ഗവർണറുടെ സുരക്ഷ; CRPF സുരക്ഷ സംബന്ധിച്ച ഉത്തരവ് കേന്ദ്രം സംസ്ഥാനത്തിന് കൈമാറി

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷാചുമതല സി.ആർ.പി.എഫിന് നൽകിക്കൊണ്ടുള്ള ഉത്തരവ് കേന്ദ്രആഭ്യന്തരമന്ത്രാലയം കേരളത്തിന് കൈമാറി.Z+ സുരക്ഷയ്ക്ക് സിആർപിഎഫിനെ കൂടി ഉപയോഗിക്കണമെന്നാണ് ഉത്തരവിൽ നിർദ്ദേശം. സുരക്ഷാക്രമീകരണം തീരുമാനിക്കാൻ നാളെ രാജ്ഭവനിൽ യോഗം ചേരും. പോലീസ് ഉദ്യോഗസ്ഥർ, രാജ്ഭവൻ പ്രതിനിധികൾ, സി.ആർ.പി.എഫ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുക്കും.

ഗവർണർക്കെതിരായ തുടർ പ്രതിഷേധങ്ങൾക്ക് പിന്നാലെ ശനിയാഴ്ചയാണ് രാജ്ഭവന്റെ സുരക്ഷാ ചുമതല സിആർപിഎഫിന് കേന്ദ്രസർക്കാർ കൈമാറിയത്.പക്ഷെ ഇതുസംബന്ധിച്ച ഉത്തരവ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിൽനിന്നും സംസ്ഥാന സർക്കാരിന് ലഭിച്ചിരുന്നില്ല. സി.ആർ.പി.എഫ്. സുരക്ഷയെക്കുറിച്ച് കേന്ദ്രത്തിൽനിന്ന് രാജ്ഭവനാണ് അറിയിപ്പ് ലഭിച്ചത്. അതിനാൽ ഇക്കാര്യത്തിൽ വലിയ ആശയക്കുഴപ്പം നിലനിന്നിരുന്നു.

നിലമേലിൽ നടന്ന നാടകീയസംഭവങ്ങൾക്കുപിന്നാലെ വൈകീട്ടോടെ ഇരുപതോളം സി.ആർ.പി.എഫ്. ഉദ്യോഗസ്ഥരെത്തിയിരുന്നു. ഇതിൽ ഒരുവിഭാഗം വൈകീട്ട് നടന്ന പരിപാടികളിൽ ഗവർണറുടെ സുരക്ഷ ഏറ്റെടുക്കുകയും ചെയ്തു. ബാക്കിയുള്ളവർ രാജ്ഭവനിലായിരുന്നു.അതേസമയം കേന്ദ്ര നടപടിയെ പരിഹസിച്ച് മുഖ്യമന്ത്രിയും രംഗത്തെത്തിയിരുന്നു. സിആർപിഎഫ് കേരളം നേരിട്ട് ഭരിക്കുമോയെന്നും, സിആർപിഎഫിന് കേസെടുക്കാൻ അധികാരമുണ്ടോയെന്നുമാണ് മുഖ്യമന്ത്രി അന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ ചോദിച്ചത്.

Read Also : ജഡേജയ്ക്ക് പരിക്ക്; രണ്ടാം ടെസ്റ്റിൽ കളിച്ചേക്കില്ല

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

Related Articles

Popular Categories

spot_imgspot_img