web analytics

രാത്രികാല റമദാൻ നമസ്കാരത്തിന് യുവാക്കൾക്ക് വിലക്കേർപ്പെടുത്തി ഇസ്രായേൽ; വിലക്ക് മക്ക, മദീന പള്ളികൾക്കൊപ്പം പരിപാവനമായി കരുതുന്ന അൽഅഖ്‌സയിലെ നമസ്കാരത്തിന്

റമദാൻ വ്രതാരംഭത്തോടെ, മക്ക, മദീന പള്ളികൾക്കൊപ്പം മുസ്‌ലിംകൾ പരിപാവനമായി കരുതുന്ന വിശുദ്ധ ഗേഹമായ
മസ്ജിദുൽ അഖ്‌സയിൽ പള്ളിയിൽ യുവാക്കൾക്ക് രാത്രികാല നമസ്‌കാരത്തിനു വിലക്കേർപ്പെടുത്തി ഇസ്രായേൽ. നമസ്കാരത്തിന് 40 വയസിനു മുകളിലുള്ളവർക്ക് മാത്രമാണ് അനുമതി. കൂടാതെ, പള്ളിയുടെ പരിസരത്ത് കൂടുതൽ പൊലീസുകാരെ ഇസ്രായേൽ വിന്യസിച്ചിട്ടുണ്ട്. റമദാൻ ഉൾപ്പെടെ വിശേഷ വേളകളിൽ ആയിരങ്ങളാണു പള്ളിയിലേക്കു പ്രാർഥനയ്ക്കായി എത്താറുള്ളത്. റമദാനിൽ തറാവീഹ് ഉൾപ്പെടെ രാത്രികാല നമസ്‌കാരത്തിനും പ്രാർഥനകൾക്കും കൂടുതൽ വിശ്വാസികൾ എത്താനിടയുള്ള സാഹചര്യത്തിലാണ് കൂടുതൽ സേനയെ വിന്യസിച്ചിരിക്കുന്നത്.

പ്രതിഷേധ പരിപാടികളിൽ ഭാഗമാകരുതെന്ന് ജറൂസലമിലെ തദ്ദേശവാസികൾക്ക് ഇസ്രായേൽ അധികൃതർ മൊബൈൽ സന്ദേശങ്ങൾ അയച്ചിട്ടുണ്ടെന്ന് ‘മിഡിലീസ്റ്റ് മോണിറ്റർ’ റിപ്പോർട്ട് ചെയ്യുന്നു. റമദാനിൽ അക്രമങ്ങൾക്കോ കലാപങ്ങൾക്കോ മുതിരരുതെന്നു മുന്നറിയിപ്പുമായി കിഴക്കൻ ജറൂസലമിൽ ലഘുലേഖകളും വിതരണം ചെയ്തിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. നിയന്ത്രണത്തിൽ എതിർപ്പുമായി ഫലസ്തീൻ ജനത രംഗത്തെത്തിയിട്ടുണ്ട്.

Read Also: മാസപ്പിറവി ദൃശ്യമായി: സൗദി ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ റമദാൻ വ്രതാരംഭം ഇന്ന്

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്?

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്? കൊച്ചി:...

Other news

ന്യൂനമർദം ശക്തമാകുന്നു; ഇന്ന് ‘മോൻതാ’ ചുഴലിക്കാറ്റായി മാറും; നാളെ കര തൊടും

ന്യൂനമർദം ശക്തമാകുന്നു; ഇന്ന് ‘മോൻതാ’ ചുഴലിക്കാറ്റായി മാറും; നാളെ കര തൊടും തിരുവനന്തപുരം:...

ഇനി പുഴകൾക്ക് ബലിയിടാം; മണൽ വാരി പണമുണ്ടാക്കാൻ സംസ്ഥാന സർക്കാർ

ഇനി പുഴകൾക്ക് ബലിയിടാം; മണൽ വാരി പണമുണ്ടാക്കാൻ സംസ്ഥാന സർക്കാർ കുറ്റിപ്പുറം: പുഴകളിലെ...

കുടുംബവഴക്ക്; യുവാവിനെ കുത്തികൊലപ്പെടുത്തി; കുത്തേറ്റ മറ്റൊരാൾ ആശുപത്രിയിൽ

കുടുംബവഴക്ക്; യുവാവിനെ കുത്തികൊലപ്പെടുത്തി; കുത്തേറ്റ മറ്റൊരാൾ ആശുപത്രിയിൽ തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിനെ കുത്തികൊലപ്പെടുത്തി....

സ്ത്രീയുടെ മൃതദേഹം ഓട്ടോറിക്ഷയിൽ ഉപേക്ഷിച്ച നിലയിൽ

ബംഗളൂരു: പോലീസ് സ്റ്റേഷന് സമീപം സ്ത്രീയുടെ മൃതദേഹം ഓട്ടോറിക്ഷയിൽ ഉപേക്ഷിച്ച നിലയിൽ. വിധവയും...

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

സിപിഐ എന്തുചെയ്യുമെന്ന് ഇന്നറിയാം; സെക്രട്ടേറിയേറ്റ് യോഗം വിളിച്ച് സിപിഎമ്മും

സിപിഐ എന്തുചെയ്യുമെന്ന് ഇന്നറിയാം; സെക്രട്ടേറിയേറ്റ് യോഗം വിളിച്ച് സിപിഎമ്മും തിരുവനന്തപുരം: സിപിഐയുടെ നിര്‍ണായക...

Related Articles

Popular Categories

spot_imgspot_img