പതിനഞ്ച് വർഷം പൂർത്തിയാക്കിയ വാഹനങ്ങൾ പൊളിക്കൽ ഏപ്രിൽ 1 മുതൽ; മലയാളികൾക്ക് ആശ്വാസം; കേരളത്തിൽ പദ്ധതി വൈകിയേക്കും

രാജ്യത്തേ പതിനഞ്ച് വർഷം പൂർത്തിയാക്കിയ വാഹനങ്ങൾ പൊളിക്കാനുള്ള കമ്പനികൾ റെഡി. ഏപ്രിൽ ഒന്നു മുതൽ പുതിയ സ്ക്രാപ്പിം​ഗ് പോളിസി നടപ്പിലാക്കാനാണ് തീരുമാനം. പൊളിക്കാനുള്ള സംവിധാനം ഒരുക്കി രാജ്യത്താകമാനം കമ്പനികൾ സജീവമായിത്തുടങ്ങി. എന്നാൽ കേരളത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. സംസ്ഥാനത്ത്സ്വകാര്യമേഖലയിലെ പ്രഥമ വാഹന പൊളിക്കൽ കേന്ദ്രത്തിനുള്ള അപേക്ഷ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് നിരസിക്കുകയായിരുന്നു. പാലക്കാട് വാളയാറിലുള്ള സ്ഥാപനമാണ് പൊളിക്കൽ കേന്ദ്രം തുടങ്ങാൻ സംസ്ഥാന സർക്കാരിനെ സമീപിച്ചത്.

പൊളിക്കൽ കേന്ദ്രങ്ങൾ തുടങ്ങാനുള്ള അംഗീകൃത ഏജൻസിയായി സർക്കാർ ആദ്യം തീരുമാനിച്ചിരുന്നത് കെ.എസ്.ആർ.ടി.സി.യെ ആയിരുന്നു. ഇതിനെതിരേ സ്വകാര്യ സംരംഭകർ രം​ഗത്തുവരികയായിരുന്നു. പിന്നീട് ഇവർ ഹൈക്കോടതിയെ സമീപിച്ച് അനുകൂലവിധി നേടി. കേന്ദ്രനയപ്രകാരം ആരംഭിക്കേണ്ട പൊളിക്കൽ കേന്ദ്രങ്ങൾ കെ.എസ്.ആർ.ടി.സി.യുടെ കുത്തകയായി നൽകാൻ കഴിയില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. ഇതേ തുടർന്ന് കെ.എസ്.ആർ.ടി.സി.ക്ക് നൽകിയ പ്രത്യേകാനുമതി സർക്കാർ റദ്ദാക്കിയിരുന്നു. കേന്ദ്ര നിർദേശപ്രകാരം ഏപ്രിൽ മുതൽ പൊളിക്കൽ കേന്ദ്രങ്ങൾ ആരംഭിക്കേണ്ടതുണ്ട്. ഈ സമയപരിധിക്കുള്ളിൽ സംസ്ഥാനത്ത് പൊളിക്കൽ കേന്ദ്രങ്ങൾ തുടങ്ങാൻ നിലവിലെ സാഹചര്യത്തിൽ കഴിയില്ല.

എന്നാൽ രാജ്യത്തുടനീളം ടാറ്റ മോട്ടോഴ്സാണ് പൊളിക്കൽ സംവിധാനങ്ങൾ ഒരുക്കുന്നതിൽ മുൻനിരയിലുള്ളത്. ടാറ്റ മോട്ടോഴ്‌സിന്റെ രാജ്യത്തെ മൂന്നാമത്തെ രജിസ്റ്റേർഡ് വെഹിക്കിൾ സ്‌ക്രാപ്പിംഗ് ഫെസിലിറ്റി (ആർവിഎസ്എഫ്) ചണ്ഡീഗഡിൽ പ്രവർത്തനം ആരംഭിച്ചു. ‘റീസൈക്കിൾ വിത്ത് റെസ്‌പെക്ട്’ എന്ന് പേരിട്ടിരിക്കുന്ന സ്‌ക്രാപ്പിംഗ് കേന്ദ്രത്തിൽ അത്യാധുനിക പരിസ്ഥിതി സൗഹൃദ പ്രക്രിയകളിലൂടെയാണ് വാഹനങ്ങൾ പൊളിക്കുന്നത്.

