തിരുവനന്തപുരം: ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട് പത്മജ വേണുഗോപാലിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. കേരള സമൂഹം ഇപ്പോൾ പത്മജയെ വിശേഷിപ്പിക്കുന്നത് എന്താണ്. തന്തയ്ക്ക് പിറന്ന മകൾ എന്നാണോ, തന്തയെ കൊന്ന സന്താനം എന്നാണോ എന്ന് രാഹുൽ ചോദിച്ചു. പത്മജയെ കൊണ്ട് ബിജെപിക്ക് കിട്ടാൻ പോകുന്നത് ആകെ ഒരുവോട്ട് മാത്രമായിരിക്കുമെന്ന് പറഞ്ഞ രാഹുല്‍ കെ കരുണാകരൻ എന്ത് പാതകം ആണ് പത്മജയോട് ചെയ്തതെന്നും രാഹുൽ ചോദിച്ചു.
സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും രാഹുല്‍ മാങ്കൂട്ടത്തില്‍ മറുപടി നല്‍കി. എംവി ഗോവിന്ദന്‍റെ ആശങ്ക ശരിയാണെന്നും, ബംഗാളിലും ത്രിപുരയിലും പാർട്ടി ഓഫീസ് ഉൾപ്പെടെ ബിജെപിയിലേക്ക് പോയ അനുഭവമുണ്ട്, ആരെങ്കിലും ബിജെപിയിലേക്ക് പോയാൽ ആദ്യം പടക്കം വാങ്ങുന്നത് സുരേന്ദ്രൻ അല്ല ഗോവിന്ദൻ ആണെന്നും രാഹുല്‍ പറഞ്ഞു.
Read Also: കോട്ടയത്ത് ട്രെയിനിടിച്ച് അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം