ആനന്ദ് അംബാനി- രാധിക വിവാഹം; ജാം​ന​ഗർ വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവി നൽകി കേന്ദ്ര സർക്കാർ

മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനിയുടെ ആഡംബര വിവാഹത്തിന്റെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് ജാം​ഗറിലെ ഇന്ത്യൻ എയർഫോഴ്‌സ് വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവി നൽകി കേന്ദ്രസർക്കാർ. വിവാഹത്തിന് ക്ഷണിക്കപ്പെട്ട അതിഥികൾക്ക് സു​ഗമമായി എത്തുന്നതിന് വേണ്ടിയാണ് വിമാനത്താവളത്തിന് 10 ദിവസത്തേക്ക് അന്താരാഷ്ട്ര പദവി നൽകിയത്. പാകിസ്താൻ അതിർത്തിയിൽ നിന്ന് കേവലം 50 കിലോമീറ്ററോളം മാത്രം അകലെയാണ് ജാം​ന​ഗർ വിമാനത്താവളം. വിമാനത്താവളത്തിന്റെ സെൻസിറ്റീവ് ടെക്നിക്കൽ ഏരിയയിലേക്കും ഇന്ത്യൻ എയർഫോഴ്സ് പ്രവേശനം അനുവദിച്ചു.

പാകിസ്താൻ അതിർത്തിയോട് ചേർന്നുള്ള ഇന്ത്യൻ എയർഫോഴ്‌സ് വിമാനത്താവളത്തിന് ഫെബ്രുവരി 25 മുതൽ മാർച്ച് 5 വരെയാണ് അന്താരാഷ്ട്ര ടാഗ് നൽകിയിരിക്കുന്നത്. ഫെബ്രുവരി 28 നും മാർച്ച് 4 നും ഇടയിൽ ജാംനഗർ വിമാനത്താവളത്തിൽ 150 വിമാനങ്ങൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചു. ഇതിൽ 50 എണ്ണം വിദേശത്ത് നിന്ന് നേരിട്ടെത്തുന്നതാണ്. ഈ വിമാനങ്ങളിൽ മുംബൈയിൽ നിന്നും ഡൽഹിയിൽ നിന്നുമുള്ളവയുണ്ട്. ഇന്ത്യയിൽ നിന്ന് പ്രത്യേകം ക്ഷണിക്കപ്പെട്ട അതിഥികൾ ഏകദേശം 2,000 പേരാണ്.

സങ്കീർണ മേഖലയിലേക്ക് വിമാനങ്ങൾ അനുവദിക്കുക മാത്രമല്ല, വിമാനത്താവളത്തിന്റെ വലുപ്പവും വിപുലീകരിച്ചു.475 ചതുരശ്ര കിലോമീറ്റർ മുതൽ 900 ചതുരശ്ര മീറ്റർ വരെയുള്ള സ്ഥലത്ത് ഇനി തിരക്കേറിയ സമയത്ത് പോലും 360 യാത്രക്കാരെ ഉൾക്കൊള്ളാം. നേരത്തെ ഇത് 180 ആയിരുന്നു. വിമാനത്താവളത്തിലെ ടോയ്ലെറ്റുകൾ അടക്കം വിവാഹത്തോടനുബന്ധിച്ച് നവീകരിച്ചിട്ടുണ്ട്.

ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽ താനി, സൗദി അരാംകോയുടെ ചെയർപേഴ്‌സൺ യാസിർ അൽ-റുമയാൻ, ഡിസ്നി സിഇഒ ബോബ് ഇഗർ, അമേരിക്കൻ ശതകോടീശ്വരൻ വ്യവസായിയും ആഗോള നിക്ഷേപ മാനേജ്‌മെൻ്റ് സ്ഥാപനമായ ബ്ലാക്ക് റോക്ക് ലാറി ഫിങ്കിൻ്റെ ചെയർമാനുമായ ബോബ് ഇഗർ, മുൻ യു.എസ്. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ മകൾ ഇവാങ്ക ട്രംപ്, ഭൂട്ടാൻ രാജാവ് ജിഗ്‌മേ ഖേസർ നാംഗ്യേൽ വാങ്‌ചക്ക്, മുൻ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി കെവിൻ റൂഡ്, കാനഡ മുൻ പ്രധാനമന്ത്രി സ്റ്റീഫൻ ഹാർപ്പർ എന്നിവരും വിവാഹത്തിനെത്തുന്ന അതിഥികളുടെ പട്ടികയിലുണ്ട്.

