മദ്യം കുടിപ്പിച്ചശേഷം പീഡിപ്പിച്ചു ;വീഡിയോമൊബൈലിൽ ചിത്രീകരിച്ച് ഭീഷണി ; പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ തൂങ്ങിമരിച്ച നിലയിൽ

ഉത്തർപ്രദേശിലെ കാൺപുർ ജില്ലയിലുള്ള കൊട്ട്വാലി ഗ്രാമത്തിൽ കൂട്ടബലാത്സം​ഗത്തിന് ഇരയായ, പ്രായപൂർത്തിയാകാത്തെ പെൺകുട്ടികളെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. 14-ഉം 16-ഉം വയസ്സുള്ള കുട്ടികളുടെ മൃതദേഹം ബുധനാഴ്ച രാത്രിയോടെയാണ് കണ്ടെത്തിയത്. ബുധനാഴ്ച വൈകീട്ടോടെ കളിക്കാനായി കുട്ടികൾ പാടത്തേക്ക് പോയിരുന്നു. ഇരുവരും തിരിച്ചുവരാത്തതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് പാടത്തിനുസമീപത്തെ മരത്തിൽ മൃതദേഹങ്ങൾ കണ്ടത്.

പ്രദേശത്തെ ഒരു കരാറുകാരന്റെ മകനും മരുമകനും ചേർന്ന് നിർബന്ധിച്ച് കുട്ടികളെ മദ്യം കുടിപ്പിച്ചശേഷം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. പീഡനത്തിന്റെ വീഡിയോ പ്രതികൾ ഫോണിൽ ചിത്രീകിച്ചിരുന്നു. പിന്നീട് ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന ഭീഷണിയും ഉണ്ടായി. ഇതാണ് കുട്ടികളെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിന്റെ വീഡിയോയും ചിത്രങ്ങളും പ്രതികളുടെ ഫോണിൽനിന്ന് കണ്ടെടുത്തിട്ടുണ്ടെന്നും ഇവ പരിശോധിക്കുകയാണെന്നും അധികൃതർ അറിയിച്ചു.കേസുമായി ബന്ധപ്പെട്ട് കുട്ടികളുടെ അകന്ന ബന്ധുക്കളായ മൂന്നുപേരെ അറസ്റ്റുചെയ്തു. കൂട്ടബലാത്സംഗം, ആത്മഹത്യാപ്രേരണ കുറ്റം, പോക്‌സോ വകുപ്പുകൾ എന്നിവ പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.

കരാറുകാരനായ നിഷാദ് നടത്തുന്ന ഇഷ്ടികചൂളയിലായിരുന്നു രണ്ടുകുട്ടികളും ഇവരുടെ കുടുംബവും ജോലിചെയ്തിരുന്നത്. ജോലിസ്ഥലത്തുനിന്ന് ഏകദേശം 400 മീറ്റർ അകലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് അഡീഷണൽ പോലീസ് കമ്മീഷണർ ഹരിഷ് ഛന്ദേർ പറഞ്ഞു.

Read Also : വസ്ത്ര വ്യാപാര സ്ഥാപനത്തിൽ യുവതി തൂങ്ങി മരിച്ച നിലയിൽ

spot_imgspot_img
spot_imgspot_img

Latest news

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ ചെന്നൈ: രാജ്യത്തെതന്നെ ഏറ്റവും വലിയ മാധ്യമ സ്ഥാപനങ്ങളിലൊന്നായ...

പഴയന്നൂർ ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല

പഴയന്നൂർ ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല ചേലക്കര: പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല. ക്ഷേത്രത്തിൽ...

ഐ.എസ്.എൽ ആവേശം ഇനി ഇല്ല!

ഐ.എസ്.എൽ ആവേശം ഇനി ഇല്ല! കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഭാവി അനിശ്ചിതത്വത്തിലോ? ഇന്ത്യയിലെ...

ധൈര്യമായി യുപിഎസ് തെരഞ്ഞെടുക്കാം

ധൈര്യമായി യുപിഎസ് തെരഞ്ഞെടുക്കാം ന്യൂഡൽഹി: ഏകീകൃത പെൻഷൻപദ്ധതി (യുപിഎസ്) തിരഞ്ഞെടുത്ത കേന്ദ്രജീവനക്കാർക്ക് ഇനി...

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല കൊച്ചി: സ്വകാര്യ പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതു...

Other news

കൊച്ചിയിലെ അറവുമാലിന്യങ്ങൾ ഇടുക്കിയിലേക്ക്

കൊച്ചിയിലെ അറവുമാലിന്യങ്ങൾ ഇടുക്കിയിലേക്ക് പിക് അപ് വാഹനങ്ങളിലെത്തിച്ച് ഇടുക്കിയുടെ വിവിധ പ്രദേശങ്ങളിൽ...

മരിച്ചെന്ന് ബന്ധുക്കള്‍ പറഞ്ഞസ്ത്രീ ‘ജീവനോടെ’ !

മരിച്ചെന്ന് ബന്ധുക്കള്‍ പറഞ്ഞസ്ത്രീ 'ജീവനോടെ' ! DELHI : മരിച്ചുവെന്ന് ബന്ധുക്കള്‍ അവകാശപ്പെട്ട...

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ ചെന്നൈ: രാജ്യത്തെതന്നെ ഏറ്റവും വലിയ മാധ്യമ സ്ഥാപനങ്ങളിലൊന്നായ...

ലോട്ടറി വിൽപ്പനക്കൊപ്പം കഥയും കവിതയും

ലോട്ടറി വിൽപ്പനക്കൊപ്പം കഥയും കവിതയും തൊടുപുഴ: വിദ്യാഭ്യാസം ഏഴാം ക്ളാസിൽ അവസാനിപ്പിക്കേണ്ടിവന്ന കാർത്ത്യായനി...

സൗബിന്‍ ഷാഹിറിനെ ഇന്ന് ചോദ്യം ചെയ്യും

സൗബിന്‍ ഷാഹിറിനെ ഇന്ന് ചോദ്യം ചെയ്യും കൊച്ചി: മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ്...

റസീനയുടെ മരണം;സുഹൃത്തിനെതിരെ കുടുംബം

റസീനയുടെ മരണം;സുഹൃത്തിനെതിരെ കുടുംബം കണ്ണൂര്‍: കണ്ണൂർ കായലോട്ടെയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ...

Related Articles

Popular Categories

spot_imgspot_img