web analytics

കാക്കനാട് കളക്ടറേറ്റിൽ ഇന്ന് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചേക്കും; ഫ്യൂസ് ഉരിയതിൽ പ്രതിഷേധവുമായി പ്രതിപക്ഷ സർവീസ് സംഘടനകൾ

കൊച്ചി: കാക്കനാട് കളക്ടറേറ്റിൽ ഇന്ന് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചേക്കും. വൈദ്യുതി ചാര്‍ജ് ഇനത്തില്‍ ലക്ഷങ്ങള്‍ കുടിശിക വന്നതോടെയാണ് കെഎസ്ഇബി ഇന്നലെ ഫ്യൂസ് ഊരിയത്.

ഉടൻ വൈദ്യുതി പുനസ്ഥാപിക്കുമെന്ന് കളക്ടര്‍ ഇന്നലെ പറഞ്ഞെങ്കിലും വൈകുന്നേരമായിട്ടും വൈദ്യുതി എത്തിയില്ല. മൈനിം​ഗ് ആന്റ് ജിയോളജി, ജില്ലാ ലേബർ ഓഫീസ്, ജില്ലാ ഓഡിറ്റ് ഓഫീസ്, എഡ്യൂക്കേഷൻ ഡെപ്യൂട്ടി ‍ഡയറക്ടർ ഓഫീസ് എന്നിവിടങ്ങളിലാണ് വൈദ്യുതി മുടങ്ങിയത്. ഡെപ്യൂട്ടി എഡ്യൂക്കേഷൻ ഓഫീസ് 92,933 രൂപയാണ് കുടിശികയുള്ളത്. റവന്യൂ വിഭാഗത്തിന് 7,19,554 രൂപയാണ് കുടിശിക അടക്കാനുള്ളത്”42 ലക്ഷം രൂപയുടെ കുടിശിക ആണ്‌ മുഴുവൻ ഓഫീസും നൽകാൻ ഉള്ളത്.

കറണ്ട് ബില്‍ അടയ്ക്കാത്തത് 13 ഓഫീസുകളാണ്. ഇതിൽ രണ്ട് ഓഫീസുകൾ മാത്രം ആണ്‌ കുടിശിക അടച്ച് കറന്റ് പുനസ്ഥാപിച്ചത്. ജില്ലാ കളക്ടർ ഇടപെട്ട് പ്രശ്നപരിഹാരത്തിന് ശ്രമം തുടങ്ങി.

ഇന്ന് കളക്ടറേറ്റ് പരിസരത്ത് പ്രതിപക്ഷ സർവീസ് സംഘടനകളുടെ പ്രതിഷേധ യോഗം ഉണ്ടാകും. ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും പലതവണ നോട്ടീസ് നല്‍കിയിട്ടും വൈദ്യുതി കുടിശിക അടച്ചില്ല എന്ന കാരണത്തിൽ ആണ്‌ കെ.എസ്.ഇ.ബി. ഇന്നലെ എറണാകുളം കളക്ടറേറ്റ് സമുച്ചയത്തിലെ ഫ്യൂസ് ഊരിയത്.

ഇന്നലെ ഒരു ദിവസം മുഴുവൻ കളക്ടറേറ്റിലെ മുപ്പതോളം ഓഫീസുകളില്‍ വൈദ്യുതി പ്രതിസന്ധി നീണ്ടു. വൈദ്യുതിയില്ലാത്തതിനാല്‍ ഓഫീസ് പ്രവർത്തനങ്ങൾ അവതാളത്തിലായ സാഹചര്യമായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ...

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട് 

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട്  തിരുവനന്തപുരം: സംസ്ഥാനത്തെ...

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ ഡൽഹി: യു എ...

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ കോട്ടയം: ശബരിമല...

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ തിരുവനന്തപുരം: എൻഎസ്എസും...

Other news

മുംബൈയിൽ വസ്ത്ര നിർമാണ യൂണിറ്റിൽ വൻ തീപിടിത്തം; മൂന്നു തൊഴിലാളികൾക്ക് പരിക്ക്; ഒരാൾക്ക് ഗുരുതരം

മുംബൈയിൽ വസ്ത്ര നിർമാണ യൂണിറ്റിൽ വൻ തീപിടിത്തം മുംബൈ ∙ മുംബൈയിലെ...

പണ്ഡിറ്റ് കറുപ്പൻ റോഡിൽ ആധുനിക ഫിഷ് ലാൻഡിംഗ് സെന്റർ; സർക്കാരിന്റെ ഭരണാനുമതി

പണ്ഡിറ്റ് കറുപ്പൻ റോഡിൽ ആധുനിക ഫിഷ് ലാൻഡിംഗ് സെന്റർ; സർക്കാരിന്റെ ഭരണാനുമതി കൊച്ചി:...

ഡിജിപി കെട്ടിപിടിക്കുകയും ഉമ്മവെക്കുകയും ചെയ്തത് സഹപ്രവർത്തകയെ; ഒളിക്യാമറ വെച്ച് പകർത്തിയത്…

ഡിജിപി കെട്ടിപിടിക്കുകയും ഉമ്മവെക്കുകയും ചെയ്തത് സഹപ്രവർത്തകയെ; ഒളിക്യാമറ വെച്ച് പകർത്തിയത്… ബെംഗളൂരു: അശ്ലീലദൃശ്യ...

വിദ്യാർഥിനിയെ ഇടിച്ചു തെറിപ്പിച്ച ശേഷം കാർ നിർത്താതെ പോയതല്ല…ഒരാൾ അറസ്റ്റിൽ

വിദ്യാർഥിനിയെ ഇടിച്ചു തെറിപ്പിച്ച ശേഷം കാർ നിർത്താതെ പോയതല്ല…ഒരാൾ അറസ്റ്റിൽ കൊച്ചി: കൊച്ചി...

ആല്‍മണ്ട് കിറ്റ് കഫ് സിറപ്പിന് തമിഴ്നാട്ടില്‍ സമ്പൂര്‍ണ നിരോധനം

ആല്‍മണ്ട് കിറ്റ് കഫ് സിറപ്പിന് തമിഴ്നാട്ടില്‍ സമ്പൂര്‍ണ നിരോധനം ചെന്നൈ: ആല്‍മണ്ട് കിറ്റ്...

Related Articles

Popular Categories

spot_imgspot_img