News4media TOP NEWS
രജിസ്‌ട്രേഷന്‍ കഴിയാത്ത പുതിയ ഥാറുമായി യുവാക്കളുടെ അഭ്യാസപ്രകടനം; ടയറിന് തീപിടിച്ചു, പിന്നാലെ വാഹനം പൂർണമായും കത്തിനശിച്ചു ചരിത്രത്തിലേക്ക് കരുക്കൾ നീക്കി പതിനെട്ടുകാരൻ; ചെസിൽ ലോക ചാമ്പ്യനായി ഇന്ത്യയുടെ ഗുകേഷ്, തോൽപ്പിച്ചത് ചൈനയുടെ ഡിങ് ലിറനെ ‘സന്ദീപ് പുറത്തിറങ്ങുന്നത് സമൂഹത്തിന് ഭീഷണി’; ഡോ. വന്ദന കൊലക്കേസ് പ്രതിയ്ക്ക് ജാമ്യം നൽകരുതെന്ന് സർക്കാർ സുപ്രീം കോടതിയിൽ ‘ബ്രേക്ക് ചവിട്ടിയെങ്കിലും വാഹനം നിയന്ത്രിക്കാനായില്ല, ചാറ്റൽ മഴ കാരണം റോഡിൽ തെന്നലുണ്ടായി’; പാലക്കാട് അപകടത്തിൽ ഡ്രൈവറും ക്ലീനറും കസ്റ്റഡിയിൽ

പലതവണ റിപ്പയർ ചെയ്തിട്ടും റഫ്രിജറേറ്റർ തകരാറിലായി; നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര കോടതി

പലതവണ റിപ്പയർ ചെയ്തിട്ടും റഫ്രിജറേറ്റർ തകരാറിലായി; നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര കോടതി
February 29, 2024

കൊച്ചി: പലപ്രാവശ്യം റിപ്പയർ ചെയ്തിട്ടും റഫ്രിജറേറ്റർ തകരാറിലായതിനെ തുടർന്ന് നഷ്ടപരിഹാരം നൽകണമെന്ന് വിധിച്ച് ഉപഭോക്തൃ തർക്ക പരിഹാര കോടതി. റഫ്രിജറേറ്ററിന് നിർമാണ വൈകല്യമുണ്ടെന്ന് കണക്കാക്കിയാണ് കോടതി വിധി. പറവൂരിലെ കൂൾ കെയർ റഫ്രിജറേഷൻ എന്ന സ്ഥാപനത്തിനെതിരെ എറണാകുളം ചെറായി സ്വദേശി എൻ.എം മിഥുൻ സമർപ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്.

പരാതിക്കാരൻ വാങ്ങിയ സാംസങ് റഫ്രിജറേറ്റർ പലതവണ തകരാറിലാവുകയും ഓരോ തവണയും ടെക്‌നീഷ്യൻ പരിശോധിച്ച് ഫ്രിഡ്ജിന്റെ പല ഘടകങ്ങളും മാറ്റി പുതിയത് വെക്കുകയും, അതിനുള്ള തുക പരാതിക്കാരനിൽ നിന്ന് ഈടാക്കുകയും ചെയ്തു. എന്നിട്ടും റഫ്രിജറേറ്റർ പ്രവർത്തനരഹിതമായി. ഇങ്ങനെ തുടർച്ചയായി തകരാറിലാകുന്നത് നിർമാണത്തിലെ ന്യൂനതയായി കണ്ട് പരാതിക്കാരന് നഷ്ടപരിഹാരം നൽകണമെന്ന് കോടതി പറഞ്ഞു.

റിപ്പയറിങ്ങിനായി ചെലവായ 3,386 രൂപയും, കൂടാതെ കോടതി ചെലവും നഷ്ടപരിഹാരവുമായി 25,000 രൂപയും ഒരു മാസത്തിനകം പരാതിക്കാരന് എതിർകക്ഷി നൽകണമെന്ന് കമ്മിഷൻ പ്രസിഡന്റ് ഡി.ബി ബിനു മെമ്പർമാരായ വൈക്കം രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടു.

 

Read Also: രണ്ടു കിലോവാട്ടിന് 60,000 രൂപ സബ്‌സിഡി; 300 യൂണിറ്റ് സൗജന്യ വൈദ്യുതി; 75000 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

Related Articles
News4media
  • Kerala
  • News
  • Top News

രജിസ്‌ട്രേഷന്‍ കഴിയാത്ത പുതിയ ഥാറുമായി യുവാക്കളുടെ അഭ്യാസപ്രകടനം; ടയറിന് തീപിടിച്ചു, പിന്നാലെ വാഹനം ...

News4media
  • Other Sports
  • Sports
  • Top News

ചരിത്രത്തിലേക്ക് കരുക്കൾ നീക്കി പതിനെട്ടുകാരൻ; ചെസിൽ ലോക ചാമ്പ്യനായി ഇന്ത്യയുടെ ഗുകേഷ്, തോൽപ്പിച്ചത്...

News4media
  • Editors Choice
  • Kerala
  • News

മികവുള്ള വിദ്യാർഥികൾ മാത്രം എപ്ലസ്; ചോദ്യങ്ങളിൽ 20 ശതമാനം പഠിതാവിന് വെല്ലുവിളി ഉയർത്തുന്നവ; ഇനി സ്കൂ...

News4media
  • Kerala
  • News

സഹകരണ ബാങ്കില്‍ നിന്ന് ലോൺ എടുത്ത തുക തിരിച്ചടച്ചില്ല; ഗൃഹനാഥന് തടവ് ശിക്ഷ വിധിച്ച് കോടതി

News4media
  • Kerala
  • News
  • Top News

‘സന്ദീപ് പുറത്തിറങ്ങുന്നത് സമൂഹത്തിന് ഭീഷണി’; ഡോ. വന്ദന കൊലക്കേസ് പ്രതിയ്ക്ക് ജാമ്യം നൽക...

News4media
  • Kerala
  • News

ഇന്ത്യയിൽ ആദ്യം; തണുത്ത വെള്ളത്തിനൊപ്പം ചൂടുവെള്ളവും ലഭിക്കുന്ന റഫ്രിജറേറ്റർ; ഹീറ്റ് പമ്പ് ചില്ലർ പ...

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]