പ്രണയിച്ച് വിവാഹിതരായി 15 ദിവസത്തിനുള്ളിൽ വധു ആത്മഹത്യ ചെയ്ത സംഭവത്തിൽ എട്ടു മാസത്തെ അന്വേഷണത്തിനൊടുവിൽ ഭർത്താവ് അറസ്റ്റിൽ. തിരുവനന്തപുരം കാട്ടാക്കടയിൽ ആണ് സംഭവം. തള്ളിച്ചാംകുഴി സോനാ ഭവനിൽ സോന വിവാഹിതയായി പതിനഞ്ചാം നാൾ ഭർതൃ ഗ്രഹത്തിൽ ആത്മാഹയ്ത്യാ ചെയ്ത സംഭവത്തിലാണ് വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്. സോനയുടെ മരണം ഭർത്താവിന്റെ ശാരീരികവും മാനസികവുമായ പീഡനത്തെ തുടർന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ഭർത്താവായ കല്ലാമം കല്ലറക്കുഴി ഷിബിൻ ഭവനിൽ വിപിൻ ആണ് അറസ്റ്റിൽ ആയിരിക്കുന്നത്.
ഒന്നര വർഷത്തെ പ്രണയത്തിനുശേഷം കഴിഞ്ഞ ജൂണിലാണ് സോനയും വിപിനും വിവാഹിതരായത്. എന്നാൽ ജൂലൈയിൽ ഭർത്താവിന്റെ വീട്ടിലെ കിടപ്പുമുറിയിൽ സോനയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഭർത്താവ് അതേ റൂമിൽ കിടന്നുറങ്ങിയിരുന്നെങ്കിലും വിവരം അറിഞ്ഞിരുന്നില്ല എന്നാണ് പറഞ്ഞത്. തുടക്കം മുതൽ അടിമുടി ദുരൂഹത നിറഞ്ഞ കേസിൽ പോലീസിന്റെ നിർണായകമായ കണ്ടെത്തലുകളാണ് പ്രതിയെ കുടുക്കിയത്. സ്ത്രീധനത്തെ ചൊല്ലി സോണിയും വിപിനും തമ്മിൽ കലഹം ഉണ്ടാകാറുണ്ടായിരുന്നു എന്നും സോനയെ വിപിൻ ശരീരികമായും മാനസികമായും ഉപദ്രവിക്കാറുണ്ടായിരുന്നു എന്നും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
Read Also: വീര്യം കുറഞ്ഞ മദ്യവില്പനയ്ക്ക് നീക്കം ഊർജിതമാക്കി സർക്കാർ: ആദ്യ പ്രൊപ്പോസൽ സമർപ്പിച്ച് ബക്കാർഡി