read also: ജയിലിൽ കാണാനെത്തിയ കാമുകി സഹായിച്ചു; പോലീസ് നോക്കിനിൽക്കെ സ്ത്രീവേഷത്തിൽ ജയിലിൽ നിന്നും രക്ഷപെട്ട് കൊലക്കേസ് പ്രതി

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

യുവാവിന്റെ കൈപ്പത്തി തകർന്നു

യുവാവിന്റെ കൈപ്പത്തി തകർന്നു ചാവക്കാട്: ലൈറ്റ് ഹൗസിന് മുകളിൽ കയറി ഗുണ്ട്‌ പൊട്ടിച്ച...

നവജാത ശിശുവിനെ ജീവനോടെ കുഴിച്ചിട്ട നിലയിൽ

നവജാത ശിശുവിനെ ജീവനോടെ കുഴിച്ചിട്ട നിലയിൽ യുപിയിലാണ് നവജാത ശിശുവിനെ ജീവനോടെ...

‘തു മാത്സാ കിനാരാഒക്ടോബർ 31 ന് റിലീസ് ചെയ്യും

കൊച്ചി: മറാത്തി ചലച്ചിത്ര രംഗത്തെ ആദ്യ മലയാളി നിർമ്മാതാവ് ജോയ്സി പോൾ...

നീലലോഹിതദാസൻ നാടാരെ വെറുതെ വിട്ട് ഹൈക്കോടതി

നീലലോഹിതദാസൻ നാടാരെ വെറുതെ വിട്ട് ഹൈക്കോടതി കൊച്ചി: ലൈംഗികാതിക്രമ കേസിൽ ആർജെഡി നേതാവും...

ഇളയരാജയെക്കുറിച്ച് രജനികാന്ത്

ഇളയരാജയെക്കുറിച്ച് രജനികാന്ത് സം​ഗീത ലോകത്ത് 50 വർഷം പൂർത്തിയാക്കിയിരിക്കുകയാണ് ഇളയരാജ. ശനിയാഴ്ച ചെന്നൈയിൽ...

ബൈക്കുകൾ കൂട്ടിയിടിച്ചു; മൂന്ന് മരണം

ബൈക്കുകൾ കൂട്ടിയിടിച്ചു; മൂന്ന് മരണം കൊല്ലം: ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നുപേര്‍...

Related Articles

Popular Categories

spot_imgspot_img