മലിനീകരണഭീഷണിയുള്ള കാലാവധി കഴിഞ്ഞ വാഹനങ്ങൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് പൊളിക്കൽ നയം പ്രഖ്യാപിച്ചത്. ഇതിനായാണ് കേന്ദ്ര സർക്കാർ സ്ക്രാപ്പേജ് പോളിസി (വാഹനം പൊളിക്കൽ നയം) നടപ്പാക്കാൻ തീരുമാനിച്ചത്. ഇത് വഴി പുതിയ വാഹനങ്ങളുടെ വിൽപന വർധിക്കും.15 വർഷം കഴിഞ്ഞ കോമേഷ്യൽ വാഹനങ്ങൾക്കും 20 വർഷം പൂർത്തിയായ സ്വകാര്യ വാഹനങ്ങളുമാണ് ഇതിൽ ഉൾപ്പെടുന്നത്. ഫിറ്റ്നസ് ടെസ്റ്റ് പാസായാൽ മാത്രമേ ഈ വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കൂ. ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷനുകളിലാണ് ഫിറ്റ്നസ് പാസാകേണ്ടത്.മോട്ടോർ വാഹന നിയമങ്ങൾ അനുസരിച്ച്, ഒരു പാസഞ്ചർ വാഹനത്തിന് 15 വർഷവും കോമേഷ്യൽ വാഹനങ്ങൾക്ക് 10 വർഷവുമാണ് രജിസ്ട്രേഷൻ കാലാവധി. ഈ പരിധി കഴിഞ്ഞും ഉപയോ​ഗിക്കുന്ന വാഹനങ്ങൾ പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുന്നു. പുതിയതിനെ അപേക്ഷിച്ച് ഇന്ധനവും കൂടുതലായി ഉപയോ​ഗിക്കും.

15 വർഷം കഴിഞ്ഞ കോമേഷ്യൽ വാഹനങ്ങൾക്കും 20 വർഷം പൂർത്തിയായ സ്വകാര്യ വാഹനങ്ങളുമാണ് ഇതിൽ ഉൾപ്പെടുന്നത്.കാലാവധി പൂർത്തിയാകുന്നതോടെ വാഹനങ്ങൾ ഫിറ്റ്നസ് ടെസ്റ്റിന് വിധേയമാകണം. ഫിറ്റ്നസ് ടെസ്റ്റിൽ പരാജയപ്പെട്ടാൽ, രജിസ്ട്രേഷൻ പുതുക്കാൻ സാധിക്കില്ല. ഇതോടെ വാഹനം പൊളിക്കേണ്ടി വരും. ഫിറ്റ്നസ് ടെസ്റ്റിൽ വിജയിക്കുന്ന വാഹനങ്ങൾ പൊളിക്കേണ്ട എന്നാൽ രജിസ്ട്രേഷൻ പുതുക്കുമ്പോൾ റോഡ് ടാക്സായി വൻ തുക നൽകേണ്ടി വരുന്നു.

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

ട്രംപ് മരിച്ചോ?

ട്രംപ് മരിച്ചോ? വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരണം സംബന്ധിച്ച അഭ്യൂഹങ്ങൾ...

മദപ്പാടിലായിരുന്ന ആന പാപ്പാൻമാരെ കുത്തിവീഴ്‌ത്തി

മദപ്പാടിലായിരുന്ന ആന പാപ്പാൻമാരെ കുത്തിവീഴ്‌ത്തി ആലപ്പുഴ: മദപ്പാടിലായിരുന്ന ഹരിപ്പാട് സ്‌കന്ദൻ എന്ന ആന...

ഇടുക്കിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി

ഇടുക്കിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി വണ്ടിപ്പെരിയാർ: ഇടുക്കിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ...

ഷാജൻ സ്കറിയയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

ഷാജൻ സ്കറിയയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് തൊടുപുഴ: മറുനാടൻ മലയാളി ഉടമ ഷാജൻ...

വിജയ്‌യുടെ മുഖത്ത് അടിക്കാൻ ആഗ്രഹം

വിജയ്‌യുടെ മുഖത്ത് അടിക്കാൻ ആഗ്രഹം ചെന്നൈ: നടനും തമിഴക വെട്രി കഴകം (ടിവികെ)...

16കാരൻ വെള്ളമൊഴിക്കാതെ അടിച്ചത് 1/2 കുപ്പി മദ്യം

16കാരൻ വെള്ളമൊഴിക്കാതെ അടിച്ചത് 1/2 കുപ്പി മദ്യം തിരുവനന്തപുരം: തിരുവനന്തപുരം ന​ഗരത്തിൽ പ്ലസ്ടു...

Related Articles

Popular Categories

spot_imgspot_img