web analytics

കൊല്ലത്ത് മൂന്നാം തവണയും എൻ.കെ. പ്രേമചന്ദ്രൻ തന്നെ; ഔദ്യോഗിക പ്രഖ്യാപനം നടത്തി ഷിബു ബേബി ജോൺ

തിരുവനന്തപുരം: കൊല്ലത്ത് യുഡിഎഫ് സ്ഥാനാർഥിയായി എൻ.കെ.പ്രേമചന്ദ്രനെ പ്രഖ്യാപിച്ചു. ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

ആർഎസ്പി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമാണ് എൻ.കെ.പ്രേമചന്ദ്രൻ. കൊല്ലത്തെ സിറ്റിങ് എംപിയായ പ്രേമചന്ദ്രൻ തുടർച്ചയായ മൂന്നാം തവണയാണ് ലോക്സഭയിലേക്കു മൽസരിക്കുന്നത്. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ‌ എംഎ ബേബിയെയും 2019ൽ കെ.എൻ. ബാലഗോപാലിനെയുമാണ് പ്രേമചന്ദ്രനെതിരെ സിപിഎം കളത്തിലിറക്കിയത്.

1996, 1998, 2014, 2019 വർഷങ്ങളിൽ പ്രേമചന്ദ്രൻ കൊല്ലത്തുനിന്നു ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2000ല്‍ രാജ്യസഭാംഗവുമായിരുന്നു. 2006 – 2011 കാലയളവിൽ വിഎസ് മന്ത്രിസഭയിൽ ജലവിഭവ വകുപ്പും കൈകാര്യം ചെയ്തു. 17ാം ലോക്സഭയിലെ മികച്ച പ്രകടനത്തെ അടിസ്ഥാനമാക്കി സന്‍സദ് മഹാരത്ന പുരസ്‌കാരം അടക്കം പ്രേമചന്ദ്രനു ലഭിച്ചിരുന്നു.

മുതിർന്ന നേതാക്കൾ വരെ അടിപതറിയ മണ്ഡലത്തിൽ ഇത്തവണ നടനും കൊല്ലം എംഎൽഎയുമായ മുകേഷിനെയാണ് സിപിഎം പ്രധാനമായും പരിഗണിക്കുന്നത്.

 

Read Also: അടുത്ത 100 ദിവസം ഊര്‍ജ്ജത്തോടെ പ്രവർത്തിക്കണം, ബിജെപി പ്രവർത്തകർ രാജ്യത്തിനുവേണ്ടി ജീവിതം സമർപ്പിച്ചവർ; പ്രധാനമന്ത്രി നരേന്ദ്രമോദി

spot_imgspot_img
spot_imgspot_img

Latest news

അപേക്ഷിച്ചാൽ ഉടന്‍ കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ്; കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ സമഗ്രഭേദഗതി

അപേക്ഷിച്ചാൽ ഉടന്‍ കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ്; കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ സമഗ്രഭേദഗതി തിരുവനന്തപുരം: ഉയരം...

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് തിരുവനന്തപുരം: പിഎം...

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

Other news

നെടുമ്പാശേരി വിമാനത്താവളത്തിൽ എമർജൻസി മോക്ക് ഡ്രിൽ; താൽക്കാലിക ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചു

നെടുമ്പാശേരി വിമാനത്താവളത്തിൽ എമർജൻസി മോക്ക് ഡ്രിൽ; താൽക്കാലിക ഗതാഗത നിയന്ത്രണം...

ശബരിമല സ്വർണക്കൊള്ള; രേഖകൾ ഹാജരാകാത്ത ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി; മുന്നറിയിപ്പുമായി എസ്ഐടി

ശബരിമല സ്വർണക്കൊള്ള; രേഖകൾ ഹാജരാകാത്ത ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി; മുന്നറിയിപ്പുമായി എസ്ഐടി പത്തനംതിട്ട: ശബരിമല...

വിദ്യാർഥിനിക്കു നേരെയുണ്ടായ ആസിഡ് ആക്രമണം യുവതിയുടെ കുടുംബം തയാറാക്കിയ നാടകം..! യഥാർത്ഥത്തിൽ നടന്നത്…..

വിദ്യാർഥിനിക്കു നേരെയുണ്ടായ ആസിഡ് ആക്രമണം കുടുംബം തയാറാക്കിയ നാടകം നോർത്ത് വെസ്റ്റ്...

അപേക്ഷിച്ചാൽ ഉടന്‍ കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ്; കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ സമഗ്രഭേദഗതി

അപേക്ഷിച്ചാൽ ഉടന്‍ കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ്; കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ സമഗ്രഭേദഗതി തിരുവനന്തപുരം: ഉയരം...

സംസ്ഥാനത്ത് വീണ്ടും കോളറ; സ്ഥിരീകരിച്ചത് കൊച്ചിയിൽ

കൊച്ചി: സംസ്ഥാനത്ത് വീണ്ടും കോളറ രോഗബാധ സ്ഥിരീകരിച്ചു. എറണാകുളം കാക്കനാട് താമസിക്കുന്ന...

ആ മഹാഭാ​ഗ്യവാനെ കണ്ടെത്തി;അനിൽ കുമാറിന് അടിച്ചത് 226 കോടി രൂപ; പൂർണവിവരങ്ങൾ പുറത്ത്

ആ മഹാഭാ​ഗ്യവാനെ കണ്ടെത്തി;അനിൽ കുമാറിന് അടിച്ചത് 226 കോടി രൂപ; പൂർണവിവരങ്ങൾ...

Related Articles

Popular Categories

spot_imgspot_img