മെറ്റയുടെ ജനപ്രിയ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പ്രവർത്തനരഹിതമായി. ഫോണുകളിലും കമ്പ്യൂട്ടറുകൾ നിന്ന് ആഗോളതലത്തിൽ അക്കൗണ്ടുകൾ ലോഗ് ഔട്ട് ആയി. ത്രെഡ്സ്, മെസഞ്ചർഎന്നിവയും ലഭ്യമാകുന്നില്ല. തനിയെ ലോഗൗട്ട് ആയ ആപ്പുകളിൽ തിരിച്ച് ലോഗിൻ ചെയ്യാൻ കഴിയുന്നില്ല. ഉപഭോക്താക്കൾക്ക് അക്കൗണ്ടുകളിൽ ലോഗിൻ ചെയ്യാൻ കഴിയുന്നില്ല. പുതിയ പോസ്റ്റുകൾ ഒന്നും അക്കൗണ്ടിൽ ലോഡും ആകുന്നില്ല. എന്നാൽ തകരാറിന് പിന്നിലെ കാരണമെന്തെന്ന് മെറ്റ ഇനിയും വ്യക്തമാക്കിയിട്ടില്ല.
ചെങ്കടലിലെ ആഴക്കടല്‍ കേബിളുകള്‍ തകരാറിലായത് ആഗോള ടെലികമ്മ്യൂണിക്കേഷൻ ശൃംഖലകളില്‍ കാര്യമായ തടസ്സം സൃഷ്ടിച്ചതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകള്‍ വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട തടസമാണോ മെറ്റയില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്നത് എന്ന് വ്യക്തമല്ല. നാല് പ്രധാന ടെലികോം നെറ്റ് വര്‍ക്കുകള്‍ക്ക് കീഴില്‍ വരുന്ന കേബിളുകളാണ് മുറിഞ്ഞുപോയത്. ഇതേ തുടര്‍ന്ന് ഏഷ്യ, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് പ്രദേശങ്ങള്‍ക്കിടയിലുള്ള ഇന്റര്‍നെറ്റ് ട്രാഫിക് ഉള്‍പ്പടെയുള്ള ടെലികമ്മ്യൂണിക്കേഷന്‍ ട്രാഫികിന്റെ നാലിലൊന്ന് മറ്റ് റൂട്ടുകളിലേക്ക് വഴിതിരിച്ചുവിടേണ്ടി വന്നു എന്നാണ് വിവരം
Read Also: വാളുയർത്തിക്കാണിച്ച് പ്രധാനമന്ത്രിക്കെതിരേ വധഭീഷണി; യുവാവ് അറസ്റ്റിൽ