web analytics

ബൈജൂസിനു വീണ്ടും തിരിച്ചടി: 442 കോടി രൂപ അക്കൗണ്ടിൽ മരവിപ്പിക്കണമെന്ന് അമേരിക്കൻ കോടതി

533 മില്യൺ ഡോളർ (442 കോടി രൂപ) ബാങ്ക് അക്കൗണ്ടിൽ മരവിപ്പിക്കണമെന്ന്, ബൈജൂസ് ആപ്പിന്റെ സ്ഥാപക കമ്പനിയായ തിങ്ക് ആൻഡ് ലേണിനോട് അമേരിക്കൻ കോടതിയുടെ നിർദേശം. വായ്പക്കാർക്ക് പണം തിരിച്ചടക്കാനായിട്ടാണ് ഈ തുക അക്കൗണ്ടിൽ സൂക്ഷിക്കണമെന്നു നിർദേശിച്ചത്. ബൈജൂസ് തങ്ങൾക്ക് നൽകാനുള്ള പണത്തിന് മേൽ നിയന്ത്രണമാവശ്യപ്പെട്ടുകൊണ്ട് വായ്പക്കാർ കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് നടപടി. പാപ്പരത്വ കേസുകളിൽ മാത്രം വാദം കേൾക്കുന്ന കോടതിയാണ് ബൈജൂസിനെതിരെ വിധി പ്രസ്താവിച്ചത്.

ഗുരുതരമായ സാമ്പത്തിക പ്രശ്‌നത്തിലാണ് ബൈജൂസ്. ഓഹരി ഉടമകളും വായപാക്കാരുമായി സ്ഥാപനത്തിൽ പല തർക്കങ്ങളും നിലനിൽക്കുന്നുണ്ട്. സ്ഥാപനത്തിന്റെ ഡയറക്ടർമാരായ റിജു രവീന്ദ്രനെയു ബൈജു രവീന്ദ്രനെയും ലക്ഷ്യം വച്ചായിരുന്നു കോടതിയുടെ ഉത്തരവ്. പണം എവിടെയാണ് എന്നുള്ളതിൽ ബൈജൂസ് വ്യക്തത നൽകിയിരുന്നില്ല. ഇതിനെ കോടതി രൂക്ഷമായി വിമർശിക്കുകയും, പണം കണ്ടെത്തുന്നതിനായി ഉടമകൾ ഇടപെടണമെന്ന് കോടതി ആവശ്യപ്പെടുകയും ചെയ്തു. വായ്പാ കമ്പനികൾ കടം തിരിച്ചടക്കാൻ സമ്മർദം ചെലുത്തിയതാണ് തിങ്ക് ആൻ ലേണിന്റെ നിലവിലെ അവസ്ഥയ്ക്ക് കാരണമെന്ന് സ്ഥാപനത്തിന്റെ അഭിഭാഷകൻ ഷെറോൺ കോർപ്പസ് വാദിച്ചു. ഈ സമ്മർദം കൊണ്ടാണ് പണം സൂക്ഷിച്ച സ്ഥലം രഹസ്യമാക്കി വച്ചിരിക്കുന്നത് എന്നും അഭിഭാഷകൻ പറഞ്ഞു.

Read Also: ഇലക്ടറൽ ബോണ്ടിന്‍റെ സീരിയൽ നമ്പർ പ്രസിദ്ധീകരിക്കണം; എസ്ബിഐക്ക് സുപ്രീംകോടതിയുടെ നോട്ടീസ്

spot_imgspot_img
spot_imgspot_img

Latest news

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ് കുമാറിന്റെ ഭാര്യ

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ്...

സഞ്ജുവിന്റെ കരുത്തും ടീമിന്റെ ഒത്തൊരുമയും; ചരിത്രം സ്വർണ്ണലിപികളാൽ എഴുതപ്പെടുന്നു! അജയ്യരായി, ഇന്ത്യ ലോകത്തിന്റെ നെറുകയിൽ

സഞ്ജുവിന്റെ കരുത്തും ടീമിന്റെ ഒത്തൊരുമയും; ചരിത്രം സ്വർണ്ണലിപികളാൽ എഴുതപ്പെടുന്നു! അജയ്യരായി, ഇന്ത്യ...

1,2,3 സഞ്ജുവിന് മൂന്നാം ഫിഫ്റ്റി, എവിടെ എറിഞ്ഞാലും അടി; കലാശപ്പോരിൽ ഇന്ത്യയ്ക്ക് റെക്കോർഡ് ടോട്ടൽ

1,2,3 സഞ്ജുവിന് മൂന്നാം ഫിഫ്റ്റി, എവിടെ എറിഞ്ഞാലും അടി; ലോകകപ്പ് ഫൈനലില്‍...

Other news

ട്രെയിനിൽ സ്വന്തം കുഞ്ഞിനെ യാത്രക്കാരനെ ഏൽപ്പിച്ച് മുങ്ങിയ യുവതി പിടിയിൽ

ട്രെയിനിൽ സ്വന്തം കുഞ്ഞിനെ യാത്രക്കാരനെ ഏൽപ്പിച്ച് മുങ്ങിയ യുവതി പിടിയിൽ ആറുമാസം പ്രായമുള്ള...

Related Articles

Popular Categories

spot_imgspot_img