web analytics

ഇൻസ്റ്റഗ്രാം, ടെലിഗ്രാം ചാറ്റിലൂടെ ടാസ്കുകൾ, പൂർത്തിയാക്കിയാൽ കൂടുതൽ പണം തിരികെ നൽകും; യുവതിക്ക് നഷ്ടമായത് 29 ലക്ഷം, ഓൺലൈൻ തട്ടിപ്പ് സംഘത്തിലെ ഇരുപതുകാരൻ അറസ്റ്റിൽ

കോഴിക്കോട്: ഓൺലൈൻ തട്ടിപ്പ് സംഘത്തിലെ ഒരാൾ അറസ്റ്റിൽ. മുക്കം മലാംകുന്ന് ജിഷ്ണുവിനെയാണ് (20) ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇൻസ്റ്റഗ്രാം, ടെലിഗ്രാം എന്നിവയിൽ വരുന്ന ലിങ്കുകളിലൂടെ ചാറ്റ് ചെയ്ത് വിവിധ ടാസ്കുകൾ പൂർത്തിയാക്കിയാൽ കൂടുതൽ പണം തിരികെ കൊടുക്കാമെന്നു പറഞ്ഞ് വിവിധ ബാങ്ക് അക്കൗണ്ടുകൾ നൽകി അതിലേക്ക് പണം അയപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.

29 ലക്ഷത്തിന്റെ ഓൺലൈൻ തട്ടിപ്പിനിരയായ ആതിര എന്ന യുവതിയാണ് പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ചേവായൂർ പൊലീസ് റജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണത്തിനിടെയാണു ടാസ്ക് നൽകിയുള്ള തട്ടിപ്പിന്റെ വിശദാംശങ്ങൾ ലഭിച്ചത്. തട്ടിപ്പിൽനിന്നു ലഭിക്കുന്ന പണവും പലരുടെ അക്കൗണ്ടിലായാണ് ഇട്ടിരുന്നത്. സ്വന്തം അക്കൗണ്ടിൽ കണക്കിൽ കൂടുതൽ പണം വന്നാൽ പിടിക്കപ്പെടാൻ സാധ്യതയുണ്ടെന്നു കണ്ടാണു പലരുടെ അക്കൗണ്ടിലേക്കു പണം മാറ്റിയിരുന്നത്. ഇത്തരത്തിൽ പണം സൂക്ഷിക്കുന്നവർക്കു പ്രതിഫലം നൽകിയിരുന്നു.

ചേവായൂർ സ്വദേശിയായ യുവാവിനെ പരിചയപ്പെട്ട് ആ യുവാവിന്റെ അക്കൗണ്ടിലേക്ക് ഇത്തരത്തിൽ പണം ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്. തിരികെ ട്രാൻസ്ഫർ ചെയ്തപ്പോൾ ജിഷ്ണു പ്രതിഫലമായി 4,000 രൂപ നൽകിയതായി പൊലീസ് കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിലാണു പിടിയിലായത്. ഇത്തരം തട്ടിപ്പുസംഘത്തെ കുറിച്ച് പൊലീസിനു കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. വിവിധ അക്കൗണ്ടുകളിലൂടെ കയ്യിലാക്കുന്ന പണം തുടർ ട്രാൻസ്ഫറുകളിലൂടെ പെട്ടെന്നു മറ്റു അക്കൗണ്ടിലേക്ക് മാറ്റിയും എടിഎം വഴി പിൻവലിച്ചുമാണു തട്ടിപ്പ് നടത്തിയിരുന്നത് എന്ന് പോലീസ് കണ്ടെത്തി.

 

Read Also: പൊന്ന് കൈപൊള്ളിക്കും; പവന് 48,640 രൂപ, സ്വര്‍ണവില സർവകാല റെക്കോർഡില്‍

spot_imgspot_img
spot_imgspot_img

Latest news

പാലാ സീറ്റ് വിട്ടുകൊടുക്കില്ല; ജോസ് കെ.മാണി വരണമെങ്കിൽ വരട്ടെ – മാണി സി. കാപ്പൻ

പാലാ സീറ്റ് വിട്ടുകൊടുക്കില്ല; ജോസ് കെ.മാണി വരണമെങ്കിൽ വരട്ടെ – മാണി...

”കൈ”പിടിച്ച് ഐഷാ പോറ്റി

''കൈ''പിടിച്ച് ഐഷാ പോറ്റി തിരുവനന്തപുരം: മുൻ സിപിഎം എംഎൽഎ ഐഷാ പോറ്റി കോൺഗ്രസിൽ...

മാങ്കൂട്ടത്തിൽ മൂന്ന് ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ; ‘നമ്പർ വൺ കോഴി’ എന്ന് എഴുതിയ ട്രോഫിയുമായി യുവമോർച്ച പ്രവർത്തകർ

മാങ്കൂട്ടത്തിൽ മൂന്ന് ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ; ‘നമ്പർ വൺ കോഴി’ എന്ന്...

വിഴിഞ്ഞം വിജയിച്ച് UDF; എൽഡിഎഫിന്റെ വാർഡ് പിടിച്ചെടുത്തു

വിഴിഞ്ഞം വിജയിച്ച് UDF; എൽഡിഎഫിന്റെ വാർഡ് പിടിച്ചെടുത്തു തിരുവനന്തപുരം: സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന്...

Other news

തന്ത്രി കണ്ഠരര് രാജീവരെ രണ്ടാമത്തെ കേസിലും അറസ്റ്റ് ചെയ്യും; ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് എസ്‌ഐടി കണ്ടെത്തല്‍

തന്ത്രി കണ്ഠരര് രാജീവരെ രണ്ടാമത്തെ കേസിലും അറസ്റ്റ് ചെയ്യും; ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന്...

ഇൻസ്റ്റഗ്രാം ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നോ? പ്രതികരിച്ച് മെറ്റ

ഇൻസ്റ്റഗ്രാം ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നോ? പ്രതികരിച്ച് മെറ്റ കാലിഫോർണിയ: ഇൻസ്റ്റഗ്രാം ഉപയോക്താക്കളുടെ വിവരങ്ങൾ...

ലൈറ്റ്, മീഡിയം, സ്ട്രോങ്…വാരാണസി യാത്രയ്ക്കിടെ ‘ബാബ തണ്ടായി’ കുടിച്ച അനുഭവം പങ്കുവെച്ച് നടി പാർവതി കൃഷ്ണ

ലൈറ്റ്, മീഡിയം, സ്ട്രോങ്…വാരാണസി യാത്രയ്ക്കിടെ ‘ബാബ തണ്ടായി’ കുടിച്ച അനുഭവം പങ്കുവെച്ച്...

വീട്ടമ്മയെ ലൈംഗികമായി പീ‍ഡിപ്പിച്ചു; സിപിഎം നേതാവിനെതിരെ കേസ്

വീട്ടമ്മയെ ലൈംഗികമായി പീ‍ഡിപ്പിച്ചു; സിപിഎം നേതാവിനെതിരെ കേസ് വീട്ടമ്മ നൽകിയ ലൈംഗിക പീഡന...

Related Articles

Popular Categories

spot_imgspot_img