47 വര്‍ഷത്തെ കാത്തിരിപ്പ്; തലശ്ശേരി-മാഹി ബൈപ്പാസ് ഇന്ന് പ്രധാനമന്ത്രി നാടിന് സമര്‍പ്പിക്കും

കണ്ണൂര്‍: തലശ്ശേരി-മാഹി ബൈപ്പാസ് റോഡ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നാടിനു സമർപ്പിക്കും. ഓണ്‍ലൈനായാണ് പ്രധാനമന്ത്രി ചടങ്ങില്‍ പങ്കെടുക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തുടങ്ങിയവര്‍ തിരുവനന്തപുരത്ത് നിന്ന് ഓണ്‍ലൈനായും മന്ത്രി മുഹമ്മദ് റിയാസും സ്പീക്കര്‍ എ എന്‍ ഷംസീറും ഉദ്ഘാടന വേദിയിലും ചടങ്ങില്‍ പങ്കെടുക്കും.

തലശ്ശേരി ചോനാടത്താണ് ഉദ്ഘാടന വേദി ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടനത്തിന് ശേഷം ബൈപ്പാസിലൂടെ ബിജെപി റോഡ് ഷോ നടത്തും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, കണ്ണൂരിലെ സ്ഥാനാര്‍ത്ഥി സി രഘുനാഥ് തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്.

45 മീറ്റര്‍ വീതിയില്‍ 18.6 കിലോമീറ്റര്‍ നീളത്തില്‍ 1500 കോടി രൂപ ചെലവഴിച്ചാണ് ബൈപ്പാസിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. കോഴിക്കോട് അഴിയൂര്‍ മുതല്‍ കണ്ണൂര്‍ മുഴപ്പിലങ്ങാട് വരെയാണ് ബൈപ്പാസ്. 20 മിനിറ്റുകൊണ്ട് ഇത്രയും ദൂരം യാത്ര ചെയ്യാം. നിലവിലെടുക്കുന്ന സമയത്തിന്റെ പകുതിയില്‍ താഴെ മാത്രമാണിത്. യാത്രക്കാരെ വലക്കുന്ന ഗതാഗത കുരുക്കിനും പരിഹാരമാകും.

47 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ബൈപ്പാസ് യാഥാര്‍ത്ഥ്യമാകുന്നത്. 1977ല്‍ സ്ഥലമേറ്റെടുപ്പ് തുടങ്ങിയ പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 2018ലാണ് തുടങ്ങിയത്. 2021ലാണ് പാത ഗതാഗതത്തിന് തുറന്നുകൊടുക്കേണ്ടിയിരുന്നത്. എന്നാല്‍ പ്രളയം, കൊവിഡ് തുടങ്ങിയവ നിര്‍മ്മാണം നീണ്ടു പോകാന്‍ കാരണമായി.

തലശ്ശേരി-മാഹി ബൈപ്പാസ് യാത്രയ്ക്ക് ടോള്‍ നിരക്കുകള്‍

കാര്‍, ജീപ്പ് ഉള്‍പ്പടെ ചെറിയ സ്വകാര്യ വാഹനങ്ങള്‍ക്ക് 65 രൂപയാണ് നിരക്ക്. ഇരുവശത്തേക്ക് 100 രൂപ. ബസുകള്‍ 105 രൂപ, ഇരുവശത്തേക്കും 160 രൂപ. രണ്ട് ആക്സില്‍ വാഹനങ്ങള്‍ 224, മൂന്ന് ആക്സില്‍ വാഹനങ്ങള്‍ 245, ഏഴ് ആക്സില്‍ വാഹനങ്ങള്‍ 425 എന്നിങ്ങനെയാണ് ഒരു വശത്തേക്ക് ടോള്‍ നിരക്ക്.

spot_imgspot_img
spot_imgspot_img

Latest news

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

Other news

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

ചാലക്കുടിയില്‍ ഫോറസ്റ്റ് വാച്ചര്‍ക്ക് കാട്ടാനയുടെ ചവിട്ടേറ്റു

ചാലക്കുടിയില്‍ ഫോറസ്റ്റ് വാച്ചര്‍ക്ക് കാട്ടാനയുടെ ചവിട്ടേറ്റു തൃശൂര്‍: കാട്ടാന ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ക്ക്...

ജീവനക്കാരുടെ തടി കുറയ്ക്കാൻ വെയ്റ്റ്ലോസ് ചലഞ്ച്

ജീവനക്കാരുടെ തടി കുറയ്ക്കാൻ വെയ്റ്റ്ലോസ് ചലഞ്ച് ഷെൻഷെൻ ആസ്ഥാനമായ Insta360 (Arashi Vision...

പീച്ചി സ്റ്റേഷനിലും പൊലീസ് ക്രൂരത

പീച്ചി സ്റ്റേഷനിലും പൊലീസ് ക്രൂരത തൃശൂർ: പട്ടിക്കാട് ലാലീസ് ഹോട്ടൽ ഉടമ കെ.പി....

ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ

ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച...

അമേരിക്കൻ പ്രതിരോധ വകുപ്പിന് പേര് മാറ്റം

അമേരിക്കൻ പ്രതിരോധ വകുപ്പിന് പേര് മാറ്റം വാ​ഷി​ങ്ട​ൺ: ​യു.​എ​സ് പ്ര​തി​രോ​ധ വി​ഭാ​ഗ​ത്തി​ന്റെ പേ​രു​മാ​റ്റി...

Related Articles

Popular Categories

spot_imgspot_img