രാജീവ് ഗാന്ധി വധക്കേസ്; ജയില്‍ മോചിതനായ പ്രതി ശാന്തന്‍ അന്തരിച്ചു

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ജയില്‍ മോചിതനായ പ്രതി ശാന്തന്‍ അന്തരിച്ചു. സുപ്രീം കോടതി വിട്ടയച്ച ഏഴു പ്രതികളിൽ ഒരാളാണ്. കരൾ രോഗത്തെ തുടർന്ന് ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശ്രീലങ്കയിലേക്ക് പോകാനിരിക്കെ ആയിരുന്നു അന്ത്യം. കഴിഞ്ഞ ആഴ്ചയാണ് ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയത്. പ്രായമായ അമ്മയെ കാണാനായി ശ്രീലങ്കയിലെത്താനും അവിടെ താമസിക്കാനും ശാന്തൻ നേരത്തെ ശ്രീലങ്കൻ പ്രസിഡന്റിനോട് സഹായം ആവശ്യപ്പെട്ടിരുന്നു.

2022ലാണ് സുപ്രീം കോടതി ഇടപെട്ട് ശാന്തൻ ഉൾപ്പെടെയുള്ള പ്രതികളെ വിട്ടയച്ചത്. നളിനി, ഭര്‍ത്താവ് മുരുകന്‍, ശാന്തന്‍, റോബര്‍ട്ട് പയസ്, ജയകുമാര്‍, രവിചന്ദ്രന്‍ എന്നിവരാണ് ജയില്‍ മോചിതരായത്. ജയിൽ മോചിതനായ ശേഷം തിരുച്ചിറപ്പള്ളിയിലെ സ്പെഷൽ ക്യാംപിലായിരുന്നു ശാന്തൻ കഴിഞ്ഞിരുന്നത്. നളിനി വെല്ലൂരിലെ വീട്ടിലേക്കാണു പോയത്.

എസ്.രാജ എന്നാണ് ശാന്തന്റെ ഔദ്യോഗിക പേര്. 1991ലെ ലങ്കൻ പ്രശ്നകാലത്ത് ബോട്ട് മാർഗം ശിവരശനൊപ്പം ഇന്ത്യയിലെത്തിയ ശാന്തൻ എൽടിടിഇ ഇന്റലിജൻസ് വിഭാഗത്തിന്റെ ഭാഗമായിരുന്നു. രാജീവ് വധ ആസൂത്രണത്തിലും നടപ്പാക്കലിലും നേരിട്ടു പങ്കുണ്ടെന്നു തെളിഞ്ഞതിനെ തുടർന്നാണ് ശിക്ഷിക്കപ്പെട്ടത്.

 

Read Also: 24കാരിയെ ഐസിയുവിനുള്ളില്‍ ബലാൽസംഗം ചെയ്ത് നഴ്‌സിംഗ് അസിസ്റ്റന്റ്; മിണ്ടാതിരിക്കാൻ മരുന്ന് കുത്തിവച്ചു !

spot_imgspot_img
spot_imgspot_img

Latest news

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

Other news

പോലീസിനെ കണ്ട യുവാവിന് ശാരീരികാസ്വാസ്ഥ്യം; മലദ്വാരത്തിൽ കണ്ടെത്തിയത് എംഡിഎംഎ!

തൃശൂര്‍: മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച എംഡിഎംഎയുമായി യുവാവ് പിടിയിൽ. എറണാകുളം...

നിലവിട്ട് പാഞ്ഞ് സ്വർണം; വില 65,000ത്തിന് തൊട്ടരികെ

കൊച്ചി: സംസ്ഥാനത്ത് സ്വർണവില പുതിയ റെക്കോർഡിൽ. ഒരു പവൻ സ്വർണത്തിന്റെ വില...

വ്യാപക കൃഷി നാശം; കുന്നംകുളത്ത് വെടിവെച്ചു കൊന്നത് 14 കാട്ടുപന്നികളെ

തൃശ്ശൂർ: കുന്നംകുളത്ത് വ്യാപക കൃഷിനാശം വരുത്തിയ കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. കർഷകർ നൽകിയ...

ഇൻസ്റ്റഗ്രാമിൽ ‘പ്രണയസന്ദേശം’; എസ്.എസ്.എൽ.സി. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർഥിനിയെ ക്ലാസ് മുറിയിലിട്ട് മർദിച്ചു

ആലപ്പുഴ: ആലപ്പുഴയിൽ എസ്.എസ്.എൽ.സി. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർഥിനിയെ ക്ലാസ് മുറിയിലിട്ട്...

പ്രതിയും ഇരയും തമ്മിലുള്ള ഒത്തുതീർപ്പിന്റെ പേരിൽ പോക്സൊ കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: പോക്സോപോലെ ഗുരുതര സ്വഭാവമുള്ള കേസുകൾ പ്രതിയും ഇരയും തമ്മിലുള്ള ഒത്തുതീർപ്പിന്റെ...

ലോറി സ്കൂട്ടറിലിടിച്ച് യാത്രക്കാരന് ദാരുണാന്ത്യം; പിന്നാലെ ലോറി കത്തിനശിച്ചു

ചാലക്കുടി: ലോറി സ്കൂട്ടറിലിടിച്ച് യാത്രക്കാരൻ മരിച്ചു. ചാലക്കുടി പോട്ടയിലാണ് അപകടമുണ്ടായത്. പോട്ട...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!