അസാധാരണ നടപടി; അമേരിക്കയിൽ 89 ശതമാനം ഐടി പ്രൊഫഷണലുകളും ജോലി നഷ്ടപ്പെടുമെന്ന ആശങ്കയിൽ ?

കഴിഞ്ഞ കുറച്ച് മാസങ്ങളായി അമേരിക്കയിൽ വന്‍ തോതിൽ ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്.
കമ്പനികൾ കൂട്ടപ്പിരിച്ചുവിടൽ നടപടികൾ തുടരുന്നതിനിടെ വൻ ആശങ്കയിൽ ഐടി പ്രൊഫഷനുകളിൽ ജോലി ചെയ്യുന്നവർ. അതോറിറ്റി ഹാക്കർ നടത്തിയ ഒരു സർവ്വേ പറയുന്നത് 89 ശതമാനം ഐടി പ്രൊഫഷനലുകളും തങ്ങളുടെ തൊഴിൽ നഷ്ടമാകുമെന്ന ആശങ്കയിലാണ് എന്നതാണ്. സാമ്പത്തിക പ്രതിസന്ധിയും അതുമൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും ഒഴിവാക്കുന്നതിനാണ് കൂട്ടപിരിച്ച് വിടൽ നടപടികൾ കമ്പനികൾ സ്വീകരിക്കുന്നത് എന്നാണ് റിപ്പോർട്ട്.

സാങ്കേതിക മേഖലയിൽ ആണ് തൊഴിലാളികൾ ഇത്തരത്തിൽ ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത് എന്ന് അതോറിറ്റി ഹാക്കറിന്‍റെ റിപ്പോർട്ട് പറയുന്നു. റിപ്പോർട്ട് അനുസരിച്ച് 54.5 8 ശതമാനം തൊഴിലാളികളും തൊഴിൽ നഷ്ടപ്പെടുമോ എന്നുള്ള ആശങ്കയിലാണ്. അമേരിക്കയിൽ കഴിഞ്ഞ രണ്ടു മാസത്തെ കണക്കെടുത്താൽ ടെക്ക് മേഖലയിൽ മാത്രം 193 കമ്പനികളിൽ നിന്നായി അൻപതിനായിരത്തിലേറെ ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. മറ്റു കമ്പനികളുടെ കണക്കും ഏതാണ്ട് ഇതിനടുത്തു വരും. മാർച്ച് മാസത്തിൽ മാത്രം 7 കമ്പനികളിൽ നിന്ന് 500 ഓളം ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്. ഈ കണക്കുകളാണ് അമേരിക്കയിൽ ജോലി ചെയ്യുന്ന ഐടി പ്രഫഷനലുകളെ ആശങ്കയിൽ ആഴ്ത്തുന്നത്.

നിർമ്മിത ബുദ്ധിയുടെ കടന്നുവരവോടെ ഉണ്ടായേക്കാവുന്ന തൊഴിൽ നഷ്ടവുംജീവനക്കാരെ സംബന്ധിച്ച് ആശങ്കയാണ്. അമേരിക്കയിൽ നടത്തിയ സർവേയിൽ 1200 തൊഴിലാളികളിൽ നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങൾ ലഭ്യമായത്. സർവേയിൽ പങ്കെടുത്ത 72.42% തൊഴിലാളികളും അടുത്ത അഞ്ചുവർഷത്തിനുള്ളിൽ തങ്ങളുടെ ജോലി നഷ്ടപ്പെടുമോ എന്ന ആശങ്കയെ പ്രകടിപ്പിച്ചതായി പറയുന്നു. സർവ്വേ പറയുന്നതനുസരിച്ച് ഐടി മേഖലകളിൽ 89.6 ശതമാനവും സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് മേഖലകളിൽ 74.42 ശതമാനവും ആണ് ആശങ്കയിൽ ഉള്ള ജീവനക്കാർ.

എന്നാൽ ഇതിനൊരു മറുവശവും ഉണ്ട്. വേൾഡ് ഇക്കണോമിക് ഫോറം കഴിഞ്ഞദിവസം പുറത്തിറക്കിയ റിപ്പോർട്ട് അനുസരിച്ച് എ ഐ സാങ്കേതികവിദ്യമൂലം 2025 9 കോടിയിലധികം പുതിയ അവസരങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത് എന്നാണ് പറയുന്നത്. നിർബന്ധ ബുദ്ധിയുടെ കടന്നുവരവിൽ ആശങ്ക വേണ്ടെന്നും ഇതുവഴി കൂടുതൽ നൂതനമായ അവസരങ്ങൾ സൃഷ്ടിക്കപ്പെടുക മാത്രമാണ് ചെയ്യുന്നതെന്നും ഐടി വിദഗ്ധരും പറയുന്നു.

Read Also: മദ്യപിച്ചുകൊണ്ടിരിക്കെ കുട്ടികൾ എത്തിയത് ഇഷ്ടപ്പെട്ടില്ല; ആയിരവല്ലിപ്പാറയിൽ ജന്മദിനാഘോഷത്തിനെത്തിയ വിദ്യാർഥികളോട് സദാചാര ഗുണ്ടായിസം; പെൺകുട്ടികൾ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചു; രണ്ടുപേർ അറസ്റ്റിൽ

Read Also: കോട്ടയം ഈരാറ്റുപേട്ടയിൽ ബാറിനുള്ളിൽ സംഘർഷം: മീൻകടയിലെ കത്തിയെടുത്ത് വീശി ഈരാറ്റുപേട്ട സ്വദേശി; കഴുത്തിന് മാരക മുറിവേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

Read  Also: ചേതനയറ്റ് നിബിൻ എത്തി, ജന്മനാട് അവസാനമായി കാണാൻ; ഇസ്രയേലിൽ മിസൈല്‍ ആക്രമണത്തിൽ കൊല്ലപ്പെട്ട നിബിൻ മാക്സ്‍വെല്ലിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; സംസ്കാരം ഇന്ന്

spot_imgspot_img
spot_imgspot_img

Latest news

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

Other news

ധര്‍മസ്ഥല കേസ്; ലോറി ഉടമ മനാഫിന് നോട്ടീസ്

ധര്‍മസ്ഥല കേസ്; ലോറി ഉടമ മനാഫിന് നോട്ടീസ് ബെംഗളൂരു: ധര്‍മസ്ഥല തിരോധാന കേസില്‍...

ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും ന്യൂഡല്‍ഹി: ലോകമൊട്ടാകെയുള്ള മലയാളികള്‍ക്ക് രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഓണാശംസകള്‍...

നിയന്ത്രണംവിട്ട കാര്‍ സ്കൂട്ടറുകളിൽ ഇടിച്ചു; മകൾക്കൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്ത അമ്മയ്ക്ക് ദാരുണാന്ത്യം

നിയന്ത്രണംവിട്ട കാര്‍ സ്കൂട്ടറുകളിൽ ഇടിച്ചു; മകൾക്കൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്ത അമ്മയ്ക്ക്...

രജനീകാന്ത് ചിത്രം ‘കൂലി’ ഒടിടിയിലേക്ക്

രജനീകാന്ത് ചിത്രം ‘കൂലി’ ഒടിടിയിലേക്ക് രജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

Related Articles

Popular Categories

spot_imgspot_img