അരിക്കൊമ്പൻ സ്ഥിരം ആക്രമിച്ചിരുന്ന റേഷൻ കട ആക്രമിച്ച് ചക്കക്കൊമ്പൻ. പന്നിയാറിൽ അരിക്കൊമ്പൻ സ്ഥിരമായെത്തി അരി എടുത്തിരുന്ന റേഷകടയിലാണ് പുലർച്ചയോടെ ചക്കക്കൊമ്പൻ എത്തിയത്. കടയുടെ ചുമരിൽ ഇടിക്കുകയും ഫെൻസിംഗ് തകർത്ത് അകത്തുകയറുകയും ചെയ്തെങ്കിലും. ആന അരിയൊന്നും കഴിച്ചിട്ടില്ല.
പുലർച്ചെയായിരുന്നു സംഭവം. ശബ്ദം കേട്ട് തോട്ടം തൊഴിലാളികൾ ഉണർന്നതോടെ കാട്ടാന വനത്തിലേക്ക് പോയി. വനത്തിനുള്ളിൽ നിന്ന് ആവശ്യത്തിന് ആഹാരം ലഭിക്കാത്തതിനാലാണ് ആന കാടിറങ്ങുന്നതെന്ന് തോട്ടം തൊഴിലാളികൾ പറഞ്ഞു. ഒരിടവേളയ്ക്ക് ശേഷമാണ് പന്നിയാറിലെ റേഷൻകടയ്ക്ക് നേരെ കാട്ടാനയുടെ ആക്രമണമുണ്ടാകുന്നത്. നേരത്തെ അരിക്കൊമ്പൻ സ്ഥിരം ആക്രമണം നടത്തുന്ന കടയായിരുന്നു ഇത്. അരിക്കൊമ്പനെ കൊണ്ടുപോയതോടെ ആക്രമണത്തിന് കുറവുണ്ടായിരുന്നു.