 

Read Also: രാമേശ്വരം കഫേ സ്ഫോടനത്തിൽ നാല് പേർ കസ്റ്റഡിയിൽ; ചോദ്യം ചെയ്യൽ തുടരുന്നു

spot_imgspot_img
spot_imgspot_img

Latest news

വായിൽ തുണി തിരുകി തലയ്ക്കടിച്ചു, കൈകൾ വെട്ടിയെടുത്തു, ജനനേന്ദ്രിയം രണ്ടാക്കി; ഗുണ്ടാനേതാവ് സാജൻ നേരിട്ടത് അതിക്രൂര പീഡനം

ഇടുക്കി: മൂലമറ്റത്ത് പായിൽ പൊതിഞ്ഞ നിലയിൽ ഗുണ്ടാനേതാവ് സാജന്റെ മൃതദേഹം കണ്ടെത്തിയ...

ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചത് രണ്ട് വർഷത്തോളം; അച്ഛൻ അറസ്റ്റിൽ

പാലക്കാട്: ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. പാലക്കാട്...

അനാമികയുടെ മരണം; പ്രിൻസിപ്പാളിനും അസോസിയേറ്റ് പ്രൊഫസർക്കും സസ്പെൻഷൻ

ബെം​ഗളൂരു: കർണാടകയിൽ മലയാളി നഴ്സിങ് വിദ്യാർത്ഥി അനാമിക ജീവനൊടുക്കിയ സംഭവത്തിൽ നഴ്സിങ്...

റഷ്യൻ കൂലിപ്പട്ടാളത്തിൽ നിന്ന് മടങ്ങിയെത്തിയ യുവാവ് മരിച്ച നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് റഷ്യൻ കൂലിപ്പട്ടാളത്തിൽ നിന്ന് മടങ്ങിയെത്തിയ യുവാവിനെ മരിച്ച നിലയിൽ...

താരങ്ങൾ പ്രതിഫലം കുറയ്ക്കണം; സംസ്ഥാനത്ത് ജൂണ്‍ ഒന്നുമുതല്‍ സിനിമാ സമരം

കൊച്ചി: സംസ്ഥാനത്ത് ജൂണ്‍ ഒന്നുമുതല്‍ സിനിമാ സമരത്തിന് ആഹ്വാനം. സിനിമാ സംഘടനകളുടെ...

Other news

അനന്തുകൃഷ്ണനെ പരിചയപ്പെടുത്തിയത് കോൺഗ്രസ് നേതാവ്; ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് സായ് ട്രസ്റ്റ് ചെയർമാൻ

കൊച്ചി: ഓഫർ തട്ടിപ്പിൽ തനിക്കെതിരെ ഉയർന്നുവന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് സായ് ട്രസ്റ്റ്...

കാട്ടുപന്നിയെന്ന് തെറ്റിദ്ധരിച്ചു; ചങ്ങാതിയെ വെടിവച്ച് വീഴ്ത്തി വേട്ട സംഘം

പാൽഘർ: പന്നിയെന്ന് കരുതി ഉറ്റ സുഹൃത്തിനെ വെടിവച്ച് വീഴ്ത്തി വേട്ടയാടാൻ പോയ...

സ്കൂൾ വിട്ട് മടങ്ങുംവഴി മരക്കൊമ്പ് ഒടിഞ്ഞ് ദേഹത്ത് വീണ് 8 വയസ്സുകാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: സ്കൂൾ വിട്ട് മടങ്ങുംവഴി മരക്കൊമ്പ് ഒടിഞ്ഞ് ദേഹത്ത് വീണ് 8...

അമേരിക്കക്കു പിന്നാലെ അർജന്റീനയും; നിർണായക നീക്കവുമായി പ്രസിഡന്റ് ജാവിയർ മിലെ

ബ്യൂണസ് അയേഴ്‌സ്: അമേരിക്കക്കു പിന്നാലെ അർജന്റീനയും ലോകാരോഗ്യ സംഘടനയിലെ അംഗത്വം പിൻവലിക്കുന്നതായി...

മുഖത്തേറ്റ ആഴത്തിലുള്ള മുറിവിൽ പാടുകൾ ഒഴിവാക്കാൻ തുന്നലിന് പകരം ഫെവി ക്വിക്ക് പശ

ബംഗളുരു: ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ ഏഴ് വയസുകാരന്റെ മുറിവിലാണ് തുന്നലിടുന്നതിന് പകരം...

Related Articles

Popular Categories

spot_imgspot_img