ലോക്സഭ; കെകെ ശൈലജയെ രണ്ട് മണ്ഡലങ്ങളിൽ പരിഗണിച്ചേക്കും; തോമസ് ഐസക്ക്, എകെ ബാലൻ…. സിപിഎം സ്ഥാനാർത്ഥി പ്രഖ്യാപനം ദിവസങ്ങൾക്കകം

തിരുവനന്തപുരം: മത്സരിക്കുന്ന പതിനഞ്ച് മണ്ഡലങ്ങളിൽ പ്രമുഖരും പുതുമുഖങ്ങളും വനിതകളും. സി.പി.എമ്മിന്റെ ഏക ശക്തികേന്ദ്രത്തിൽ എതിരാളികളെ മലർത്തിയടിക്കാൻ കെൽപ്പുള്ള സ്ഥാനാർഥികളുമായി ഇടതുപക്ഷം ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിനുളള സ്ഥാനാർത്ഥികളെ സംബന്ധിച്ചുള്ള ചർച്ചകൾക്കായി സിപിഐഎം സംസ്ഥാനസെക്രട്ടറിയേറ്റ് യോഗം തിരുവനന്തപുരത്ത് ആരംഭിച്ചതിന് പിന്നാലെയാണ് സ്ഥാനാർഥികളുടെ വിവരങ്ങൾ ചോർന്നത്.
തോമസ് ഐസക്ക്, എകെ ബാലൻ അടക്കമുളള മുതി‍ർന്ന നേതാക്കളുടെ പേരുകളുള്ള സ്ഥാനാ‍ർത്ഥി സാധ്യതാ പട്ടികയാണ് പുറത്ത് വന്നിരിക്കുന്നത്. ജില്ലാ സെക്രട്ടറിയേറ്റ് നൽകിയിരിക്കുന്ന പട്ടികയിൽ കെകെ ശൈലജയെ രണ്ട് മണ്ഡലങ്ങളിൽ പരാഗണിയ്ക്കുന്നുണ്ട്. 2009 ൽ മുല്ലപ്പളളി രാമചന്ദ്രനിലൂടെ പിടിച്ച് കെ മുരളീധരനിലൂടെ കോൺഗ്രസ് നിലനിർത്തിയ വടകര മണ്ഡലത്തിൽ ഇത്തവണ പ്രമുഖനെ മത്സരിപ്പിച്ച് തിരിച്ച് പിടിക്കാനാണ് സിപിഎം നീക്കം. എ പ്രദീപ്കുമാറിനാണ് മണ്ഡലത്തിൽ മുൻതൂക്കാമെങ്കിലും ജനപ്രീതിയിൽ മുന്നിലുളള കെകെ ശൈലജയുടെ പേരും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് നൽകിയ സാധ്യതാപ്പട്ടികയിലുണ്ട്. മന്ത്രിയെന്ന നിലയിൽ പ്രവ‍ർത്തിച്ച വേളയിൽ കെകെ ശൈലജ നേടിയെടുത്ത ജനപ്രീതി മണ്ഡലം പിടിക്കാൻ മുതൽക്കൂട്ടാകുമെന്നാണ് സിപിഎം വിലയിരുത്തൽ. ആലപ്പുഴയിൽ സിറ്റിംഗ് എം പിയായ എ എം ആരിഫിന് മുൻഗണന. പത്തനംതിട്ടയിൽ ഡോ ടി എം തോമസ് ഐസക്കും രാജു എബ്രഹാമും പരിഗണനയിൽ. എറണാകുളത്ത് പൊതുസ്വതന്ത്രൻ വന്നേക്കും. ഇടുക്കിയിൽ ജോയ്‌സ് ജോർജിന് സാധ്യത.
ആലത്തൂരിൽ എ കെ ബാലൻ, കെ രാധാകൃഷ്‌ണൻ എന്നിവരുടെ പേര് പരിഗണനയിൽ. കാസർഗോഡ് ടിവി രാജേഷ്, വി പി പി മുസ്‌തഫ എന്നിവർക്ക് സാധ്യത. ആറ്റിങ്ങലിൽ കടകംപള്ളി സുരേന്ദ്രന് സാധ്യത.
നേരത്തെ, സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് ഇടതു മുന്നണിക്കകത്ത് ഒരു പ്രശ്നവുമില്ലെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ പറഞ്ഞിരുന്നു. കേരളത്തിൽ 16 സീറ്റിലാണ് സിപിഐഎം മത്സരിക്കുന്നത്. ഒരു സീറ്റ് സിപിഎം ഉപേക്ഷിക്കണമെന്ന് എൽഡിഎഫിൽ താനാണ് നിർദ്ദേശിച്ചതെന്നും 15 സീറ്റുകളിൽ സിപിഐഎം മത്സരിക്കുമെന്നും ഇപി ജയരാജൻ പറഞ്ഞു. 4 സീറ്റിൽ സിപിഐ, ഒരു സീറ്റിൽ കേരള കോൺഗ്രസ് എന്നിങ്ങനെയാണ് തീരുമാനം.
ഈ മാസം അവസാനത്തോടെ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാവാനും സാധ്യതയുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

ഈ ബോഡി ഗാർഡ് ആളൊരു കോടീശ്വരൻ ആണ്

ഈ ബോഡി ഗാർഡ് ആളൊരു കോടീശ്വരൻ ആണ് ഹൈദരാബാദ്: ബോളിവുഡിലെ സൂപ്പർസ്റ്റാറുകളെ പറ്റി...

16കാരൻ വെള്ളമൊഴിക്കാതെ അടിച്ചത് 1/2 കുപ്പി മദ്യം

16കാരൻ വെള്ളമൊഴിക്കാതെ അടിച്ചത് 1/2 കുപ്പി മദ്യം തിരുവനന്തപുരം: തിരുവനന്തപുരം ന​ഗരത്തിൽ പ്ലസ്ടു...

‘ആട് 3’ യുടെ റിലീസ് തിയ്യതി പുറത്ത്

'ആട് 3' യുടെ റിലീസ് തിയ്യതി പുറത്ത് സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന ജയസൂര്യയുടെ...

രാഹുൽ മാങ്കൂട്ടത്തിലിനെ ഒഴിവാക്കി

രാഹുൽ മാങ്കൂട്ടത്തിലിനെ ഒഴിവാക്കി പന്തളം: കെപിഎംഎസ് സംഘടിപ്പിക്കുന്ന അയ്യങ്കാളി ജയന്തി ആഘോഷത്തില്‍ നിന്ന്...

ട്രംപ് മരിച്ചോ?

ട്രംപ് മരിച്ചോ? വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരണം സംബന്ധിച്ച അഭ്യൂഹങ്ങൾ...

Related Articles

Popular Categories

spot_imgspot_img